നമ്മുടെ മോദിക്കും ഇഗ്​ നോബിൾ പ്രൈസ്

  0
  129

  Bob Parapurath

  മെഡിക്കൽ വിദ്യാഭ്യാസത്തിന് നൽകിയ സംഭാവനകൾക്ക് പ്രധാനമന്ത്രി മോദിക്ക് നോബൽ 2020 പുരസ്​കാരം ലഭിച്ചു. മോദിക്ക് മാത്രമല്ല പുടിനും, ട്രമ്പ് നും ഒക്കെ കിട്ടി വിശേഷപ്പെട്ട ഈ സമ്മാനം.ഞെട്ടരുത്. സംഗതി സത്യമാണ്. പക്ഷെ ഇഗ്​ നോബിൾ prize ആണ് എന്ന് മാത്രം

  Best Smily GIFs | Gfycatകോവിഡ്​ തടയാൻ ആരോഗ്യ പ്രവർത്തകരെക്കാളും പലതും ചെയ്യാൻ കഴിവുള്ളവർ രാഷ്​ട്രീയക്കാരാണ്​ എന്ന ‘നിർണായക’ കണ്ടുപിടിത്തമാണ്​ മോദിയെ നോബൽ ജേതാവാക്കിയത്​. എന്താണ് ഇഗ്‌ നോബിൾ prize എന്നല്ലേ.1991 മുതൽ നോബൽ സമ്മാനത്തിന്‌ പാരഡി എന്ന രീതിയിൽ നല്കപ്പെടുന്ന ഒരു അന്താരാഷ്ട്ര പുരസ്‌കാരം ആണ് ഇത്. 30 ആം വർഷമാണ് ഇത്.
  കൗതുകകരമായ ഗവേഷണം നടത്തിയതിന് നല്‍കുന്ന ഒരു സമ്മാനമാണിത്. സമ്മാനത്തിന് അർഹമായ കാര്യങ്ങൾ കേട്ടാൽ ആരും ആദ്യം ചിരിക്കും പിന്നെ ചിന്തിക്കും.ചെറിയ ശാസ്ത്ര നേട്ടങ്ങൾ പോലും ആഘോഷിക്കണമെന്നതാണ്​ ഇഗ്​ നോബൽ സമ്മാനങ്ങളുടെ കാതൽ.

  ശരിക്കുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പാണ് ഈ പുരസ്കാരം പ്രഖ്യാപിക്കുക.ഇംപ്രോബബിൾ റിസർച്ച് (improbable research) എന്ന സംഘടനയാണ് ഈ പുരസ്ക്കാരത്തിന്റെ ഉപജ്ഞാതാക്കൾ.ഹവാര്‍ഡ് യൂണിവേഴ്‍സിറ്റിയിലെ സാന്ഡേഴ്‍സ് തിയേറ്ററില്‍ വച്ച് ശരിക്കുള്ള മുൻ നൊബേൽ സമ്മാനജേതാക്കൾ തന്നെയാണ് ഇത് സമ്മാനിക്കുക. വർണ്ണശബളമായ ഹാസ്യാന്തരീക്ഷത്തിലാണ് സമ്മാനദാനം.10 ബില്യൺ Zimbabwe Doller 😜 (കൌണ്ടർഫീറ്റ് ) ആണ് സമ്മാനത്തുക.ഒരു കോഫി മഗ്ഗിൽ പിടിപ്പിച്ച ടൂത്ത്​ ബ്രഷാണ്​ പുരസ്​കാര ശിൽപ്പം.

  “അസാധാരണവും ഭാവനാത്മകവും “ആയ പത്ത് ഗവേഷണങ്ങളാണ് ഓരോ വർഷവും ഈ പുരസ്ക്കാരത്തിനു ഇരയാവുന്നത്. നാണക്കേട് /അപകീർത്തി എന്നൊക്കെ അർത്ഥം കൽപ്പിക്കാവുന്ന ignoble എന്ന ഇംഗ്ലീഷ് പദമാണ് ഈ പുരസ്കാര നാമകരണത്തിനു പിന്നിൽ.സദസ്യര്‍ കടലാസ് റോക്കറ്റുകള്‍ സമ്മാന ജേതാക്കള്‍ക്കു നേരെ എറിഞ്ഞു കൊണ്ടാണ് പുരസ്കാര വിതരണം അവസാനിക്കുക.👏👏ഇഗ്‌ പുരസ്‌കാരത്തിന് അർഹമായ ചില രസകരമായ കണ്ടെത്തലുകൾ ഇതാ..

