പൃഥ്‌വിരാജിന്റെ മുലക്കണ്ണ് ആയാലും രഹ്നയുടെ ആയാലും പ്രിവിലേജുകൾക്ക് അതിർവരമ്പ് കല്പിക്കരുത്

673

സ്ത്രീയുടെ നഗ്നത വില്പനച്ചരക്കാണ്. പണ്ടുമുതലേ! ചിത്രങ്ങളിലും സിനിമകളിലും പരസ്യങ്ങളിലും മാത്രമല്ല പുരാണങ്ങളിലും കവിതകളിലും നോവലുകളിലുമെല്ലാം.കാലം മാറി, ഇപ്പോള്‍ പുരുഷന്‍റെ നഗ്നതയ്ക്കുമുണ്ട് ആവശ്യക്കാര്‍. കമലഹാസനെപ്പോലുള്ള നടന്മാര്‍ തെന്നിന്ത്യയില്‍ തുടങ്ങിവച്ചതാണീ പ്രവണത. ശരീര സൗന്ദര്യ പ്രദര്‍ശനമായിരുന്നല്ലോ ജയനെ പ്രിയ താരമാക്കി മാറ്റിയത്.
ഇന്നത് സിനിമയില്‍ മാത്രമല്ല പരസ്യങ്ങളിലും മുഖമുദ്രയായി മാറി. പുരുഷനഗ്നതയും ഇന്ന് വില്പനച്ചരക്കാണ്. ഹിന്ദി സിനിമയില്‍ സല്‍മാന്‍ഖാന്‍, ഋത്വിക് റോഷന്‍ തുടങ്ങി ഇപ്പോള്‍ മലയാളി പാരമ്പര്യമുള്ള ജോണ്‍ എബ്രഹാമില്‍ എത്തിനില്‍ക്കുന്നു പുരുഷനഗ്നതയുടെ ഏ ക്ലാസ് മികവുകള്‍.

പുരുഷന്‍റെ നഗ്നമേനിയും പേശീബലവും നോട്ടവും വൈകാരിക പ്രകടനങ്ങളും പുത്തന്‍ തലമുറയിലെ സ്ത്രീകള്‍ ആസ്വദിക്കുന്നുണ്ട് – മുമ്പ് സ്ത്രീയുടെ സൗന്ദര്യവും നിന്മോനതങ്ങളും നഗ്നതയും പുരുഷന്മാര്‍ ആസ്വദിക്കുകയും വിലയിരുത്തുകയും ചെയ്തിരുന്നതുപോലെ. ഇന്ന് ഇന്‍റര്‍നെറ്റിന്‍റെ ജാലകങ്ങള്‍ നഗ്നതയുടെയും ലൈംഗികതയുടെയും, മറയില്ലാത്ത ലൈംഗിക കേളികളുടെയും ഒരു അധോലോകം തന്നെ പുത്തന്‍ തലമുറയ്ക്ക് മുമ്പില്‍ തുറന്നിടുന്നു. അത് അസ്വദിക്കുന്നവര്‍ക്ക് സിനിമയിലെയും പരസ്യങ്ങളിലെയും നഗ്നത ഏശുന്നില്ല. പരസ്യരംഗത്താണ് ആണ്‍ശരീര പ്രദര്‍ശനം കൂടുതല്‍ കണ്ടു വരുന്നത്. ഹിന്ദിസിനിമകളിലും ഇപ്പോള്‍ ദക്ഷിണഭാഷാ ചിത്രങ്ങളിലും പുരുഷ ശരീര പ്രദര്‍ശനം ഒഴിവാക്കാനാവാത്ത ചേരുവയായി കഴിഞ്ഞു.

സ്ത്രീ നഗ്നത പോലെതന്നെ പുരുഷ നഗ്നതാ പ്രദര്‍ശനവും സ്വാധീന ശക്തിയുള്ളതാണെന്ന തിരിച്ചറിവാണ് പരസ്യകമ്പനികളെ പുരുഷന്മാരെ മോഡലുകളാക്കി പരസ്യ നിര്‍മ്മാണം നടത്താന്‍ പ്രേരിപ്പിച്ചത്.പുരുഷ നഗ്നത പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ കാണിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ലെന്നാണ് സമൂഹത്തിലെ നല്ലൊരു ഭാഗം സ്ത്രീകളുടെയും നിലപാട്. പുരുഷ സൗന്ദര്യവും ഭാവങ്ങളും പ്രകടിപ്പിക്കുന്നതാണ് അത്തരം പരസ്യങ്ങളെന്നും അവ ആസ്വദിക്കാറുണ്ടെന്നും ഒരു ചെറിയ ശതമാനം സ്ത്രീകളും സമ്മതിക്കുന്നു. നഗ്നതാ പ്രദര്‍ശനത്തെപ്പറ്റിയുള്ള നമ്മുടെ സമീപനങ്ങളില്‍ വന്ന മാറ്റമാണ് ഇതു കാണിക്കുന്നത്. സൗന്ദര്യം ആസ്വദിക്കാനുള്ളതാണെന്നും സ്ത്രീനഗ്നത പോലെ തന്നെ പ്രദര്‍ശിപ്പിക്കേണ്ട ഒന്നാണ് പുരുഷ നഗ്നതയെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.

സിനിമാതാരങ്ങള്‍ സെക്സിയായി അഭിനയിക്കുന്നതിനെ അംഗീകരിക്കുന്ന സ്ത്രീകളും ഉണ്ട്. പക്ഷെ അത്തരമൊരു നഗ്നതാ പ്രദര്‍ശനം അതിരു കവിയരുതെന്ന അഭിപ്രായമുള്ളവരാണ് ചിലര്‍.സ്ത്രീ സൗന്ദര്യ സങ്കല്പവും പുരുഷ സൗന്ദര്യ സങ്കല്പവും വ്യത്യസ്തമായ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. പുരുഷ സൗന്ദര്യം അവന്‍റെ വേഷവിധാനം , നോട്ടം തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കുന്നവരുമുണ്ട്.ഫാഷന്‍ ചാനലുകളില്‍ പുരുഷന്മാരുടെ ഫാഷന്‍ ഷോ കാണുന്നവരാണ് ഇന്ത്യയിലെ വരേണ്യ വിഭാഗത്തിലെ സ്ത്രീകളിലധികവും. ശരീരം പ്രദര്‍ശിപ്പിക്കുന്നത് ആണായാലും പെണ്ണായാലും അതൊക്കെ തെറ്റാണെന്ന് വാദിക്കുന്ന തലപഴഞ്ചന്‍ മട്ടുകാരും ഇല്ലാതില്ല:ഒന്നേ പറയാനുള്ളു കാലം മാറി കഥ മാറി: സൗന്ദര്യ സങ്കൽപ്പം അപ്പാടെ മാറി ,പ്രിവിലേജുകൾക്ക് അതിർവരമ്പ് കല്പിക്കരുത് അത് സുകുമാരന്റെ മകന്റെ മുലക്കണ്ണ് ആയാലും രഹ്നയുടെ ആയാലും അല്ലെങ്കിൽ തന്നെ വസ്ത്രം ഒരു തികഞ്ഞ പ്രകൃതിവിരുദ്ധതയല്ലേ ?

കടപ്പാട് : ജോജി ഉള്ളന്നൂർ