Bombay Main Theme
ചിത്രം: ബോംബെ
സംഗീതം: എ.ആർ.റഹ്മാൻ
വർഷം: 1995

Romu Iyer

“ചാണക്യൻ” സിനിമയുടെ Main Theme ഇയ്യിടെ ഡീകോഡ് ചെയ്തു പോസ്റ്റിയപ്പോൾ എനിക്ക് തുടർന്ന് നല്ല പ്രോത്സാഹനവും, സപ്പോർട്ടും നൽകിവരുന്ന ഈ ഗ്രൂപ്പിലെ മെമ്പർ Mr.Ashique Ajmal ഒരു അഭ്യർത്ഥന വെച്ചിരുന്നു- “ബോംബെ” എന്ന സിനിമയുടെ Main Theme ഒന്ന് ഡീകോഡ് ചെയ്യാമോ എന്ന്. അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച് “ബോംബെ” ചിത്രത്തിന്റെ Main Theme ഡീകോഡ് ചെയ്യാനുള്ള ഒരു എളിയ ശ്രമത്തിന്റെ ഫലമാണ് ഈ പോസ്റ്റ്. തെറ്റുകളുണ്ടാവുമോ എന്നറിയില്ല. പലരുടെയും പെർസെപ്ഷൻസ് പലവിധമാണ്. എന്റെ പെർസെപ്ഷൻസുമായി പലർക്കും യോജിക്കാൻ കഴിയുന്നുവെങ്കിൽ അതില്പരം സന്തോഷം വേറെന്താണുള്ളത്. ചിത്രത്തിന്റെ കഥയും, കഥാപാത്രങ്ങളെയും, സന്ദർഭങ്ങളെയും നല്ലപോലെ ഉൾക്കൊണ്ട് അത് ഈ Theme മ്യൂസിക്കിലൂടെ സംഗീത സംവിധായകൻ എങ്ങിനെconvey ചെയ്തിരിക്കുന്നു എന്നത് കണ്ടുപിടിക്കാനുള്ള ഒരു എളിയ ശ്രമമാണിത്.

തമിഴിൽ എം.എസ്സ്.വിശ്വനാഥന്റെ പല ടൈറ്റിൽ മ്യൂസിക്‌സും, ബിജിഎം-മ്മുകളും ഞാൻ ഡീകോഡ് ചെയ്തിട്ടുണ്ടെങ്കിലും ഇത് വരെ മറ്റു സംഗീത സംവിധായകരുടെ ബിജിഎം-മ്മുകൾ ഡീകോഡ് ചെയ്യാനുള്ള ഒരു ശ്രമം നടത്തിയിട്ടില്ല, പ്രത്യേകിച്ച് പുതിയ തലമുറയിലെ സംഗീത സംവിധായകരുടെ. അതിന് പലകാരണങ്ങളുണ്ട് – പ്രധാന കാരണം എന്നത്, ഞാൻ ഒരു പഴഞ്ചൻ ആണെന്നുള്ളതാണ്- അതായത് conventional സംഗീതം കേട്ട് വളർന്ന വ്യക്തി. 1980 തൊട്ട് സംഗീതത്തിന്റെ വഴി പതുക്കെ മാറി സഞ്ചരിക്കാൻ തുടങ്ങിയിരുന്നു. ഒറിജിനൽ വാദ്യോപകരണങ്ങൾ ഓരോന്നായി പതുക്കെ മറഞ്ഞു തുടങ്ങി, ആ സ്ഥാനം “electronic സംഗീതം” കീഴടക്കാൻ തുടങ്ങിയിരുന്നു. എങ്കിലും, മെലഡിക്ക് കാര്യമായ പരിക്കേറ്റിരുന്നില്ല. രവീന്ദ്രൻ മാസ്റ്റർ പോലുള്ളവർ മെലഡിക്ക് മറ്റൊരു മുഖം നൽകി മോടിപിടിപ്പിച്ചിരുന്നു. 1992-ൽ”റോജ” എന്ന ചിത്രത്തിലൂടെ എ.ആർ.റഹ്മാൻ അതുവരെയുണ്ടായിരുന്ന എല്ലാ സങ്കല്പങ്ങളെയും തച്ചുടച്ചുകൊണ്ട് ഇന്ത്യൻ സിനിമ സംഗീതത്തിന്റെ മുഖഛായ തന്നെ മാറ്റിയെഴുതി. പിന്നീട് രംഗത്ത് വന്നവർ മാത്രമല്ല, അതുവരെ രംഗത്തുണ്ടായിരുന്ന പലരും പോലും ആ ചുവടുപറ്റി മുന്നേറുകയാണുണ്ടായത്.

