വ്യാഴാഴ്ച വൈകുന്നേരം ടി വി കണ്ടു കിടക്കുന്നവന് ഒരു ഉള്‍വിളി ഉണ്ടാകുന്നു എന്താ, നല്ല ചിക്കന് കറി കഴിക്കണം എന്ന്, നേരെ വെച്ച് പിടിച്ചു അല്‍ മദീന സൂപ്പര് മാര്ക്കറ്റിലേക്ക് അവിടെ നിന്ന് ഒരു കിലോ ചിക്കനും ബാക്കി സാധങ്ങളും ആയി അടുക്കളയില് ,ചിക്കന് കറിയുടെ ആദ്യ് പാഠങ്ങള്‍ പഠിപ്പിച്ചു തന്ന ഉസ്താദ് ജോണ് സീതതോടിനെ മനസ്സില് ധ്യാനിച്ചു കറി കൂട്ട് അടുപ്പത്ത് ഇട്ടു, ഈ സമയത്ത് ജിമെയിലില് നിന്നും ഒരു കാള്‍ ചെന്ന് നോക്കിയപ്പോള് പണ്ട് കൂടെ പഠിച്ച (അങിനെ പറഞ്ഞാല് ചില മാന്യന്മ്മാര്‍ സമ്മതിക്കില്ല അതുകൊണ്ട് മാത്രം ഞ്ഞാന് പറയുന്നു )കോളെജിന്റെ അടുത്തൊക്കെ കറങ്ങി നടക്കുമ്പോള് കൂടെ ഉണ്ടായിരുന്ന മനോജ് ഓണ്‍ ലൈനില്‍ ,എന്നാല് പിന്നെ ചിക്കന് വേവുന്നവരെ സംസാരിക്കാമെന്ന് വെച്ചു അപ്പോഴാണ് മനോജ് ഞെട്ടിക്കുന്ന ഒരു കാര്യം പറഞ്ഞത്

“എടാ നമ്മുടെ ബോണ്ടില്ലേ അവന്റെ കല്യാണം ആഡാ..“ !!
പ്രവാസിയുടെ മനസല്ലേ വേഗത്തില് തിരിച്ചു ആ കാലത്തിലേക്ക് തന്നെ പോയി
പ്രീ ഡിഗ്രി മൂന്നാം വര്ഷം കഴിഞ്ഞു ഡിഗ്രി എന്നാ ചിന്തയിലേക്ക് പ്രവേശിച്ച കാലം പ്രീ ഡിഗ്രി തന്നെ ഞാന് തറപ്പിച്ചു പഠിച്ചതല്ലേ ഇനി ഒരു ഡിഗ്രി കൂടി താങ്ങാന് ഉള്ള ബാല്യം എനിക്കില്ല എന്ന് ഞാന് അച്ഛനെ ബോധ്യപെടുത്താന് ശ്രെമിച്ചു എങ്കിലും പരാജിതന് ആയി അങ്ങനെ ആണ് പട്ടാമ്പി കോളേജില് ഒരു ബി എ സീറ്റ് തരപ്പെട്ടത് .

ഒരു വിധത്തില് മനസ്സില്ല മനസ്സോടെ ചെന്ന് ക്ലാസില് ഇരുന്നു അപ്പോഴുണ്ട് ഒരുത്തന് ഇരുന്നു എന്തൊക്കെയോ വലിയ വലിയ കാര്യങ്ങളെ കുറിച്ചൊക്കെ സംസാരിക്കുന്നു അത് കേട്ട് കൊണ്ട് കുറെ ആണ്കുട്ടികളും പെണ്കുട്ടികളും അവന്റെ അടുത്ത് ഇരിക്കുന്നു ,അവന് പറയുന്ന കാര്യങ്ങള് ഒക്കെ വച്ച് നോക്കിയപ്പോള് എനിക്ക് ആകെ വിഷമം ആയി .ഇവര് ഒക്കെ എത്ര വിവരം ഉള്ളവര് ഇവര് പറയുന്ന കാര്യങ്ങള് കൂടി എനിക്ക് മനസ്സിലാകുന്നില്ല ഇല്ല ഞാന് ഡിഗ്രിക്ക് ചേരാന് മാത്രം യോഗ്യന് അല്ല കഷ്ട്ടം !ഞാന് എന്തിനു ഈ സാഹസത്തിനു മുതിരുന്നു ഹെന്റെ കാവിലമ്മേ ഹ ഹ ഹ ഹയ്യോ !!!