  🌼ശരീരത്തില്‍ ഇടതുവശത്ത് ചൊറിയുണ്ടെങ്കില്‍ കണ്ണാടിയില്‍ നോക്കി വലതുവശത്ത് മാന്തിയാല്‍ മതിയെന്നു തെളിയിച്ചതിനാണ് ജര്‍മ്മന്‍കാരനായ ഹെഖെന് ഈ പുരസ്‌കാരം ലഭിച്ചത്
  🌼കാറുകളിലെ പുകപരിശോധനാ സംവിധാനത്തില്‍ കൃത്രിമം കാണിച്ച് പിടിയിലായ ജര്‍മന്‍ കാര്‍നിര്‍മാതാക്കളായ ഫോക്‌സ് വാഗണ് 2016 രസതന്ത്രത്തിലെ സമ്മാനം ലഭിച്ചിട്ടുണ്ട് 🤪
  🌼എന്തുകൊണ്ട് വാഴപ്പഴം വഴുതിപ്പോവുന്നു എന്ന പഠനത്തിനായിരുന്നു ഒരിക്കൽ ഒരു ഇഗ് നൊബേല്‍.😜
  🌼തെറിവിളിയും അസഭ്യതയും ശാരീരിക വേദനാസംഹാരികളാണ് എന്ന അനുമാനം സ്ഥിരീകരിച്ചതിന് 2 പേർക്ക് സമാധാനത്തിനുള്ള Ig-noble പ്രൈസ് ലഭിച്ചിട്ടുണ്ട്.🤓
  നമ്മുടെ വൈക്കം മുഹമ്മദ്‌ ബഷീർ ന് കിട്ടേണ്ട സമാധാന ഇഗ്‌ നൊബേൽ സമ്മാനമാണ് 2019 ൽ ചിലർ കൊണ്ടു പോയത്. ‘ചൊറി’ മാന്തുമ്പോൾ ഉള്ള സുഖത്തെ കുറിച്ചായിരുന്നു ഇവരുടെ പ്രബന്ധം. വരട്ട് ചൊറി മാന്തുമ്പോൾ ഉള്ള നിർവൃതിയെക്കുറിച്ച് സുൽത്താൻ പണ്ടേ എഴുതിയതാണല്ലോ.
  🌼1998ലെ സമാധാനത്തിനുള്ള ഇഗ് നോബൽ സമ്മാനം അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി വാജ്‌പേയിയും , പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷരീഫും പങ്കുവെച്ചത് ഇരു രാജ്യങ്ങളും” തീർത്തും സമാധാനപരമായി രണ്ട് അണു ബോംബ് വിസ്ഫോടനം” നടത്തിയതിനെ മാനിച്ചായിരുന്നു.
  🌼2003 ലെ സമാധാനത്തിനുള്ള ഇഗ് നൊബൽ സമ്മാനം ഉത്തർ പ്രദേശ്കാരനായ ലാൽ ബിഹാരിക്കായിരുന്നു.മൂന്ന് നേട്ടങ്ങൾക്കാണ് അദ്ദേഹം പുരസ്ക്കാരാർഹനായത്.

  (1) സർക്കാർ രേഖകളിൽ മരണപ്പെട്ടതായി പ്രഖ്യാപ്പിക്കപ്പെട്ടിട്ടും കർമ്മനിരതമായ മരണാനന്തര ജീവിതം നയിച്ചതിനു

  (2) പരേതനായിരുന്നിട്ടും സർക്കാർ കെടുകാര്യസ്ഥതയ്ക്കെതിരിലും , സ്വന്തം ബന്ധുക്കളുടെ തട്ടിപ്പിനെതിരെയും പതിറ്റാണ്ടുകളായി “സജീവ” പോരാട്ടം നടത്തിയതിനു