ഈ മാറ്റത്തിന് കാരണഹേതുവായി പല വസ്തുതകളെ ചൂണ്ടിക്കാണിക്കാം – ഏതാണ്ട് അതേ സമയത്താണ് ഭാരതത്തിൽ ആഗോളവൽക്കരണം നടക്കുന്നത്. അത് പലതിനും വഴി തെളിയിച്ചു. ജോലിസ്ഥലങ്ങളിൽ കമ്പ്യൂട്ടർ സ്ഥാനം പിടിച്ചു, ടെലിവിഷനിൽ ദൂരദർശൻ മാത്രം പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് കേബിൾ ഓപ്പറേഷൻ വഴി പുതുതായി അസംഖ്യം ചാനലുകൾ പൊട്ടിമുളച്ചു. ഇവയെല്ലാറ്റിനും പുറമെ ഇന്ത്യൻ സിനിമക്ക്, പ്രത്യേകിച്ച് ഹിന്ദി മറ്റും തമിഴ്, വിദേശ മാർക്കറ്റിൽ അംഗീകാരം/ ഡിമാൻഡ് വർദ്ധിച്ചു എന്നതും കൂടിയാണ്. വിദേശ സിനിമകൾ കൂടുതൽ കാണാൻ കഴിഞ്ഞതിന്റെ ഫലമായും, നമ്മുടെ സിനിമകൾക്ക് വിദേശത്ത് ഡിമാൻഡ് കൂടിയത്തിന്റെ ഫലമായും, നമ്മുടെ രാജ്യത്തെ സിനിമ മേക്കിങ്ങിൽ, പ്രത്യേകിച്ച് തമിഴ് സിനിമകൾ, കാര്യമായ പരിവർത്തനം കണ്ടുതുടങ്ങി. അത്, അന്നുവരെയുണ്ടായിരുന്ന എല്ലാ ഫോർമാറ്റും ഭേദിച്ചുകൊണ്ടുള്ളതായിരുന്നു – പുതിയ പ്രമേയം, കഥാപാത്രങ്ങളുടെ അവതരണത്തിൽ പുതുമ, സംഭാഷണത്തിൽ പുതുമ, സിനിമാട്ടോഗ്രഫി, എഡിറ്റിംഗ്, മേക്കപ്പ്, സംഗീതം എന്നിങ്ങനെ ഓട്ടുമൊത്ത സാങ്കേതികതയിലും മാറ്റം പ്രകടമായിത്തുടങ്ങി. ഇതിന്റെകൂടെ, സൗണ്ട് എഞ്ചിനീയറിംഗ്, ഗ്രാഫിക്സ്, VFX, കളർ കരക്ഷൻ, എന്നിങ്ങനെ അന്നേവരെ കേട്ടിട്ടുപോലുമില്ലാത്ത പല ശാഖകളും സിനിമയുടെ ഭാഗമായി. ഈ പിരിച്ചു പണിയലിൽ സംഗീതത്തിന്റെ മുഖഛായ തന്നെ മാറി എന്ന് വീണ്ടും പറയേണ്ടതില്ലല്ലോ.
വിദേശത്ത് നമ്മുടെ സിനിമൾക്ക് ഡിമാൻഡ് കൂടാൻ പ്രധാന കാരണം നമ്മുടെ സിനിമകളിലെ പാട്ടും, ഡാൻസും തന്നെ, കാരണം മറ്റു രാജ്യത്തെ സിനിമകളിൽ കാണാൻ കഴിയാത്ത ഘടകങ്ങളാണല്ലോ ഇവ (പാക്കിസ്ഥാനി, ബംഗ്ലാദേശി സിനിമകൾ ഒഴിച്ച്). ഇവ രണ്ടും നമ്മുടെ രാജ്യത്ത് സിനിമ തുടങ്ങിയത് മുതൽ ഉള്ളതാണ്. ആദ്യമൊക്കെ നാട്യനാടകം പോലെ ഗാനങ്ങളിലൂടെയായിരുന്നല്ലോ കഥ പറഞ്ഞിരുന്നതും, അതാകട്ടെ ശാസ്ത്രീയ സംഗീതത്തെ ആധാരമാക്കിയുള്ളതും. പിന്നീട് സിനിമക്ക് തനതായ ഒരു ലളിത ശൈലി രൂപം കൊണ്ട്. അതിന് പിന്നീട് വീണ്ടും പരിണാമമുണ്ടായി – ഓരോ സംസ്ഥാനത്ത് നിർമ്മിക്കപ്പെട്ട ചിത്രങ്ങളിലും ആ സംസ്ഥാനത്തിന്റെ കലാ-സംസ്കാര-പാരമ്പര്യത്തെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഈണങ്ങൾ പിറന്നുവീണു. ഈണങ്ങൾ വ്യത്യസ്തമായിരുന്നു എങ്കിലും, എല്ലാറ്റിലും പ്രധാന ഘടകം”മെലഡി” തന്നെയായിരുന്നു. ഇത്”conventional” ശൈലി എന്ന് പരക്കെ അറിയപ്പെട്ടിരുന്നു. ആconventional ശൈലിയാണ് തകിടം മറിഞ്ഞത്. അതിന്റെ സ്ഥാനത്ത് അരങ്ങേറിയത് പാശ്ചാത്യ ശൈലിയാണ്. പാശ്ചാത്യ ശൈലിയിൽ താളത്തിനാണ് പ്രാധാന്യം, മെലഡി രണ്ടാം പക്ഷമേയുള്ളു. ആ രീതി പിൻപറ്റിക്കൊണ്ടാണ് ഇവിടെ പിന്നീട് ഈണങ്ങൾ പിറവി കൊണ്ടത്. ഇതിന്റെ കൂടെ “sound”-ഡിന്റെ നിറഞ്ഞാട്ടവും. മിക്ക ഗാനങ്ങളിലും മെലഡി എവിടെ എന്ന് തിരയേണ്ടി വന്ന അവസ്ഥ. അഥവാ അതുണ്ടെങ്കിൽപ്പോലും, അന്നേവരെ നിലനിന്നിരുന്ന ശൈലിയിൽ നിന്നും തികച്ചും വേറിട്ടതുമായിരുന്നു. റബ്ബർ പോലെ വലിച്ചു നീട്ടിയ പുതിയ രീതി മെലഡിയുടെ പുതിയ പര്യായമായി മാറി.

