രൺബീർ കപൂറും രശ്മിക മന്ദാനയും ഒന്നിച്ച ‘അനിമൽ’ എന്ന ചിത്രം ബോക്‌സ് ഓഫീസിൽ തരംഗമായി മുന്നേറുകയാണ്. ലോകമെമ്പാടും 360 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ക്രൈം ഡ്രാമ ചിത്രമാണിത്. രൺബീർ കപൂറിന്റെ കഥാപാത്രമായ രൺവിജയ് സിങ്ങും അവന്റെ പിതാവ് അനിൽ കപൂറും അതായത് ബൽബീർ സിംഗും തമ്മിലുള്ള ബന്ധത്തിന്റെ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം. ഒരു അക്രമാസക്തമായ ലോകത്തെയാണ് ചിത്രം ചിത്രീകരിക്കുന്നത്. ചിത്രത്തിൽ വില്ലനായാണ് ബോബി ഡിയോൾ എത്തിയിരുന്നത്. ടീസർ പുറത്തിറങ്ങിയപ്പോൾ മുതൽ ബോബി ചിത്രത്തിന്റെ ആകർഷണ കേന്ദ്രമായി മാറി.

എന്നാൽ ചിത്രം സ്‌ക്രീനിൽ റിലീസ് ചെയ്തപ്പോൾ, ബോബിയുടെ റോൾ പരിമിതമായതിൽ പ്രേക്ഷകർ തീർച്ചയായും നിരാശരായി. ഒരു ചെറിയ കഥാപാത്രത്തിന് പോലും ബോബി ജീവൻ നൽകിയിട്ടുണ്ട്. സിനിമയിൽ സ്‌ക്രീൻ സ്പേസ് വിഷായത്തിൽ ബോബി ഡിയോൾ മൗനം വെടിഞ്ഞു.

‘ആനിമൽ’ എന്ന സിനിമയിൽ കുറച്ച് സീനുകൾ ലഭിച്ചതിനെ കുറിച്ച് ബോബി പ്രതികരിച്ചു, ഇത് വളരെയധികം ശക്തിയുള്ള കഥാപാത്രമാണ് . ഇനിയും കൂടുതൽ സീനുകൾ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാനും ആശിക്കുന്നു, എന്നാൽ ഈ സിനിമയിൽ ഒപ്പിട്ടപ്പോൾ എനിക്കറിയാമായിരുന്നു എന്റെ കയ്യിൽ ആകെയുള്ളത്, അതിന് ജീവൻ കൊടുക്കണം എന്നതാണ് സത്യം. സന്ദീപ് എനിക്ക് ആ വേഷം ചെയ്യാൻ അവസരം തന്നതിൽ ഞാൻ ദൈവത്തോട് നന്ദിയുള്ളവനാണ്.

തനിക്ക് 15 ദിവസത്തെ ജോലി മാത്രമേയുള്ളുവെന്നും സിനിമയിൽ മുഴുവനും ഉണ്ടാകില്ലെന്നും എന്നാൽ ആളുകൾ എന്നോട് ഇത്രയധികം സ്‌നേഹവും വാത്സല്യവും നൽകുമെന്ന് എനിക്കറിയില്ലായിരുന്നുവെന്നും നടൻ വില്ലനായി മാറിയ ബോബി പറഞ്ഞു. ഇത് അതിശയമായിരിക്കുന്നു.’

സമ്മിശ്ര റിവ്യൂകൾ ലഭിച്ചെങ്കിലും, ചിത്രം ബോക്‌സ് ഓഫീസിൽ അപ്രതീക്ഷിത വരുമാനം നേടി. മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ 200 കോടിയും ലോകമെമ്പാടുമായി 350 കോടിയും നേടിയ ആനിമൽ വൻ വിജയത്തിലേക്ക് കുതിക്കുന്നു.. ഒരു വശത്ത് ചിത്രം ബോക്‌സ് ഓഫീസിൽ വൻ ലാഭം കൊയ്യുമ്പോൾ മറുവശത്ത് സിനിമയിൽ കാണിക്കുന്ന അമിതമായ അക്രമത്തിന്റെ പേരിൽ വിമർശനം ഉയരുന്നുണ്ട്.

You May Also Like

മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു

മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ‘മേരി ആവാസ് സുനോ’ . ജി. പ്രജീഷ് സെൻ…

സംവിധായകൻ രോഹിത് എം ജി കൃഷ്ണന്‍ ബോളിവുഡിലേയ്ക്ക്, നിർമ്മാണം കിംഗ് ഖാൻ

സംവിധായകൻ രോഹിത് എം ജി കൃഷ്ണന്‍ ബോളിവുഡിലേയ്ക്ക്. നിർമ്മാണം കിംഗ് ഖാൻ Rageeth R Balan …

‘പശു’ പരാമർശത്തിൽ നിഖില വിമലിനെ പൊങ്കാലയിടാൻ വരട്ടെ, കാര്യം നിങ്ങളറിയണം

മായാ മഹാദേവൻ നിഖിലാ വിമലിന്റെ ‘പശു’ പരാമർശം വിവാദമായി ചിലർ കൊണ്ടാടുന്നുണ്ട്. ചില മാധ്യമങ്ങൾ വളരെ…

ഐവി ശശിയുടെ ‘ആവനാഴി’യുടെ സുനാമിയിൽ പെട്ട് ഫാസിലിന്റെ “എന്നെന്നും കണ്ണേട്ടൻ’ എന്ന അനശ്വര പ്രണയകാവ്യം ഒലിച്ചുപോയി

Sak Saker ആവനാഴി മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആയ ഒരു മമ്മൂട്ടി സിനിമയാണ്. ഈ ചിത്രത്തിന്…