Psychology
ശരീര ഭാഷ പലതും പറയാതെ പറയും…
ചില നേരങ്ങളില്‍ നമ്മുടെ വിചാരങ്ങളും തോന്നലുകളും നാം പറഞ്ഞിലെങ്കിലും മറ്റുള്ളവര്‍ അറിയും, അതിനു അവരെ സഹായിക്കുന്നത് നമ്മുടെ ശരീര ഭാഷയാണ്. നമ്മുടെ ശരീരത്തിന്റെ ചലനങ്ങളും രീതികളും പ്രവര്‍ത്തനങ്ങളും നമ്മുടെ ഉള്ളു മറ്റൊരാളുടെ മുന്നില്‍ നാം അറിയാതെ തുറന്നു വയ്ക്കും, ചുരുക്കി പറഞ്ഞാല്‍ നമ്മുടെ ശരീര ഭാഷ നമ്മുടെ മനസ്സിലേക്ക് ഉള്ള ചവിട്ടു പടിയായി പലപ്പോഴും മാറും എന്ന് അര്‍ഥം.
474 total views, 1 views today

ചില നേരങ്ങളില്‍ നമ്മുടെ വിചാരങ്ങളും തോന്നലുകളും നാം പറഞ്ഞിലെങ്കിലും മറ്റുള്ളവര്‍ അറിയും, അതിനു അവരെ സഹായിക്കുന്നത് നമ്മുടെ ശരീര ഭാഷയാണ്. നമ്മുടെ ശരീരത്തിന്റെ ചലനങ്ങളും രീതികളും പ്രവര്‍ത്തനങ്ങളും നമ്മുടെ ഉള്ളു മറ്റൊരാളുടെ മുന്നില്‍ നാം അറിയാതെ തുറന്നു വയ്ക്കും, ചുരുക്കി പറഞ്ഞാല്‍ നമ്മുടെ ശരീര ഭാഷ നമ്മുടെ മനസ്സിലേക്ക് ഉള്ള ചവിട്ടു പടിയായി പലപ്പോഴും മാറും എന്ന് അര്‍ഥം. ചിലപ്പോള്‍ അത് പല കാര്യങ്ങളും പറയാതെ പറയും, ചില സമയത്ത് അത് നമ്മുടെ രക്ഷകനും ആകും. ഇവിടെ ശരീര ഭാഷയെ പറ്റി ചില രസകരമായ കാര്യങ്ങള്‍ നമുക്ക് സംസാരിക്കാം…
1. ആത്മവിശ്വാസം കൂട്ടുന്ന ഭാഷ
കൈ അരയില്‍ കെട്ടി രണ്ടു കാലും വിടര്‍ത്തി നില്‍ക്കുന്നത്, അലെങ്കില്‍ കൈകള്‍ തലയ്ക്കു പിന്നില്‍ വച്ച് കാലുകള്‍ മുന്നോട് നീട്ടി വച്ച് നില്‍ക്കുന്നത്, ഇതു രണ്ടും നമ്മുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ശരീര ഭാഷയാണ്.
2. തുറിച്ചു നോക്കിയും സംസാരിക്കാം…
ഒരാളുടെ മുഖത്ത് നോക്കി സംസാരിക്കുന്നതാണ് ഏറ്റുവും ഉത്തമം, പക്ഷെ ചില അവസരങ്ങളില്‍ സംസാരിക്കുന്നതിനു പകരം കുറച്ചു സമയം കണ്ണില്‍ തുറിച്ചു നോക്കി നിന്നാല്‍ അതു ഒരുപ്പാട് കാര്യങ്ങള്‍ സംസാരിക്കുന്നതിനു തുല്യമാണ്. നമ്മുടെ ദേഷ്യം വിഷമം ഒക്കെയാണ് ഈ ഒരു ശരീര ഭാഷ വ്യക്തമാക്കുന്നത്. പക്ഷെ എങ്ങനെ നോക്കുന്നത് ഒരു ആണും പെണ്ണും ആണെങ്കില്‍,അവിടെ ദേഷ്യം അല്ല മറിച്ചു അനുരാഗമാണ് പ്രകടമാകുന്നത് !!!
3. മറ്റൊരാളുടെ സ്വകാര്യതയില്‍ കൈ കടത്തരുത്
നമ്മുടെ സ്വകാര്യത നാം പോന്നു പ്പോലെ സംരക്ഷിക്കുന്ന ഒന്നാണ്.ഒരുപ്പാട് സ്വപ്നങ്ങളും രഹസ്യങ്ങളും എല്ലാം അവിടെ നിറഞ്ഞു നില്ക്കുന്നു. അങ്ങനെ ഉള്ള ഒരിടത്തേക്ക് പുറത്തു നിന്ന് ഒരാള്‍ കടന്നു കയറിയാല്‍,നാം എന്ത് ചെയ്യും ??? ആ കടന്നു വരുന്നയാള്‍ ആരു എന്ന് അനുസരിച്ചാകും നമ്മുടെ പ്രതികരണം,നമുക്ക് താല്പര്യം ഉള്ള ഒരാള്‍ ആണെങ്കില്‍ സ്നേഹം ആകും നമ്മുടെ വികാരം, ഇഷ്ടം അല്ലാത്ത ഒരാള്‍ ആണെങ്കില്‍ ദേഷ്യവും !!!
4. സ്പര്‍ശന സുഖം
ഒരു പെണ്‍കുട്ടി ഒന്ന് തൊട്ടാല്‍ ലോകം കീഴടക്കിയ ഭാവങ്ങള്‍ പ്രകടമാക്കുന്ന ആണുങ്ങളുടെ നാടാണിത്. അങ്ങനെ ഉള്ള ഇവിടെ ഒരു പഠനം നടന്നു, ആ പഠന റിപ്പോര്‍ട്ടില്‍ പറയ്യുന്നത് പകുതിയില്‍ അധികം ആളുകളും സ്പര്‍ശന സുഖം ആഗ്രഹിക്കുന്നവര്‍ അല്ലെങ്കില്‍ ആസ്വദിക്കുന്നവര്‍ ആണെന്നാണ്.
5. ചിരി ഒരു ഉത്തമ ഔഷധം
ആരെയും കൈയിലെടുക്കാന്‍ ഒരു ഉത്തമ ഔഷധമാണ് ചിരി. നമ്മുടെ സന്തോഷം അവിടെ പ്രകടമാകുന്നു,ആ ചിരി മറ്റൊരാളില്‍ സന്തോഷം നിറയ്ക്കുകയും ചെയ്യുന്നു.
475 total views, 2 views today