ഇവയോടൊപ്പം മറ്റൊരു മാറ്റവും സംഭവിച്ചുകൊണ്ടിരുന്നു – പുതിയ ഗായകരുടെ (male and female) പ്രവാഹം. അന്നേവരെ വിരലിൽ എണ്ണാവുന്ന ഗായകർ മാത്രം വിലസിയിരുന്ന സ്ഥാനത്ത് ഈയാംപാറ്റകളെപ്പോലെ ഗായകരുടെ പ്രവാഹം പ്രകടമായിത്തുടങ്ങി. ഇവരിൽ ചുരുക്കം ചിലർ ശ്രദ്ധപിടിച്ചുപറ്റി എങ്കിലും, പല ഗാനങ്ങളും ആരാണ് പാടിയിരിക്കുന്നത് എന്ന് കണ്ടുപിടിക്കാൻ വയ്യാതെ ഒരു പ്രത്യേക ഐഡന്റിറ്റി ഇല്ലാത്തവരായിരുന്നു. അതിന് കാരണക്കാർ അവർ മാത്രമല്ല, ടെക്നോളജിയും കൂടിയാണ്. റെക്കോർഡ് ചെയ്യപ്പെടുന്ന ഗാനങ്ങൾ ടെക്നോളജി ഉപയോഗിച്ച് വികൃതമാക്കിയായിരുന്നു വിപണിയിൽ എത്തിച്ചിരുന്നത്. പോരാത്തതിന്, പാടുന്നത് എന്തെന്ന് കേൾക്കാൻ കഴിയാത്ത വിധത്തിൽ ഓർക്കെസ്ട്രേഷന്റെ ബഹളവും. ഇവയൊക്കെ ചെയ്യാൻ അവരെ പ്രേരിപ്പിച്ച / പ്രേരിപ്പിക്കുന്ന കാരണമായി പറയപ്പെടുന്നത് ഇന്റർനാഷണൽ മാർക്കറ്റിനോട് കിടപിടിക്കാനുള്ള സ്റ്റഫ് ആയിരിക്കണം എന്നതാണ്. ഈ കിടപിടിക്കാനുള്ള മത്സരത്തിൽ നമുക്ക് നഷ്ടമായത് ഓരോ സംസ്ഥാനത്തിന്റെ സംസ്കൃതിയും, കലയും, സംഗീതവും, മെലഡിയുമാണ്. ഇവർ അപ്പാടെ മറന്ന ഒരു കാര്യമുണ്ട്(അതോ മനഃപൂർവം അവഗണിക്കുകയാണോ), ഹോളിവുഡ് സിനിമകളിൽ അവർ ഇപ്പോഴും full orchestra തന്നെയാണ് ഉപയോഗിക്കുന്നത് (അതായത് ഒറിജിനൽ സംഗീതോപകരണങ്ങൾ) – ടെക്നോളജിയുടെ സഹായം അവർ തേടുന്നത് അതിനെ enhance ചെയ്യാൻ വേണ്ടിമാത്രമാണ് എന്ന നഗ്ന സത്യം. ഇതൊന്നും പോരാഞ്ഞിട്ട് തമിഴിൽ അരങ്ങേറിയത് മറ്റൊന്നുകൂടിയാണ് – ഭാഷാ വധം. അന്നുവരെ തമിഴിനും, ഉച്ചാരണത്തിനും പ്രാധാന്യം കൊടുത്തിരുന്ന സിനിമ, ഉച്ചാരണത്തിന് പുല്ലുവില കല്പിച്ചുകൊണ്ടു തമിഴിനെ എങ്ങിനെയെല്ലാം കൊല്ലാം, നശിപ്പിക്കാം എന്നതിന് ഉത്തമ ഉദാഹരണമായി മാറിത്തുടങ്ങി (ഹിന്ദിയും അതിൽ പിന്നോക്കമല്ല- പക്ഷെ അവിടെ ഹിന്ദി വധം മറ്റൊരു രൂപത്തിലാണ് എന്ന് മാത്രം). മറ്റെല്ലാം ഒരുവിധം സഹിക്കാം എന്നുവെച്ചാലും, ഭാഷയെ അതിരറ്റു സ്നേഹിക്കുന്ന എന്നെപ്പോലുള്ളവർക്ക് ഭാഷാ വധം അഴിഞ്ഞാടാൻ തുടങ്ങിയതോടുകൂടി ഗത്യന്തരമില്ലാതെ അവയെ അവഗണിക്കുക എന്നല്ലാതെ മറ്റു മാർഗ്ഗമില്ലെന്നായി. ഗാനങ്ങളുടെ ഗതി ഇതാണെങ്കിൽ സിനിമയിലെ സംഭാഷണങ്ങളുടെ കാര്യം എടുത്തു പറയേണ്ടതില്ലല്ലോ.
(ഈ വിഷയത്തിൽ തർക്കിക്കാൻ ഞാൻ ഇല്ല എന്ന് പ്രത്യേകം സൂചിപ്പിക്കുന്നു)

ഞാൻ ഇതുവരെ ചെയ്തിരുന്നത്conventional ഫോർമാറ്റിൽ രൂപം നൽകിയ സൃഷ്ടികളാണല്ലോ. ആ സ്ഥിതിക്ക്, പുതിയ രൂപത്തിലും, ഭാവത്തിലും, ടെക്നോളജിയിലും മെനഞ്ഞെടുക്കുന്ന സംഗീതം സിനിമയുമായി എത്രത്തോളം നീതിപുലർത്തുന്നു എന്ന് എന്നെക്കൊണ്ട് കണ്ടുപിടിക്കാൻ കഴിയുമോ/ ഡീകോഡ് ചെയ്യാൻ കഴിയുമോ എന്ന ഒരു ശങ്കയാണ് എനിക്കുള്ളത് – അതായത്, തലയിൽ കേറ്റിവെക്കാൻ പറ്റുന്നതിലും അധികം ഭാരം കേറ്റിവെക്കുന്നത് പോലെ – കൂടാതെ, നേരത്തെ സൂചിപ്പിച്ച പോലെ പുതിയ സിനിമകളും, ഗാനങ്ങളും കാണുന്നില്ല/കേൾക്കുന്നില്ല എന്ന് (എന്നാലും, 90s / early 2000s-സിലെ കുറച്ച് ചിത്രങ്ങൾ കണ്ടിട്ടുണ്ട്).
എങ്കിലും, നമ്മെ ബഹുമാനിച്ചു ഒരു വ്യക്തി അഭ്യർത്ഥന നടത്തുമ്പോൾ അത് അപ്പാടെ നിരസിക്കാനും കഴിയില്ലല്ലോ- പ്രത്യേകിച്ച് സംഗീതത്തെ ഒരുപാട് സ്നേഹിക്കുന്ന എന്നെപ്പോലെ ഒരാൾക്ക്– more over I am an emotional idiot too. അതുകൊണ്ട്, എല്ലാം ഈശ്വരനിൽ അർപ്പിച്ചുകൊണ്ട് ഞാൻ Mr.Ashique Ajmal പറഞ്ഞ ദൗത്യത്തിലേക്ക് ഇറങ്ങിത്തിരിക്കുകയാണ് (आखिरकर, “आशिक़” के साथ आशिकी न जताये तो कैसे?).
ഇനി BGM-മ്മിനെക്കുറിച്ച് :—–
ചുരുക്കിപ്പറഞ്ഞാൽ- It’s a display of Love + Longing + Compassion + Pain + Motherhood + Terror + Fear + Brotherhood + Separation + Reunion + Peace!!!!!

