ചതിയുടെ പത്മവ്യൂഹം – ജീവിതത്തിലൂടെ കടന്നുപോയ എല്ലാ പുരുഷൻമാരും അവരെ ക്രൂരവും മൃഗീയവുമായി പ്രഹരിക്കുമായിരുന്നു …. അപമാനിക്കുമായിരുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
71 SHARES
848 VIEWS

ചതിയുടെ പത്മവ്യൂഹം 

Boban Varapuzha

പുസ്തകത്തെ വിലയിരുത്തുമ്പോൾ .. ചില പരിമിതികൾ നമ്മെ ചുഴിഞ്ഞു നോക്കുന്നുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട ഘടകം കോടതിയാണ്. അത്യന്തം രാഷ്ട്രീയ കൊടുങ്കാറ്റുണ്ടാക്കിയ കേസ്. അതിപ്പോഴും നിലനിൽക്കുന്നു.അതിനാൽ ആ ഭാഗം ഒഴിവാക്കുന്നു.സ്വപ്ന സുരേഷ് എന്ന വ്യക്തിത്വവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ നിരീക്ഷിക്കാം.പുസ്തകത്തിലൊരിടത്തും തന്റെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് അവർ വെളിപ്പെടുത്തുന്നില്ല. പക്ഷേ, നിലവിലുള്ള ഡിഗ്രി വ്യാജമാണെന്ന് പരോക്ഷമായെങ്കിലും സമ്മതിക്കുകയും ചെയ്യുന്നുണ്ട്.അത്യാർഭാടത്തിൻ്റെ കൊട്ടാരത്തിലാണ് അവർ ജനിച്ചതത്രെ. കുഞ്ഞിന്റെ നിറമില്ലായ്മയും രൂപവും കണ്ടപ്പോൾ അവരുടെ ജനനം പക്ഷേ ‘സ്വന്തം മാതാപിതാക്കൾക്കും ബന്ധുക്കൾക്കു പോലും അവരെ ഒരിക്കലും ഉൾക്കൊള്ളാനായില്ല.

മൂത്ത മകൻ പിറന്നപ്പോൾ ദുബായി രാജകുടുംബത്തിൽ പിതാവിന് ലഭിച്ച ഉന്നത ഉദ്യോഗം സ്വപ്നയുടെ ജനനത്തോടെ നഷ്ടപ്പെട്ടു. പിന്നെ ഇളയ മകൻ ജനിച്ചതോടെ അദ്ദേഹത്തിന് ആ ജോലി തിരികെ ലഭിച്ചു.. അവരെ സംബന്ധിച്ചടുത്തോളം , രണ്ട് ആൺമക്കൾക്കിടയിൽ പിറന്ന ശപിക്കപ്പെട്ട ജന്മമായിരുന്നു സ്വപ്നയുടെത്. എന്തിനേറേ പറയുന്നു, താൻ ആർക്കുവേണ്ടി ജീവിച്ചുവോ, ആ മകൾ പോലും ഒടുവിൽ അവരെ കൈ വിട്ട് അവൾക്കിഷ്ടമുള്ള ആൾക്കൊപ്പം പോയി.ജീവിതത്തിലൂടെ കടന്നുപോയ എല്ലാ പുരുഷൻമാരും അവരെ ക്രൂരവും മൃഗീയവുമായി പ്രഹരിക്കുമായിരുന്നു …. അപമാനിക്കുമായിരുന്നു. പരസ്യമായി അസഭ്യവും തെറിയും വിളിക്കുമായിരുന്നു. ബാല്യകാലം പരീക്ഷണങ്ങളുടെയും അവഗണനകളുടെയും പരിഗണനയില്ലായ്മയുടെയും ദുരിത കാലമായിരുന്നു.അച്ചൻ അമ്മാവൻ മുതലായവർ അവരെ തല്ലി തകർക്കാൻ ഓരോ കാരണമുണ്ടാക്കുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു. തുകൽ ബെൽറ്റടക്കം കയ്യിൽ കിട്ടുന്നതെന്തുകൊണ്ടും അവരെ അടിക്കുമായിരുന്നു.വിദ്യാഭ്യാസം അടക്കമുള്ള ജന്മാവകാശങ്ങൾ നിഷേധിക്കപ്പെട്ടു.എല്ലാവരുടെയും കലിപ്പു തീർക്കാനുള്ള ഒരു വസ്തുവായി മാറി.