  (3)” പരേതർക്കായുള്ള സംഘടന” രൂപീകരിച്ചതിനു.
  🌼മലയാളികളായ കെ.പി.ശ്രീകുമാറിനും,അന്തരിച്ച ജി. നിർമ്മലനും ഗണിത ശാസ്ത്രത്തിനുള്ള ഇഗ്‌ നൊബേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
  ഇന്ത്യൻ ആനകളുടെ ഉപരിതല വിസ്തീർണ്ണം കാണുന്നതിനുള്ള സൂത്രവാക്യം നിർമ്മിച്ചതിനായിരുന്നു ഇത്.
  അപ്പൊ ഇഗ്‌ നോബൽ പ്രൈസ് നെ കുറിച്ച് കൂടുതൽ അറിഞ്ഞോളൂ.

  The 2020 Ig Nobel Prize Winners

  The 2020 Ig Nobel Prizes were awarded at the 30th First Annual Ig Nobel Prize ceremony, on Thursday, September 17, 2020. The ceremony was webcast.

  ACOUSTICS PRIZE [AUSTRIA, SWEDEN, JAPAN, USA, SWITZERLAND]
  Stephan ReberTakeshi NishimuraJudith Janisch, Mark Robertson, and Tecumseh Fitch, for inducing a female Chinese alligator to bellow in an airtight chamber filled with helium-enriched air.
  REFERENCE: “A Chinese Alligator in Heliox: Formant Frequencies in a Crocodilian,” Stephan A. Reber, Takeshi Nishimura, Judith Janisch, Mark Robertson, and W. Tecumseh Fitch, Journal of Experimental Biology, vol. 218, 2015, pp. 2442-2447.
  WHO PARTICIPATED IN THE CEREMONY: Stephan Reber, Takeshi Nishimura, Judith Janisch, Mark Robertson, and Tecumseh Fitch

  PSYCHOLOGY PRIZE [CANADA, USA]
  Miranda Giacomin and Nicholas Rule, for devising a method to identify narcissists by examining their eyebrows.
  REFERENCE: “Eyebrows Cue Grandiose Narcissism,” Miranda Giacomin and Nicholas O. Rule, Journal of Personality, vol. 87, no. 2, 2019, pp. 373-385.
  WHO PARTICIPATED IN THE CEREMONY: Miranda Giacomin and Nicholas Rule

  PEACE PRIZE [INDIA, PAKISTAN]
  The governments of India and Pakistan, for having their diplomats surreptitiously ring each other’s doorbells in the middle of the night, and then run away before anyone had a chance to answer the door.
  REFERENCE: Numerous news reports.

  PHYSICS PRIZE [AUSTRALIA, UKRAINE, FRANCE, ITALY, GERMANY, UK, SOUTH AFRICA]
  Ivan Maksymov and Andriy Pototsky, for determining, experimentally, what happens to the shape of a living earthworm when one vibrates the earthworm at high frequency.
  REFERENCE: “Excitation of Faraday-like body waves in vibrated living earthworms,” Ivan S. Maksymov and Andriy Pototsky, bioRxiv 10.1101/868521, December 8, 2019.
  WHO PARTICIPATED IN THE CEREMONY: Ivan Maksymov and Andriy Pototsky

  ECONOMICS PRIZE [UK, POLAND, FRANCE, BRAZIL, CHILE, COLOMBIA, AUSTRALIA, ITALY, NORWAY, ITALY]
  Christopher WatkinsJuan David LeongómezJeanne BovetAgnieszka ŻelaźniewiczMax KorbmacherMarco Antônio Corrêa VarellaAna Maria FernandezDanielle Wagstaff, and Samuela Bolgan, for trying to quantify the relationship between different countries’ national income inequality and the average amount of mouth-to-mouth kissing.
  REFERENCE: “National Income Inequality Predicts Cultural Variation in Mouth to Mouth Kissing,” Christopher D. Watkins, Juan David Leongómez, Jeanne Bovet, Agnieszka Żelaźniewicz, Max Korbmacher, Marco Antônio Corrêa Varella, Ana Maria Fernandez, Danielle Wagstaff, and Samuela Bolgan, Scientific Reports, vol. 9, article no. 6698, 2019.
  WHO PARTICIPATED IN THE CEREMONY: Christopher Watkins