Compassion എന്നതിൽ പലതും അടങ്ങുന്നു- അതായത് അതിന്റെ മലയാള പര്യായയം എന്നത് : അനുകമ്പ, കനിവ്, കാരുണ്യം, കരുണ, സഹാനുഭൂതി, ആർദ്രത, ദയ, കനിവ്, etc.
Violence / Terror / Chaos / Calamity എന്നതിനെ മ്യൂസിക്കലി പ്രധാനമായും രണ്ടു വിധേന convey ചെയ്യാം. ഒന്ന്, ഒരുപാട് വാദ്യോപകരണങ്ങൾ ഉപയോഗിച്ച് കൂടുതൽ ഒച്ചപ്പാടുകളോടു കൂടി, highly charged emotional ആയിട്ട് അവതരിപ്പിക്കാം- അതോടൊപ്പം, നിലവിളികളും, മുറവിളികളും ചേർത്തുകൊണ്ട്. മറ്റൊന്ന്, അധികം വാദ്യോപകരണങ്ങൾക്ക് പകരം (അതായത് ഒച്ചപ്പാടുകൾ സൃഷ്ടിക്കുന്ന വാദ്യോപകരണങ്ങൾ – പ്രത്യേകിച്ച്percussion instruments) വളരെ കുറച്ചു മാത്രം വാദ്യോപകരണങ്ങൾ ഉപയോഗിച്ച്, ഒച്ചപ്പാടുകൾ ഇല്ലാതെ ഏറ്റവുംsubtle ആയിട്ടും present ചെയ്യാം- കേട്ടിട്ടില്ലേ, silence is the most powerful weapon എന്ന്. Silence create ചെയ്യുന്ന ശ്മശാന മൂകതയും, ഭീതിയും അതൊന്ന് വേറെ തന്നെയാണ്. ഇവിടെ സംഗീത സംവിധായകൻ രണ്ടാമത്തെ ഓപ്ഷൻ ആണ് പ്രായോഗികമാക്കിയിട്ടുള്ളത്- ഒരു ചെറിയ വ്യത്യാസത്തോടുകൂടി – അതായത് കുറഞ്ഞ വാദ്യോപകരണങ്ങൾക്ക് പകരം കൂടുതൽ വാദ്യോപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട്- പക്ഷെ, അവയാകട്ടെ എല്ലാം “മെലഡി” ഉപകാരണങ്ങളുമാണ്! അത്, തിരഞ്ഞെടുക്കാനുള്ള കാരണം, BGM-മ്മിനെക്കുറിച്ച് വിശദീകരിക്കുമ്പോൾ പറയാം.

Main Theme (BGM) :
ഈ5.00 + മിനുട്ടിൽ ചിത്രത്തിന്റെ മൊത്തം കഥയുംconvey ചെയ്യപ്പെട്ടിട്ടുണ്ട്.
From starting to 1.06 minutes : Side instrument-റ്റിൽ”ക്ലിങ് .. ക്ലിങ് ക്ലിങ്..” എന്ന ബീറ്റോടുകൂടി BGM ആരംഭിക്കുന്നു – ഞാൻ ആദ്യം കരുതിയിരുന്നത് ഇത് “Triangle”(സ്റ്റീൽ കൊണ്ടുള്ള ഒരു സൈഡ് ഇൻസ്ട്രുമെന്റ്) ഉപയോഗിച്ചായിരിക്കും എന്ന് – ഇയ്യിടെയായിട്ട് വീണ്ടും വീണ്ടും കേട്ടപ്പോൾ തോന്നി ചിലപ്പോൾ “കിണ്ണാരം” (ഭജന പാടുന്നവർ ഉപയോഗിക്കുന്ന പിച്ചളയിൽ നിർമ്മിക്കുന്ന ഒരു ചെറിയ വാദ്യോപകരണം – ഇലത്താളത്തിന്റെ miniature എന്ന് വേണേൽ പറയാം – ഇംഗ്ലീഷിൽ hand cymbalഎന്ന് പറയും – ഷാർപ് ടോണൽ ക്വാളിറ്റിയിയുള്ളത്) ഉപയോഗിച്ചായിരിക്കുമോ എന്നും – എന്നാൽ എന്റെ നിഗമനങ്ങളെ തവിടുപൊടിയാക്കും വിധം ഒരു വീഡിയോ കാണാനിടയായി, ഈ തീം ഒറ്റക്ക് ഒരു വ്യക്തി ചെയ്തത് – അതിൽ അദ്ദേഹം ഈ ശബ്ദത്തിനു വേണ്ടി ഉപയോഗിച്ചിട്ടുള്ളത് “കുപ്പി ഗ്ളാസ്”-സിൽ കുറച്ച് വെള്ളം നിറച്ച് അത് ഒരു ചെറിയ സ്റ്റിക് കൊണ്ട് ബീറ്റ് ചെയ്തുകൊണ്ടാണ്! അതുകൊണ്ട്, ഒറിജിനൽ മ്യൂസിക്കിൽ ഇതുതന്നെയാവും ഉപയോഗിച്ചിട്ടുള്ളതും. മഴതുള്ളി ഭൂമിയിൽ പതിക്കുന്ന ശബ്ദവുമായി ഇതിന് സാമ്യമില്ലെങ്കിലും, ചിത്രത്തിൽ മഴ ഒരു പ്രധാന പങ്കുവഹിക്കുന്നത് കൊണ്ട് ജലതരംഗത്തിന് പകരം പരീക്ഷണാർത്ഥ രീതിയിൽ ഇങ്ങിനെ ചെയ്തതാവാം. ഇതിനെ മറ്റൊരു വിധത്തിൽക്കൂടി interpret ചെയ്യാം – അതായത്, മഴ നന്നേ ശമിച്ച ശേഷം ഇലകളിൽ നിന്നും മഴത്തുള്ളികൾ ഇറ്റിറ്റ് താഴേക്ക് പതിക്കുന്ന ആ ശബ്ദമായും പരിഗണിക്കാം.
കുറച്ചുകൂടി ഗഹനമായി ചിന്തിച്ചു നോക്കിയപ്പോൾ, ആ ബീറ്റിന് “heartbeat”-റ്റുമായി സാമ്യമില്ലേ എന്ന് തോന്നി. ഉടൻ തന്നെ ഒരു ചോദ്യവുമുയർന്നു – heartbeat-ന്”lub .. dub ..” എന്ന രണ്ടു ശബ്ദം മാത്രമല്ലേ കേൾക്കാറുള്ള പതിവ്, പക്ഷെ ഇവിടെ മൂന്നു ശബ്ദങ്ങൾ കേൾക്കുന്നുണ്ടല്ലോ എന്ന്. ആകെ ചിന്താക്കുഴപ്പമായി. ഇതെങ്ങിനെ വിട്ടുകൂടല്ലോ എന്ന് നിനച്ച്‌ heartbeat-റ്റിനെക്കുറിച്ച് അറിയാൻ വേണ്ടി ഒന്ന് വിശദമായി തപ്പി നോക്കി – അപ്പൊ ദേ കിടക്കുന്നു, ഒരു പുതിയ അറിവ് – അതായത് മനുഷ്യനിൽ “hypertrophic cardiomyopathy / systematic hypertension” പോലുള്ള കണ്ടീഷനിൽ ഹൃദയത്തിന്റെ മിടിപ്പ് “2”-ൽ നിന്നും “2 1/2 (two and half) ആവുന്നു എന്നും (അതായത് രണ്ടര ശബ്ദം), ഈ”half” സൗണ്ട് സാധാരണയായി കാതുകളിൽ എത്തില്ല (normal hearing) എന്നും, stethoscope-പ്പിലുള്ളbell വഴി മാത്രമേ കേൾക്കു എന്നുമുള്ള സത്യം! പെട്ടെന്ന് തലച്ചോറിൽ ബൾബ് കത്തി – ചിത്രത്തിൽ നായകനും, നായികയും ആദ്യം മുതൽ അവസാനം വരെ “tension”-നിലൂടെയാണല്ലോ കടന്നു പോവുന്നത് – നമുക്കതിനെ ഈ ശാസ്ത്ര അറിവുമായി ബന്ധിപ്പിക്കാം – അതുവെച്ചു നോക്കുമ്പോൾ ഈ “ക്ലിങ്… ക്ലിങ്, ക്ലിങ്…” ബീറ്റ് ഇവരുടെ “hypertension”-നെ പ്രതിനിധീകരിക്കുന്നതുമായിരിക്കാം!!!!! What a brilliant thought process, isn’t it?

