ബോളിവുഡ് വീണ്ടും തകർച്ചയിലേക്ക്… !

Sachin A T

350 കോടി ബഡ്ജറ്റിൽ ഇറങ്ങിയ അക്ഷയ് കുമാറിന്റെ സിനിമ BMCM 50 കോടി പോലും കളക്ഷൻ നേടാതെ തകർന്നടിഞ്ഞതോടെ… പല വമ്പൻ പ്രൊജക്റ്റ്‌ കളിൽ നിന്നും പ്രൊഡ്യൂസർമാർ പിന്തിരിയുകയാണ്.. ഇന്ത്യയിലെ ബിഗ്ഗെസ്റ്റ് പ്രൊഡക്ഷൻ ഹൗസ് ആയ YRF പോലും പല പ്രൊജക്റ്റ്‌ കളിൽ നിന്നും പിന്മാറുന്ന അവസ്ഥയാണ് ഇപ്പോൾ ബോളിവുഡ് കണ്ടു കൊണ്ടിരിക്കുന്നത്.

കൊറോണക്ക് മുമ്പ് തിയേറ്ററുകളിലേക്ക് വന്നു കൊണ്ടിരുന്നു ആൾക്കാരുടെ എണ്ണം 80-90% ഓളം ആണ് കുറവ് വന്നിരിക്കുന്നത് നോർത്ത് സർക്ക്യൂട്ടുകളിൽ, ഒരുപാട് സിംഗിൾ സ്ക്രീൻ തിയേറ്ററുകൾ വീണ്ടും അടച്ചുപൂട്ടി .. മൾട്ടി സ്ക്രീനുകളുടെ അവസ്ഥയും പരിതാപകരം തന്നെ..

അക്ഷയ് കുമാർ, ടൈഗർ ഷെറോഫ് ,അജയ് ദേവ്ഗൺ,രൺവീർ സിങ് തുടങ്ങി ഒരുപാട് താരങ്ങളുടെ സിനിമകൾക്ക് പൈസ ഇറക്കാൻ പ്രൊഡക്ഷൻ ഹൗസുകളെ കിട്ടാത്ത സാഹചര്യം ആണ് നിലവിൽ..
ഇതിൽ നമ്മുടെ ബേസിൽ ജോസഫ് പടം ശക്തിമാൻ വീണ്ടും നീണ്ടു പോകുന്ന സാഹചര്യം ആണ് വന്നു കൊണ്ടിരിക്കുന്നത്..

ആദ്യം രൺവീർ സിംഗ് ചെയ്യാനിരുന്ന പ്രൊജക്റ്റ്‌കൾ ആണ് സിംഗം എഗൈൻ, ഡോൺ – 3, അതിനു ശേഷം ബേസിൽ ജോസഫിന്റെ ശക്തിമാൻ.. പക്ഷേ ഡോൺ 3, ശക്തിമാൻ എന്നീ ബിഗ് ബഡ്ജറ്റ് പ്രൊജക്റ്റ്‌കൾ ഏറ്റെടുക്കാൻ പ്രൊഡക്ഷൻ ഹൗസുകൾ, ഇപ്പോഴത്തെ സാഹചര്യത്തിൽ മുന്നോട്ട് വരുന്നില്ല എന്നതാണ് വാസ്തവം.

ആയതിനാൽ രൺവീർ സിങ് ശക്തിമാൻ ഉൾപ്പെടെ ഉള്ള പ്രൊജക്റ്റ്‌കൾ വീണ്ടും 2025 ലേക്ക് നീക്കി വെച്ചു കൊണ്ടു അവാർഡ് വിന്നിങ് ഡയറക്ടർ ആയ ആദിത്ത്യ ധാറിന്റെ മറ്റൊരു സിനിമ ആണ് ഈ വർഷം ചെയ്യാൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ.

You May Also Like

വെടി കൊണ്ട് ആളുകൾ ചാവുന്നത് സിനിമയിൽ ആണെങ്കിലും ശരിക്കും ചത്തത് നമ്മളാണോ എന്ന സംശയത്തിൽ അങ്ങനെ ഇരുന്ന് പോകും

ഗ്രൂപ്പായ ഗ്രൂപ്പുകളിലൊക്കെ 2018 കത്തിക്കയറിക്കൊണ്ടിരിക്കുന്ന സ്ഥിതിക്ക് ഇന്ന് മറ്റൊരു ‘വെറൈറ്റി’ സിനിമയേ പറ്റി പറയാം… Chanthu…

“ബ്രാ വേണമോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കാം” സദാചാരക്കാരെ വകവയ്ക്കാതെ ജിനാൽ

മോഡലിംഗിൽ നിന്നും അഭിനേരംഗത്തേക്ക് കടന്നുവന്ന താരമാണ് ജിനൽ ജോഷി. ജിനൽ ജോഷി പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ്…

സിനിമയിലെ ദൃശ്യ ഭാഷയുടെ കരുത്തിനെ വെളിവാക്കിത്തരുന്ന ചിത്രമാണ് ക്രിസ്റ്റഫർ നോളൻ്റെ ഓപ്പൺഹൈമർ

സുരൻ നൂറനാട്ടുകര സിനിമയിലെ ദൃശ്യ ഭാഷയുടെ കരുത്തിനെ വെളിവാക്കിത്തരുന്ന ചിത്രമാണ് ക്രിസ്റ്റഫർ നോളൻ്റെ ഓപ്പൺഹൈമർ. ജൂറിയുടെ…

സിദ്ധിഖ്-ലാൽ കോമ്പിനേഷൻ ബ്രേക്കാവുന്നത് കാബൂളിവാലയോടല്ല, ശരിക്കും ഇപ്പോഴാണ്

Jithesh Mangalath റാംജിറാവ് സ്പീക്കിംഗിന്റെ കഥ പറയാൻ വേണ്ടി സിദ്ധിഖും, ലാലും ഗുരുവായ ഫാസിലിനെ കാണാൻ…