സിനിമാപരിചയം
BOL.

Santhoshkumar K

ആദ്യമായാണ് ഒരു പാക്കിസ്ഥാനി സിനിമ കാണുന്നത്. മതാധിഷ്ഠിതവും പുരുഷാധിപത്യവുമായ ഒരു സമൂഹത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങളാണ് സിനിമയിലൂടെ പറയുന്നത്. മതാചാരങ്ങളുടെ വേലിക്കെട്ടുകളിൽ എരിഞ്ഞുതീരുന്ന പെൺജീവിതങ്ങളുടെ നേർക്കാഴ്ചയാണ് ഈ ചിത്രം.

ദാരിദ്ര്യത്തിൽ കഴിയുന്ന പാരമ്പര്യവൈദ്യനും, കടുത്ത മതവിശ്വാസിയും കർക്കശക്കാരനുമായ ഹക്കിമിന്റെയും അയാളുടെ ഭാര്യയുടെയും ഏട്ട് മക്കളുടെയും കഥയാണ്. ആൺകുട്ടിക്ക് വേണ്ടി കാത്തിരിക്കുന്ന ഹക്കിമിന് എട്ടാമതായി ജനിക്കുന്ന കുട്ടി ഇൻറർസെക്സാകുന്നു.. ആ കുട്ടിയോടുള്ള ഹക്കിമിന്റെ വെറുപ്പ് പിന്നീട് അയാളുടെ ജീവിതത്തിൽ പല അനർത്ഥങ്ങൾക്കും കാരണമാകുന്നതും, ദുരിതപൂർണ്ണമായ വിവാഹ ജീവിതത്തിൽ നിന്നും മോചനംനേടി വീട്ടിൽ വന്നു നിൽക്കുന്ന മൂത്ത മകൾ സൈനബ ബാപ്പയുടെ വിശ്വാസങ്ങളെ ചോദ്യംചെയ്യുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമ

ഈ ലോകത്തെ ക്രുരരും പുരുഷ മേധാവിത്വമുള്ളവരും കടുത്ത മതവിശ്വാസികളുമായ ഭർത്താക്കന്മാരുടെയും അച്ഛൻമാരുടെയും പ്രതീകമാണ് ഹക്കിം. അതിനെ ചോദ്യം ചെയ്യുന്ന എതിർക്കുന്ന സ്വാതന്ത്ര്യ ദാഹികളായ സ്ത്രീകളുടെ പ്രതിനിധിയാണ് സൈനബ. നമ്മുടെ നാട്ടിലിറങ്ങുന്ന പല പുരോഗമന സ്ത്രീപക്ഷ സിനിമകളിൽ നിന്നും വ്യത്യസ്തമായി മതത്തെയോ ദൈവത്തേയോ ഈ സിനിമയിൽ വിമർശിക്കുന്നില്ല. പകരം മതനിയമങ്ങളെ തങ്ങൾക്കനുകൂലമായ രീതിയിൽ വളച്ചൊടിക്കുന്ന പുരുഷസമൂഹത്തെയാണ് വിമർശിക്കുന്നത്. സൈനബയുടെ ചോദ്യങ്ങൾക്കുമുന്നിൽ ഉത്തരംമുട്ടുന്ന ഹക്കിമിന്റെ അവസാനമാർഗം അടി മാത്രമാണ്. അത്രയും യുക്തിപരമായ ചോദ്യങ്ങളാണ് സിനിമ ചോദിക്കുന്നത്. കണ്ടിരിക്കേണ്ട നല്ലൊരു സിനിമയാണ് ബോൽ. സിനിമ കഴിയുമ്പോൾ സൈനബയും ട്രാൻസ്ജെന്ററായ സെയ്ദ് സെയ്ഫുള്ള ഖാനും ഒരു വേദനയായി മനസ്സിൽ നിൽക്കും.

Leave a Reply
You May Also Like

വൈശാഖ് നല്ല തിരക്കഥകൾ തിരഞ്ഞെടുത്ത് സംവിധാനം ചെയ്താൽ എന്നെന്നും ഓർക്കപ്പെടുന്ന ഒരു പിടി ചിത്രങ്ങൾ ആകും ലഭിക്കുക

Shaju Surendran ഐ.വി ശശി, ഹരിഹരൻ, ജോഷി, ഷാജി കൈലാസ്, പ്രിയദർശൻ തുടങ്ങിയ സംവിധായകർക്ക് ശേഷം,…

മണിരത്നം പോലൊരു മാസ്റ്റർ ക്രാഫ്റ്റ്സ്മാന്റെ കൈയ്യിലൂടെ ജനിച്ച ഈ സിനിമ അതിമനോഹരമായ ഒരു അനുഭവം ആയിരിക്കും

Suraj Sahadevan PS-1 – പൊന്നിയിൻ സെൽവൻ (സ്പോയിലറുകളില്ല,  അൽപം നീണ്ട പോസ്റ്റാണ്) സെപ്റ്റംബർ 30ന്…

വർണ്ണാഭമായ ‘കേരളീയം’ ഉത്സവത്തിന് തുടക്കം കുറിച്ചു; കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും ശോഭനയും വേദിയിൽ

കേരളത്തിന്റെ അതിജീവനത്തിന്റെ വഴികളും നേട്ടങ്ങളും ചരിത്ര അടയാളങ്ങളും അവതരിപ്പിക്കുന്ന കേരളീയ മഹോത്സവത്തിന് വർണാഭമായ തുടക്കം. മുഖ്യവേദിയായ…

ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി സംവിധായകൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി നടി

ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി സംവിധായകൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി നടി ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിക്കാൻ…