ഈ “ക്ലിങ് ക്ലിങ്” ബീറ്റോടു കൂടിത്തന്നെ ബാക്ക്ഗ്രൗണ്ടിൽ സിന്തസൈസറിൽ ടെൻഷൻ / ഭീതി ഉണർത്തുന്ന രീതിയിൽ “വ്വോങ്………….” എന്ന ഒരു ശബ്ദ തരംഗം ഉയർന്നു തുടങ്ങുന്നു – ഇത് ആദ്യം മുതൽ അവസാനം വരെ തുടരുന്നുണ്ട് – അതായത് ഈ “ക്ലിങ് ക്ലിങ്” and “വ്വോങ്…..” – കാരണം ചിത്രത്തിൽ ആരംഭം മുതൽ അവസാനം വരെ ടെൻഷൻ / ഭീതി നിറഞ്ഞ അന്തരീക്ഷമാണല്ലോ – രണ്ടു വ്യത്യസ്ത മതത്തിൽപ്പെട്ടവർ ഇരു കുടുംബക്കാരുടെയും കടുത്ത എതിർപ്പിനെ വകവെക്കാതെ പ്രേമിച്ച് വിവാഹം കഴിക്കുന്നു, രണ്ടു കുട്ടികളുടെ മാതാപിതാക്കളുമാവുന്നു. അല്പം സ്വസ്ഥതയോടെ ജീവിക്കാം എന്ന് കരുതുമ്പോൾ ഇരുവരുടെയും അച്ഛന്മാർ(നായികയുടെ അമ്മയും) അവരുടെ കൂടെ കൂടി സ്വൈര്യം കെടുത്താനുള്ള ശ്രമം നടത്തുന്നു. അതിനിടയിൽ വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ട് ഇരുവരുടെയും അച്ഛന്മാർ (നായികയുടെ അമ്മയും) മരിച്ചു പോവുകയും, മക്കൾ രണ്ടു പേരും രണ്ടു വഴിക്ക് പിരിഞ്ഞു പോവുകയും ചെയ്യുന്നു. മനുഷ്യർ അങ്ങോട്ടുമിങ്ങോട്ടും ആക്രമണം നടത്തി കൊല്ലാക്കൊല ചെയ്യുന്നത് നായകനും, നായികയും ചേർന്ന് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു, ആ ശ്രമത്തിൽ അവർ വിജയിക്കുമ്പോൾ മക്കൾ ഇരുവരും അവരുടെ പക്കൽ എത്തിച്ചേരുന്നു. ആദ്യം മുതൽ അവസാനം വരെയുള്ള ഈ “പിരിമുറുക്ക”മാണ് ബാക്ക്ഗ്രൗണ്ടിൽ continuousആയി കേട്ടുകൊണ്ടിരിക്കുന്ന ആ “വ്വോങ്…” convey ചെയ്യുന്നത്.
From 0.06 seconds to 1.06 minutes : ഇവിടെ നാം കേൾക്കുന്നത് പുല്ലാങ്കുഴലിൽ “bass” ടോണിൽ ഒരു പീസ് ആണ് – ഇത് നായകൻറെ ഫീലിങ്‌സിനെ convey ചെയ്യുന്നു – അവന് നായികയോടുള്ള love, compassion + അവളോട് ഒന്നിക്കാനുള്ള അവന്റെ വെമ്പൽ + pain ഇത്യാദി അതിൽ മിന്നി മറയുന്നു.

From 1.07 minutes to 2.03 minutes : ഇവിടെയും നാം കേൾക്കുന്നത് പുല്ലാങ്കുഴൽ പീസ് തന്നെയാണ് – പക്ഷെ അതിലെ ടോണൽ ക്വാളിറ്റിയിലുള്ള വ്യത്യാസം ശ്രദ്ധിക്കുക – ഇവിടെ നാം കേൾക്കുന്നത് കുറച്ച് high pitch-ച്ചിലാണ് (ഷാർപ് ടോണൽ ക്വാളിറ്റിയിൽ) – (ഞാൻ ആദ്യം കരുതി രണ്ടു വ്യത്യസ്ത പുല്ലാങ്കുഴലുകൾ ഉപയോഗിച്ചിട്ടുണ്ടാവും എന്ന്, പക്ഷെ ഒരേ പുല്ലാങ്കുഴൽ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്) – ഇവിടെ മെലഡിയും മാറുന്നു – ഇത് പ്രതിനിധാനം ചെയ്യുന്നത് നായികയെയാണ് – ഇവിടെ അവൾക്ക് അവനോടുള്ള ഇഷ്ടവും, compassion-നും പ്രകടമാവുന്നത് കൂടുതൽ pain-നോടുകൂടിയാണ് (കാരണം വേദന/നൊമ്പരം എന്നത് എപ്പോഴും പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണല്ലോ കൂടുതൽ) – ഇതിന്റെ കൂടെ “motherhood”-ഡും, താരാട്ടും കൂടി convey ചെയ്യപ്പെടുന്നു (ഇതിന്റെ അവസാനത്തെ പോർഷൻ, അതായത് 1.43 മിനുട്ട് തൊട്ട് 2.03 മിനുട്ട് വരെയുള്ള ശകലം വികസിപ്പിച്ച് “മിൻസാര കനവ്” എന്ന ചിത്രത്തിൽ ഒരു കുഞ്ഞു പ്രാർത്ഥനാ ഗാനമാക്കിയിട്ടുണ്ട് – “അൻപെട്ര മഴൈയിലെ, അഖിലങ്കൾ നനൈയവേ, അതിരൂപൻ തോൻട്രിനാനെ”! എന്ന ഗാനം).

