സണ്ണി ലിയോണിനെ അറിയാത്തവർ ആരുമില്ല. ഒരുകാലത്തു യുവാക്കളുടെ സിരകളെ ജ്വലിപ്പിക്കുകയും പിന്നീട് അതെല്ലാം ഉപേക്ഷിച്ചു സിനിമയിൽ ചുവടുറപ്പിക്കുകയും ചെയ്ത സണ്ണി ലിയോണിന് കേരളത്തിൽ ഉൾപ്പെടെ വൻ ആരാധകവൃന്ദമുണ്ട്. ഇപ്പോൾ കർണ്ണാടക മാണ്ഡ്യ ജില്ലയിലെ ഒരു ചിക്കൻ കടയിൽ നിന്നാണ് രസകരമായ വാർത്ത വരുന്നത്. എന്തെന്നാൽ സണ്ണിയുടെ ആരാധകർ ഇറച്ചിവാങ്ങാൻ വന്നാൽ 10 ശതമാനം വിലക്കുറവ്. മാണ്ഡ്യ ജില്ലയിലെ ഡി.കെ ചിക്കൻ ഷോപ്പ് എന്ന സ്ഥാപനം നടത്തുന്ന കെ.എൻ പ്രസാദാണ് ഈ ആശയത്തിന് പിന്നിൽ. ഇത്തരമൊരു ഓഫറിന് പിന്നിൽ വ്യക്തമായൊരു കാരണമുണ്ട് .
പ്രസാദിനെ ആകർഷിച്ചത് സണ്ണിയുടെ സമൂഹിക–ജീവകാരുണ്യ പ്രവർത്തനങ്ങളാണ് . എന്നാൽ ചിക്കൻ മേടിക്കാൻ വരുന്നവർ സണ്ണിയുടെ ആരാധകനാണെന്ന് തെളിയിക്കാൻ ചില നിബന്ധനകളും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നുണ്ട്. പ്രധാനമായും സണ്ണി ലിയോണിനെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നവർ ആയിരിക്കണം. മാത്രമല്ല സണ്ണിയുടെ സിനിമകളെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ എഴുതുന്നവരും ആയിരിക്കണം. . ഈ രണ്ടു കാര്യങ്ങൾ ചെയ്യുന്നവർക്ക് പത്തുശതമാനം ഡിസ്‌കൗണ്ട് എന്നാണു പ്രസാദ് പറയുന്നത്.
കോവിഡ് കാരണം ലോകം മുഴുവൻ പ്രതിസന്ധിയിൽ ആയിട്ടും സണ്ണിയുടെ നേതൃത്വത്തിൽ നടന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ എടുത്തു പറഞ്ഞ പ്രസാദ് സാമൂഹ്യമാധ്യമങ്ങളിൽ സണ്ണിക്ക് ആരാധകർ കൂടുമ്പോൾ അവർക്ക് ജീവകാരുണ്യത്തിന് കൂടുതൽ പണം ലഭിക്കും എന്നും പറയുന്നു. എന്തായാലും ഇത്തരമൊരു ഓഫർ സൈബറിടങ്ങളിൽ പ്രചരിച്ചതോടെ ചിക്കൻ കടയിൽ വില്പന തകൃതിയായി നടക്കുന്നുണ്ട്.