വീട്ടിൽ വേലക്കാരിയേക്കാൾ കൂടുതൽ ജോലി ചെയ്യിപ്പിക്കും. ഭക്ഷണം ലഭിച്ചെങ്കിലായി. കുടിക്കാൻ വച്ചിരിക്കുന്ന ചായയിൽ തുപ്പിയിട്ടു വരെ അവരെക്കൊണ്ടു കുടിപ്പിച്ചു.കഷ്ടകാലം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഹൈസ്ക്കൂൾ കാലത്ത് ദുബായിൽ വച്ച് പരിചയപ്പെട്ട മലയാളിയായ ഒരു ക്രിസ്തീയ പുരോഹിതനായ , ഫാ. വർഗ്ഗീസ് അവരെ രക്ഷിച്ചു കൊണ്ടുപോകുന്നതുപോലേ നാട്ടിലേക്ക് കൊണ്ടുവന്നു. കന്യാസ്ത്രി മഠത്തിൽ ചേർത്ത് രക്ഷിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അവരെ ഇവിടെ ക്കൊണ്ടുവന്നത്. അത് വേണ്ടാത്തിടത്ത് ചുണ്ണാമ്പ് തേക്കലായി. പീഢനത്തിന്റെ ചില സൂചനകൾ തിരിച്ചറിഞ്ഞ് ഇവിടെ നിന്ന് ഒരു വിധത്തിൽ രക്ഷപ്പെട്ട് ദുബായിലെത്തിയപ്പോൾ സ്വന്തം പിതാവ് അവരെ അന്തർദേശീയ വേശ്യാ എന്നാണ് വിശേഷിപ്പിച്ചത്.

വിദേശത്തായിരിക്കെ – സ്വന്തം കുടുംബത്തിന്പുറത്ത് മോശപ്പെട്ട ബന്ധങ്ങളുണ്ടായിരുന്ന പിതാവ് ഒടുവിൽ കാൻസർ ബാധിതനായി മരിക്കുന്ന കാലത്ത് തിരുവനന്തപുരത്ത് അദ്ദേഹത്തെ നോക്കിയതും ശുശ്രൂഷിച്ചതും സ്വപ്നയാണ് .ദുരിത പർവ്വങ്ങൾക്കിടയിൽ അതിന് അറുതി വരുത്തുമാറെന്ന് തോന്നിപ്പിക്കും പോലെ പത്തൊൻപതാമത്തെ വയസ്സിൽ വിവാഹം. മണവാളന്റെ പേര് പൊന്നു .5 കിലോ സ്വർണ്ണം, 35 ലക്ഷം രൂപ… ആഡംബര കാറ്… മണവാളന്റെ പേരും പൊന്നു എന്ന് തന്നെ ഇത്രയുമായിരുന്നു സ്ത്രീധനം. പക്ഷേ, എന്തു കാര്യം പേര് പൊന്നുവെന്നാണെങ്കിലും ഒരു സാഡിസ്റ്റായ പൊന്നു ഒരു ഒന്നാന്തരം നരാധമൻ തന്നെയായിരുന്നെന്ന് പറയുന്നു സ്വപ്ന. ആദ്യരാത്രിയിൽ തന്നെ കരണക്കുറ്റിക്കടിയേറ്റ സ്വപ്നയുടെ സ്വർണ്ണവും പണവും അന്യ സ്ത്രീകൾക്ക് നൽകി അയാൾ അവർക്കൊപ്പം ലോകം മുഴുവൻ ചുറ്റിയടിച്ചു. സ്വപ്നയെ തൊടില്ലന്നും അടുത്തു പോലും നിറുത്തില്ലെന്നു മറ്റ് പെണ്ണുങ്ങളോട് വീരസ്യം പറയുമെങ്കിലും തരം കിട്ടുമ്പോഴെല്ലാം അയാൾ അവരെ ബാലാൽസംഗം ചെയ്തു. അങ്ങനെ ഒരിക്കൽ അവർ ഗർഭിണിയായി. ആ പ്രസവം കഴിഞ്ഞതിന്റെ പതിനഞ്ചാം ദിവസം അയാൾ അവരെ ക്രൂരമായി റേപ്പ് ചെയ്തു. ആദ്യ പ്രസവത്തിന്റെ തുന്നിക്കെട്ടെലെല്ലാം പൊട്ടി തകർന്ന് നാശമായി.