ആദ്യം തൊട്ട് 2.03 minutes വരെയുള്ള ഈ മ്യൂസിക് പീസിൽ ഞാൻ സൂചിപ്പിച്ച orchestration-നു പുറമെ, ഒരു വാദ്യോപകരണം കൂടി ഉപയോഗിച്ചിട്ടുണ്ട് – “Chimes / Tubular Bells” – അതായത് ചില വീടുകളിലൊക്കെ അകത്തുള്ള വാതിലുകളിലോ, മറ്റെവിടെയെങ്കിലുമോ ഗ്ലാസ് കൊണ്ട് നിർമ്മിച്ച ചെറിയ കുഴലുകൾ / മെറ്റൽ കൊണ്ട് നിർമ്മിച്ച ചെറിയ കുഴലുകൾ കോർത്തിണക്കി അലങ്കാര വസ്തുവായി കെട്ടിത്തൂക്കിയിട്ടുണ്ടാവും. അത് കാറ്റത്ത് ഉലയുമ്പോഴോ, കൈകളോ/ദേഹമോ തട്ടുമ്പോഴോ / മുട്ടുമ്പോഴോ “കിലുകിലാന്ന്” ലോലമായി കിലുങ്ങുന്ന ശബ്ദം പുറപ്പെടുവിക്കും – അതുപോലത്തെ ഒരു ഉപകരണം – അതിന്റെ അതിലോലമായ ശബ്ദം കുറച്ചു ഗ്യാപ് വിട്ടു മൂന്ന്/നാല് പ്രാവശ്യം ചേർത്തിട്ടുണ്ട് – ആരംഭത്തിൽ തന്നെ Flute ബിറ്റ് തുടങ്ങുന്നതിന് മുൻപ് തന്നെ ഈ ശബ്ദം കേൾക്കാം (ഇത് നോർമൽ സ്‌പീക്കറിൽ notice ചെയ്യാൻ പറ്റില്ല. ഒന്നുകിൽ സ്പീക്കറിൽ volumeകൂട്ടിയ ശേഷം നല്ലപോലെ ശ്രദ്ധിച്ചു കേട്ടാൽ ആ ശബ്ദം കേൾക്കാൻ കഴിഞ്ഞേക്കും, അല്ലെങ്കിൽ ഹൈ-ടെക് സ്പീക്കർ സിസ്റ്റത്തിൽ കേൾക്കണം – കാരണം അത്രയ്ക്ക് subtle ആയിട്ടാണ് മിക്സ് ചെയ്തിരിക്കുന്നത്). ഇത് ബോംബെയിൽ നിന്ന് നാട്ടിലേക്ക് വരുന്നതും, പിന്നീട് തിരിച്ച് ബോംബെയ്ക്ക് പോവുന്നതിനെയും, പിന്നീട് നായിക രണ്ടും കല്പിച്ച് വീട്ടിൽ നിന്നും ഇറങ്ങിത്തിരിച്ച് ബോംബെയ്ക്ക് പോവുന്നതിനെയും, അതിനു ശേഷം അവർ വിവാഹിതരായി അവൾ അമ്മയാവുന്നതിനെയും സൂചിപ്പിക്കുന്നു – Musical way of conveying the shift of one place to another and her transformation from wife to mother. Usually, ഈ പ്രോസസ്സിന് Harp ആണ് ഉപയോഗിക്കാറുള്ള പതിവ്. ഒരുപക്ഷെ Harp ആയിരിക്കും പ്ളേ ചെയ്തിരിക്കുന്നത് – അത് മോഡേൺ ടെക്നോളജി ഉപയോഗിച്ച് ടോണൽ ക്വാളിറ്റിയിൽ വ്യത്യാസം വരുത്തിയിരിക്കാം. ഇവക്ക് പുറമെ, മഴ പെയ്യുമ്പോൾ കേൾക്കാവുന്നത് പോലെയുള്ള ഒരു “hissing” ശബ്ദവും ആദ്യ പകുതിയിൽ (അതായത് 2.03 minutes വരെയുള്ള പകുതിയിൽ) – കാരണം നായകനും നായികയും കണ്ടുമുട്ടുന്നത് മഴക്കാലത്താണല്ലോ.

ഇതുവരെ ഇന്ത്യൻ ക്ളാസിക്കൽ ശൈലിയാണ് പ്രയോഗിച്ചിട്ടുള്ളത്, അതിൽ അല്പം folk ശൈലിയും പ്രകടമാവുന്നുണ്ട് – അതിന് കാരണം, അവൾ ബോംബെയ്ക്ക് അവനെത്തേടി എത്തുന്നത് വരെ നടക്കുന്ന സംഭവങ്ങൾ കൊച്ചു നാട്ടിൻപുറത്താണ്. ഈ പീസിൽ “ദ്വിജാവന്തി” എന്ന രാഗത്തിന്റെ ഛായ പ്രകടമാവുന്നെണ്ടാണ് എന്റെ ഒരു സുഹൃത്ത് ചൂണ്ടിക്കാണിച്ചത്, കൂടെ “ആനന്ദഭൈരവി” രാഗത്തിന്റെ ഛായയും മിന്നിമായുന്നുണ്ട്. രണ്ടു രാഗത്തിന്റെയും പ്രധാന ഗുണം എന്നത് “tranquility” പ്രധാനം ചെയ്യുന്നു എന്നതാണ്. അശാന്തമായ അവരുടെ മനസ്സിന് ആവശ്യവും അതാണല്ലോ! (As per Music Therapy, “Anandabhairavi” has the quality to control Blood Pressure!) ഇതിനു പുറമെ, രണ്ടു രാഗങ്ങളും “താരാട്ട്” ഗാനങ്ങൾക്കും ഉചിതമാണ്! ഒരു കല്ലിൽ രണ്ടു മാങ്ങ വീഴ്ത്തുന്നത് പോലെ.