അന്നത്തെ ദിവസം ഏതാണ്ട് തള്ളി നീക്കി നീക്കി കഴിയാറായി കൊണ്ടിരിക്കുന്ന സമയം മനസ്സില് കുളിര് മഴ പെയിച്ചു കൊണ്ട് പ്രീ ഡിഗ്രിക്ക് കൂടെ നടന്ന പ്രമോദും മനോജും എത്തി അതോടെ ആശ്വാസം ആയി , എന്റെ തത്തുല്യ യോഗ്യത ഉള്ള രണ്ടു പേരെങ്കിലും ഉണ്ടല്ലോ.ഞാന് അവരോടു അവിടെ ഉള്ളവരുടെ ഒക്കെ വിവരത്തെ കുറിച്ച് പറഞ്ഞു അപ്പോള് മനോജ് പറഞ്ഞു “എടാ അത് ബോണ്ട് പ്രദീപ് ആടാ,വാലും തലയും ഇല്ലാതെ സൂര്യന്റെ കീഴില് ഉള്ള ഏതു കാര്യത്തെ കുറിച്ചും എത്ര നേരം വേണേലും സംസാരിക്കുന്ന ബോണ്ട് അല്ലാതെ നീ കരുതുന്ന പോലെ ഒന്നും അല്ല ”

അതെ ആതാണ് ബോണ്ട് പ്രദീപ് ,ജൈംസ് ബോണ്ടിന്റെ പടം കണ്ടു വന്നു കൂട്ടുകാരോടൊക്കെ അത് അഭിനയിച്ചു പടത്തിനേക്കാള് വലിയ കത്തി ആക്കി പറഞ്ഞു കൊടുക്കുന്ന കാരണം ആണ് അവനു ബോണ്ട് എന്ന് പേര് വന്നത് .ഒരു പാട് സവിശേഷതകള് ഉള്ള ഒരു കക്ഷി ആണ് .

ക്ലാസ് തുടങ്ങി കുറച്ചു ആയി നളിനി എന്ന ഒരു ടീച്ചര് ആയിരുന്നു സാമ്പത്തിക ശാസ്ത്ര ചിന്തകള് എടുത്തിരുന്നത് ഒരിക്കല് ടീച്ചര് എല്ലാവരോടും ബുക്ക് അടച്ചു വെക്കാനും ചോദ്യങ്ങള്ക്ക് ഉത്തരം കൊടുക്കാനും പറഞ്ഞു ,എല്ലാവരും അനുസ്സരിച്ചു പക്ഷെ പ്രദീപ് മാത്രം പുസ്തകം തുറന്നു ഇരിക്കുന്നു ടീച്ചര്‍ക്ക് ദേഷ്യം വന്നു
പ്രദീപിനെ എഴുനേൽപ്പിച്ചു നിര്ത്തി ഉടനെ വന്നു പ്രെദീപിന്റെ നിഷ്കല്ങ്കമായ ഉത്തരം ക്ഷമിക്കണം ഞ്ഞാന് ടീച്ചറെ ഫൊളോ ച്യ്തു വരികയായിരുന്നു. ടീച്ചര്‍ അടക്കം എല്ലാവരും പൊട്ടിചിരിച്ചു.

