മാംഗ്ലൂർ വിമാനത്താവളത്തിൽ ബോംബ് വച്ചു പിടിക്കപ്പെട്ട ആദിത്യറാവു മനോരോഗിയെന്ന് പോലീസ്, അതങ്ങനെയേ വരൂ

639

മംഗലാപുരം എയർപോർട്ടിൽ ബോംബ് വച്ച ആൾ കീഴടങ്ങി. ആദിത്യറാവു എന്ന വ്യക്തിയാണ് കീഴടങ്ങിയത്. കഴിഞ്ഞ ദിവസമാണ് ലാപ് ടോപ് ബാഗിൽ ബോംബ് കണ്ടെത്തിയത്. സീസിടീവി ദൃശ്ര്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ആദിത്യറാവു കീഴടങ്ങിയത്. എൻജിനിയറിങ് ബിരുദധാരിയാണ് റാവു. ഇയാൾ വച്ച ബോംബ് അത്യുഗ്ര സ്ഫോടനശേഷിയുള്ളതെന്നു പോലീസ് പറയുന്നു. ആദിത്യറാവുവിനു സംഘപരിവാർ ബന്ധമുള്ളതായി പറയപ്പെടുന്നു. ഇയാൾ ഓട്ടോയിലെത്തിയാണ് ബോംബ് വച്ചതെന്നും മുൻപ് ഒരിടത്തു ബോംബ് വച്ച കേസിൽ ഇയാൾ നേരത്തെ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെ പ്രതിയെ മനോരോഗിയായി ചിത്രീകരിക്കാനാണ് പോലീസും മാധ്യമങ്ങളും മത്സരിക്കുന്നത്. പ്രതി ഹിന്ദു നാമധാരിയെങ്കിൽ മനോരോഗിയും മുസ്ലിം നാമധാരിയെങ്കിൽ ഭീകരവാദിയും എന്നതാണ് ഭരണകൂടത്തിന്റയും പോലീസിന്റെയും പലപ്പോഴുമുള്ള നിഗമനം. കാശ്മീരിൽ ദേവീന്ദർ സിങ് എന്ന പോലീസ് സൂപ്രണ്ട് ഭീകരന്മാരോടൊപ്പം അറസ്റിലായതും ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങളും സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ ആദിത്യറാവുവിനെ പോലുള്ള ഭീകരന്മാർ ‘നിഷ്കളങ്ക മനോരോഗി’ എന്നപേരിൽ കാര്യം സാധിക്കുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്തേയ്ക്കാം.