2.03 minutes to 2.14 minutes : ഇവിടെ നാം കേൾക്കുന്നത് “French Horn”-ണിൽ ഒരു പീസ് ആണ്, ഒരു സൈറൻ പോലെ രണ്ടു പ്രാവശ്യം പ്ലേ ആവുന്നുണ്ട് – കലാപം പൊട്ടിപ്പുറപ്പെടാൻ പോവുന്നതിന്റെ / പൊട്ടിപ്പുറപ്പെട്ടതിന്റെ അപായ സൂചനയാണ് ഇത് convey ചെയ്യുന്നത്. ഈ horn രണ്ടാമത്തെ പ്രാവശ്യം മുഴങ്ങുമ്പോൾ അതിന്റെ പകുതിക്ക് വെച്ച് ആദ്യ പകുതിയിൽ കേട്ട ആ “chimes / tubular bells” (or Harp) ശബ്ദം ചേർക്കപ്പെട്ടിട്ടുള്ളത് ശ്രദ്ധിക്കുക – ഇത് അതുവരെ ശാന്തമായിരുന്ന ബോംബെയിലെ അന്തരീക്ഷം അശാന്തമായ അന്തരീക്ഷമായി മാറാൻ പോവുന്നു എന്നതിന്റെ transformation സൂചനയാണ്.
ഇതുവരെ”national” ലെവലിൽ കേട്ടുകൊണ്ടിരുന്ന ബിജിഎം, തന്റെ റൂട്ട് മാറി”international” ലെവെലിലേക്ക് കടക്കുകയാണ്. അവിടുന്നാണ് ഞാൻ നേരത്തെ സൂചിപ്പിച്ച കൂടുതൽ വാദ്യോപകരങ്ങളുടെ അണിനിരപ്പ് ആരംഭിക്കുന്നത്- കാരണം വ്യത്യസ്തമായ ട്രീറ്റ്മെന്റിലൂടെ ടാർഗറ്റ് ചെയ്യുന്നത് ഇന്റർനാഷണൽ മാർക്കറ്റ് ആണല്ലോ. കൂടാതെ, നായകനും, നായികയും, ഒരു കൊച്ചു ഉൾനാടൻ ഗ്രാമത്തിൽ നിന്നും ബോംബെ പോലൊരു ജനമഹാസമുദ്രമായ തിരക്കുപിടിച്ച, പരിഷ്കൃതമായ പട്ടണത്തിലേക്ക് ചേക്കേറുകയുമാണല്ലോ. ഇവിടുന്നങ്ങോട്ട് പ്രകടമാവുന്നത്”Symphony” orchestration ആണ്- അതിന് പ്രധാനമായും വേണ്ടത് group of ചെല്ലോ, വയലിനുകൾ, വയോലകൾ, എന്നിവയാണല്ലോ.

From 2.15 minutes to 3.09 minutes – ഇവിടെ മെയിൻ ആയിട്ട് dominate ചെയ്യുന്നത്string session ആണ് – Violins, Violas and Cellos – കൂടുതൽ പ്രാധാന്യം വയലിനുകൾക്കും, വയോലകൾക്കുമാണ്- ചെല്ലോ കുറച്ച് താണ് controlled ആയിട്ട്contrast പോലെയാണ് പ്ലേ ചെയ്തിരിക്കുന്നത് – ഈ പീസ് അവസാനമാകുമ്പോഴാണ് ആദ്യം കേട്ടFlute പീസിന്റെ ഒരു പകുതി പ്രകടമാവുന്നത്– this conveys the troubled state of the public, wherein the films main characters are also a part – അതായത് അശാന്തമായ / കലുഷമായ അന്തരീക്ഷം.

From 3.10 minutes to 3.57 minutes – ഇവിടെ മെയിൻ ആയിട്ട് dominate ചെയ്യുന്നത് Cellosആണ്, Violins and Violas വളരെsubtle ആയിട്ട് അതിനെfollow ചെയ്യുന്നത് പോലെയാണ് ക്രമീകരിച്ചിരിക്കുന്നത് – ഇത് പ്രധാനമായും ചിത്രത്തിലെ മെയിൻ characters-സിന്റെ ഫാമിലിയെയാണ് (hero, heroine, their children and hero/heroine’s parents) പ്രതിനിധീകരിക്കുന്നത് – ജനങ്ങളെ പ്രതിനിധീകരിക്കുന്ന Violins/Violas backstage- ജിലേക്ക് push ചെയ്യപ്പെടുന്നു – കാരണം, കലാപം പൊട്ടിപ്പുറപ്പെട്ടതും രണ്ടുപേരുടെയും മാതാപിതാക്കൾ അവരെത്തേടി ബോംബെയ്ക്ക് എത്തുന്നുണ്ടല്ലോ, അപ്പോൾ ചിത്രം കുറച്ചു നേരം അവരെയാണ് ഫോക്കസ് ചെയ്യുന്നത്. ഫാമിലിയുടെ strength കൂടിയത് കൊണ്ടാണ് heavy സൗണ്ട് create ചെയ്യപ്പെടുന്ന ചെല്ലോ വായിക്കപ്പെട്ടിട്ടുള്ളത്!!!!!

