ഭർത്താവിന് വിശേഷമുണ്ടോ എന്ന് ഞരമ്പുരോഗി, തിരിച്ചടിച്ചു സൗഭാഗ്യ !

347

ബോഡി ഷെയിമിങ് ഒരു സ്വാഭാവികതയായി കഴിഞ്ഞ ലോകമാണ് ഇത്. അടുത്തകൂട്ടുകാർ പോലും ഒരാളുടെ ശരീരത്തെ പരിഹസിച്ചു അഭിപ്രായം പറയുകയോ ആക്ഷേപിക്കുകയോ ചെയുന്നത് നാം അനുഭവിച്ചിട്ടുണ്ട്. ബോഡി ഷെയിമിങ് അനുഭവിക്കാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. ഇപ്പോൾ പ്രസ്തുത സംഗതിക്കു സോഷ്യൽ മീഡിയയിൽ ആണ് തേരോട്ടം. ഡബ്മാഷ്, ടിക്ടോക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യ വെങ്കിടേഷും,ഭർത്താവ് അർജുൻ സോമശേഖരനും ഒരുമിച്ചുള്ള ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ രണ്ടു ദിവസങ്ങൾക്ക് മുൻപാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആയത്. കാളൻ പട്ടുസാരിയിൽ സൗഭാഗ്യ മിന്നിയപ്പോൾ കസവു മുണ്ടുടുത്താണ് അർജുൻ എത്തിയത്. ഏറെ മനോഹരമായ ഈ ഫോട്ടോഷൂട്ടിൽ ഇരുവരെയും കാണാൻ ഒരു പുതിയ ലൂക്കായിരുന്നു. എന്നാൽ അർജുന് നേരെ ബോഡി ഷെമിങ് നടത്തിക്കൊണ്ടു ചില കമെന്റുകൾ ഉയർന്നു. ഹസ്സിനു വിശേഷം ഉണ്ടോ, ഇതിപ്പോ എത്ര മാസം ആയി, തുടങ്ങിയ കമന്റുകളിൽ കൂടിയാണ് അർജുന്റെ ചിത്രത്തിനെതിരെ ബോഡി ഷെമിങ് ചിലർ നടത്തിയത്. ‘നിന്റെ പ്രസവം കഴിഞ്ഞോ’ എന്ന ചുട്ടമറുപടിയായിയാണ് സൗഭാഗ്യ നടത്തിയത്. മാത്രമല്ല നിരവധി പേരാണ് സൗഭാഗ്യയുടെ മറുപടിക്ക് കൈയ്യടിയുമായി എത്തിയത്. തകർത്തു, തിമിർത്തു തുടങ്ങി നിരവധി കമന്റുകൾ ആണ് സൗഭാഗ്യയുടെ മറുപടിക്ക് ലഭിച്ചത്.