അപ്പോഴതാ .. രക്ഷകനായൊരു സിനിമാ താരം വരുന്നു. സ്വന്തം കുടുംബമുള്ള അയാൾ കൂടെക്കൂട്ടി. തിരുവനന്തപുരത്തു കൊണ്ടുവന്ന് താമസിപ്പിച്ചു …അയാൾ ഇടയ്ക്കിടെ വന്ന് കാര്യം സാധിച്ചു പോയീ.സ്വാഭാവികമായും അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തിന്റെ താളം തെറ്റി. കുറ്റബോധത്താൽ വീർപ്പുമുട്ടിയ സ്വപ്ന വീണ്ടും ശരിക്കും ഭർത്താവായ പൊന്നു പൊന്നുവിനെ തേടി പോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഉറക്ക ഗുളിക കൂട്ടത്തോടെ കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ട് അതിലും വിജയിച്ചില്ല….
“അവൾ മരിച്ചാൽ വല്ല കോർപ്പറേഷൻ കാരും കൊണ്ടുപോയി കുഴിച്ചിട്ടോളും ഞങ്ങളെ ഒന്നിനും വിളിക്കേണ്ട… ഞങ്ങൾക്ക് ഇങ്ങനെ ഒരു മകളില്ല….”
സ്ത്രീധനമായി കൊടുത്ത സ്വർണ്ണവും മുപ്പത്തിയഞ്ച് ലക്ഷം രൂപയുംകാറും ഇതിനകം പൊന്നു ധൂർത്തടിച്ചെന്ന് പറയുന്നു സ്വപ്ന. ആകെ അഞ്ചു കിലോയിൽ ഒരു കിലോ സ്വർണ്ണം മാത്രമാണ് ബന്ധം ഒഴിഞ്ഞപ്പോൾ തിരികെ കിട്ടിയത്.ടെക്നോപാർക്കിലെ ജീവനക്കാരനായിരുന്ന ഒരു ജയശങ്കറുമായിട്ടായിരുന്നു രണ്ടാം വിവാഹം… അയാളെയും രണ്ടാം കെട്ടായിരുന്നു. ആദ്യ ബന്ധം ഒഴിഞ്ഞെന്ന് സ്വപ്നയേയും മാതാപിതാക്കളേയും തെറ്റിദ്ധരിപ്പിച്ചാണ് അയാൾ സ്വപ്നയുടെ കഴുത്തിൽ താലി കെട്ടിയത് … ഒടുക്കം സ്വപ്നയിൽ നിന്ന് 30000 രൂപ പ്രതിമാസ ശമ്പളം കൈപ്പറ്റുന്ന ഒരു ഭർത്താവുദ്ധ്യോഗസ്ഥനായി മാറി അയാൾ. അയാളിൽ നിന്നാണ് രണ്ടാമത്തെ മകനുണ്ടായത്.

2016 – ൽ ഖത്തറിൽ വച്ച് , അച്ചനൊഴിഞ്ഞ മകളെ അവിടെ നിറുത്തുന്നതിനാവശ്യമായ സ്പോൺസർഷിപ്പ് തരപ്പെടുത്തുന്നതിനായി മതം മാറി മുംതാസ് എന്ന പേരും സ്വീകരിച്ച് അവിടത്തുകാരനായ ഇസ്മായിലിനെ വിവാഹം ചെയ്തു. രണ്ടാം ഭർത്താവിന്റെ അറിവോടെ തന്നെ.ഇതിന്റെ നടപടിക്രമത്തിനായാണ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റൊപ്പിച്ചത്.ഇസ്മായിൽ നിരവധി ചെക്ക് കേസുകളിൽപ്പെട്ട് അകത്തായതു കാരണം ആ ബന്ധം തുടരാനായില്ല.ശിവശങ്കർ ഐ.എ.എസിനെക്കുറിച്ച് പുതിയതായി അറിവ് നൽകുന്ന ചില കാര്യങ്ങൾ പുസ്തകത്തിലുണ്ട്. അദ്ദേഹത്തിന് സ്കിൻ ഡിസീസും സോറിയാസിസും ഉണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ ചിലവിൽ ഡോക്ടറായ ഭാര്യക്ക് പുള്ളിയെ കണ്ണെടുത്താൽ കണ്ടുകൂടെന്നുമാണത്.(അന്യസ്ത്രിയുടെ കാലുകൾ രണ്ടും കയ്യിലെടുത്ത് സ്വർണ്ണക്കൊലുസുകൾ കെട്ടിക്കൊടുക്കുന്നവനെയും ചെന്നൈ പത്മനാഭ സ്വാമി ക്ഷേത്രത്തിൽക്കൊണ്ടുപോയി നിറുത്തി കഴുത്തിൽ താലി ചാർത്തുന്ന സ്വഭാവമുള്ള ഏതൊരുവനെയാണ് അവന്റെ സ്വന്തം ഭാര്യ അംഗീകരിക്കുക ? എന്ന ചോദ്യം അവിടെ നിൽക്കട്ടെ.)

ഇക്കാലമത്രയും ശിവശങ്കർ സ്വയം വെള്ളപൂശാൻ നടത്തിവരുന്ന ശ്രമങ്ങളെ എട്ടായി മടക്കി പോക്കറ്റിലിടേണ്ടി വരുന്ന മറ്റൊരു ഘടകം പുസ്തകത്തിലുള്ള ചിത്രങ്ങളാണ്. എന്തൊക്കെ പറഞ്ഞാലും ഈ പുസ്തകത്തെ വേറിട്ടു നിറുത്തുന്നതും സ്വപ്നക്ക് പിടിവള്ളിയാകുന്നതും ശിവശങ്കരൻ ഐ.എ.എസിന് നിലയില്ലാ കയമാകുന്നതും ഈ പടങ്ങളാണെന്ന് നിസംശയം പറയാം.അതിനാൽ അശ്വത്മാവ് വെറുമൊരു ആന പോലുള്ള പരമ അബദ്ധങ്ങളുമായി ഇനി ഇറങ്ങിപ്പുറപ്പെടരുത് …. കാരണം പുസ്തകത്തിന്റെ രണ്ടാം ഭാഗം എഴുതാൻ സ്വപ്നാ സുരേഷ് കാത്തിരിക്കുകയാണ്…. ഇനിയും ആ കൈകളിൽ ഫോട്ടോ വല്ലതും ബാക്കിയുണ്ടെങ്കിലോ ?

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.