From 3.58 minutes to 4.37 minutes – ഇവിടെ dominate ചെയ്യുന്നത്Solo Violin ആണ്, അതിന്contrast ആയിട്ട് വ്യത്യസ്ത ട്രാക്കുകളിൽ Cellos / group of Violins സഞ്ചരിക്കുന്നുണ്ട്- Solo Violin പ്രതിനിധാനം ചെയ്യുന്നത് നായകന്റെയും, നായികയുടെയും അച്ഛന്മാരെയാണ് – അതുവരെ എലിയും, പൂച്ചയും പോലെ ശണ്ഠകൂടിയിരുന്ന അവർ മാനസാന്തരപ്പെട്ട് സാഹോദര്യം പ്രകടിപ്പിക്കുകയാണ്. ഈ പീസിൽ വിഷാദവും കലർന്ന് പ്രവഹിക്കുന്നത് കാണാം – അതിന് രണ്ടു കാരണങ്ങളാണ്: ഒന്ന്, നായകൻ/ നായികയുടെ മാതാപിതാക്കൾ തീപിടുത്തത്തിൽ മരിച്ചു പോവുകയും, അതിനെത്തുടർന്നുണ്ടാവുന്ന കലാപപരമായ അന്തരീക്ഷത്തിൽ മക്കൾ രണ്ടും രണ്ടു വഴിക്ക് തുലഞ്ഞു പോവുകയുമാണ്. വ്യത്യസ്ത ട്രാക്കുകളിൽ സഞ്ചരിക്കുന്ന Cellos / group of Violins പ്രതിനിധാനം ചെയ്യുന്നത് കലുഷമായ അന്തരീക്ഷത്തെയാണ്. ഈ പീസ് അവസാനിക്കുന്നത്Violins-സിലെ ഒരു ചെറിയ extension-നോടുകൂടിയാണ്- തുലഞ്ഞു പോയ കുട്ടികൾ തിരികെ വന്നു ചേരുന്നത് സൂചിപ്പിക്കുന്നത് പോലെ.
From 4.37 till end – ഇവിടെ Cellos, Violins, Violas എല്ലാം ഒരുമിച്ചു പ്രയാണം ചെയ്യുകയാണ് – നായകനും, മറ്റു ചില മനുഷ്യസ്നേഹികളും കലാപകാരികളെ മാനസാന്തരപ്പെടുത്തി അവിടം ശാന്തമാക്കുന്നത് പോലെയാണല്ലോ ചിത്രം അവസാനിക്കുന്നത് – this piece conveys that – പക്ഷെ ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട് – ആദ്യം തുടങ്ങിയ, ഭീതിയെ പ്രതിനിധാനം ചെയ്യുന്ന ആ “വ്യോങ്….” ശബ്ദം അപ്പോഴും പിന്നണിയിൽ മുഴങ്ങുന്നുണ്ട് – which conveys that this state of peace is temporary, and can prop up any time!

ഈ BGM -മ്മിന്റെ പ്രത്യേകത എന്നത് ശ്രോതാക്കളിൽ ഒരിക്കലും ഒരു high charged emotional choke-up create ചെയ്യുന്നില്ല എന്നതാണ്. മറിച്ച്, ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ ചെറുതായൊന്നു നുള്ളി നോവിച്ചാൽ ഉണ്ടാവുന്ന വേദനയാണ് create ചെയ്യുന്നത്. അതോടൊപ്പംa kind of tranquility-യും create ചെയ്യുന്നു. ചിത്രം ആവശ്യപ്പെടുന്നതും അതാണല്ലോ– suppress violence instead spread compassion/brotherhood and tranquility!!!!!
ഈ BGM തന്നെയാണ് Title Credits കാണിക്കുമ്പോഴും use ചെയ്തിട്ടുള്ളത്, പകുതിയോളം മാത്രമായി. പക്ഷെ ഇവിടെ “Terror” പൊട്ടിപ്പുറപ്പെടുന്നത് പ്രതിനിധാനം ചെയ്യാൻ മനുഷ്യ ശബ്ദത്തിൽ (Male chorus) “മുറവിളി/നിലവിളി”-യായിട്ടാണ് project ചെയ്തിരിക്കുന്നത് – അതായത് “Symphony”-യിലൂടെ project ചെയ്ത ഭാഗത്ത്.
I believe, I could do justice to the great BGM.

Leave a Reply
You May Also Like

ടൈറ്റാനികിനെ കുറിച്ച് നിങ്ങള്‍ ഇതുവരെ കേള്‍ക്കാത്ത 10 വസ്തുതകള്‍

ടൈറ്റാനിക് അപകടം കഴിഞ്ഞ് നൂറിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. വിസ്മൃതിയിലേക്ക് ആണ്ടുപോയ ആ ഭീമന്‍ കപ്പലിനെ കുറിച്ചുള്ള നിങ്ങള്‍ ഇതുവരെ കേള്‍ക്കാത്ത 10 വസ്തുതകള്‍ വിവരിക്കുകയാണിവിടെ. ഒരു പക്ഷെ നിങ്ങള്‍ക്കത് അത്ഭുതകരമായി തോന്നിയേക്കാം.

ആംബറിനുള്ളിലെ ചരിത്രം, ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ ദിനോസറുകൾ തിരിച്ചു വന്നാൽ എങ്ങനെയിരിക്കും..?

ആംബറിനുള്ളിലെ ചരിത്രം Sudhakaran Kanhangad ആറര കോടി വർഷങ്ങൾക്ക് മുൻപ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ ദിനോസറുകൾ…

കീബോര്‍ഡ്‌ തൂലികകളില്‍ വിരിയുന്ന ‘ന്യൂ ജനറേഷന്‍’ എഴുത്തുകള്‍!

നല്ല നാടന്‍ കള്ളും മോന്തി കപ്പയും പോത്തും വലിച്ചു വാരി തിന്ന് നീട്ടത്തില്‍ ഒരു ഏമ്പക്കവും വിട്ടു ചീട്ടും കളിച്ചു നടന്നിരുന്ന മലയാളി പയ്യന്മാരൊക്കെ ഇന്ന് മറുനാട്ടില്‍ കമ്പ്യൂട്ടര്‍ രാക്ഷസന്റെ മുന്പില്‍ ആണ്! തെറിയും തെമ്മാടിത്തരവും, അശ്ലിലവും മാത്രം പറഞ്ഞു ശീലിച്ച ആ ചുണ്ടുകളില്‍ വിരിയുന്നതോ ബ്ലോഗ് എഴുത്തും, ആധികാരിക ലേഖനങ്ങളും !

കൂടെ പഠിച്ച ആരെങ്കിലും പ്രസവിച്ചാൽ പ്രതിസന്ധിയിലാകുന്ന സ്വപ്നങ്ങളാണ് പെണ്ണുങ്ങളുടേത്

കൂടെ പഠിച്ച ആരെങ്കിലും പ്രസവിച്ചാൽ പ്രതിസന്ധിയിലാകുന്ന സ്വപ്നങ്ങളാണ് പെണ്ണുങ്ങളുടേത്. ജാതകം ശരിയാകാത്തതുകൊണ്ടു വിവാഹം വൈകുന്നതു