  MANAGEMENT PRIZE [CHINA]
  (奚广安) Xi Guang-An, (莫天祥) Mo Tian-Xiang, (杨康生) Yang Kang-Sheng, (杨广生) Yang Guang-Sheng, and (凌显四) Ling Xian Si, five professional hitmen in Guangxi, China, who managed a contract for a hit job (a murder performed for money) in the following way: After accepting payment to perform the murder, Xi Guang-An then instead subcontracted the task to Mo Tian-Xiang, who then instead subcontracted the task to Yang Kang-Sheng, who then instead subcontracted the task to Yang Guang-Sheng, who then instead subcontracted the task to Ling Xian-Si, with each subsequently enlisted hitman receiving a smaller percentage of the fee, and nobody actually performing a murder.
  REFERENCE: Numerous news reports and trial documents.

  ENTOMOLOGY PRIZE [USA]
  Richard Vetter, for collecting evidence that many entomologists (scientists who study insects) are afraid of spiders, which are not insects.
  REFERENCE: “Arachnophobic Entomologists: When Two More Legs Makes a Big Difference,” Richard S. Vetter, American Entomologist, vol. 59, no. 3, 2013, pp. 168-175.
  WHO PARTICIPATED IN THE CEREMONY: Richard Vetter

  MEDICINE PRIZE [THE NETHERLANDS, BELGIUM]
  Nienke Vulink, Damiaan Denys, and Arnoud van Loon, for diagnosing a long-unrecognized medical condition: Misophonia, the distress at hearing other people make chewing sounds.
  REFERENCE: “Misophonia: Diagnostic Criteria for a New Psychiatric Disorder,” Arjan Schroder, Nienke Vulink, and Damiaan Denys, PLoS ONE, vol. 8, no. 1, 2013, e54706.
  REFERENCE: “Cognitive Behavioral Therapy is Effective in Misophonia: An Open Trial,” Arjan E., Schröder, Nienke C. Vulink, Arnoud J. van Loon, and Damiaan A. Denys, Journal of Affective Disorders, vol. 217, 2017, pp. 289-294.
  WHO PARTICIPATED IN THE CEREMONY: Nienke Vulink, Damiaan Denys, and Arnoud van Loon

  MEDICAL EDUCATION PRIZE [BRAZIL, UK, INDIA, MEXICO, BELARUS, USA, TURKEY, RUSSIA, TURKMENISTAN]
  Jair Bolsonaro of Brazil, Boris Johnson of the United Kingdom, Narendra Modi of India, Andrés Manuel López Obrador of Mexico, Alexander Lukashenko of Belarus, Donald Trump of the USA, Recep Tayyip Erdogan of Turkey, Vladimir Putin of Russia, and Gurbanguly Berdimuhamedow of Turkmenistan, for using the Covid-19 viral pandemic to teach the world that politicians can have a more immediate effect on life and death than scientists and doctors can.
  REFERENCE: Numerous news reports.
  NOTE: This is the second Ig Nobel Prize awarded to Alexander Lukashenko. In the year 2013, the Ig Nobel Peace Prize was awarded jointly to Alexander Lukashenko, for making it illegal to applaud in public, AND to the Belarus State Police, for arresting a one-armed man for applauding.

  MATERIALS SCIENCE PRIZE [USA, UK]
  Metin Eren, Michelle Bebber, James Norris, Alyssa Perrone, Ashley Rutkoski, Michael Wilson, and Mary Ann Raghanti, for showing that knives manufactured from frozen human feces do not work well.
  REFERENCE: “Experimental Replication Shows Knives Manufactured from Frozen Human Feces Do Not Work,” Metin I. Eren, Michelle R. Bebber, James D. Norris, Alyssa Perrone, Ashley Rutkoski, Michael Wilson, and Mary Ann Raghanti, Journal of Archaeological Science: Reports, vol. 27, no. 102002, October 2019.
  WHO PARTICIPATED IN THE CEREMONY: Metin Eren, Michelle Bebber, James Norris, Alyssa Perrone, Ashley Rutkoski, Michael Wilson, and Mary Ann Raghanti