നിങ്ങള് കരുതുന്നുണ്ടാകും പ്രെദീപ് ഒരു മൂന്നാം കിട കത്തി മാത്രം ആണ് എന്നു എന്നാല് നിങള്‍ക്ക് തെറ്റി,സംസാരിക്കുന്നതിനിടയില് തന്റെ ഇരുംബിന് കീടം പോലെ ഉള്ള വിരലുകള് കൊണ്ട് കേള്വിക്കാരന് ആയ ഹത ഭാഗ്യന്റെ ചങ്കിലും നെഞ്ചിലും കുത്തുകയും ഇടിക്കുകയും ചെയ്യും കേട്ടുനില്ക്കുന്നവന് രക്ഷപെടാന് ഒരു മാര്ഗം മാത്രം ആണ് ഉള്ളത് എതെങ്കിലും പെണ് പിള്ളാര് ആ വഴി പൊകുന്നുണ്ടെങ്കില് ‘എടി ശ്രീജെ നീ എന്തിനാ പ്രദീപിനെ അന്വേഷിച്ചേ “ എന്നു വിളിച്ച് ചൊദിക്കുക ആ നിമിഷം തന്നെ പ്രദീപ്‌ ആ പെണ്ണിന്റെ കൂടെ പോകും അവളുടെ വിധി അല്ലാതെ എന്തു പറയാന് .

ഇനി ടീച്ചര്‍ ക്ലാസ്സ്‌ എടുക്കുംബൊള് തന്റെ മുന്നില് ഇരിക്കുന്നവനോട് എന്തെങ്കിലും പറയണം എന്നു തോന്നിയാലൊ ഒരു മടിയും കൂടാതെ ആശാന് അയാളെ ബലം പ്രയൊഗിച്ച് പിടിച്ചു തിരിക്കും എന്നിട്ട് പറയാന് ഉള്ളത് പറയും .

വീടിന്റെ അടുത്ത് നിന്ന് വെറും മൂന്ന് കി മി മാത്രം ഉള്ള കോളെജില് നിന്ന് പാതിരാത്രി ആയിട്ടാണ് ടിയാന് വീട്ടില് എത്തുക കാരണം എതെങ്കിലും സുഹ്രുത്തുക്കള് വീട്ടീല് പൊകുന്ന ബസ്സു കണ്ടാല് ആ വഴി മൂപ്പരും പോകും മൂപ്പരുടെ തന്നെ ഭാഷയില് പറഞ്ഞാല് ‘ഞ്ഞാന് അവനെ ട്രയിസ് ഔട്ട് ചെയ്തു പൊയി എന്നു’ഇങ്ങനെ പതിവായി വൈകിയപ്പോള് മൂപ്പരുടെ അചഛന് ഒരിക്കല് പറഞത്രെ ’ദിവസവും വീട്ടില് വരാന് ബുദ്ധിമുട്ടാണെല് മോന് ആഴ്ചയില് ഒരിക്കല് വീട്ടില് വന്നാല് മതി കെട്ടോ എന്ന്”

ഒരിക്കല് ഈ ഉള്ളവന് മേലെ പട്ടാമ്പിയില്‍ നിന്ന് നടന്നു പോകുമ്പോള്‍ ബോണ്ട് ഒരു ബൈക്കും തള്ളി പിടിച്ചു എന്റെ അരികില് വന്നു നിന്നു എന്നിട്ട് എന്നൊട് കേറാന് ആവശ്യപ്പെട്ടു ,ഒഴിഞ്ഞു മാറാന് ശ്രെമിച്ചിട്ടും കഴിഞ്ഞില്ല കേറിയപ്പോള്‍ തന്നെ ഞാന് ഒരു കാര്യം ശ്രെദ്ധിചു സ്പീഡൊ മീറ്റര് മറച്ചു വെച്ചിരിക്കുന്നു,കാര്യം തിരക്കിയപ്പോള് പ്രദീപ് പറഞ്ഞു ചിലപ്പോള് സ്പീഡൊ മീറ്റര് നോക്കിയാല് എനിക്ക് പേടിയാകും അതുകൊണ്ട് മറച്ചു വെച്ചതാ …….! എന്റെ ഉള്ളോന്ന് കിട്ങ്ങി.അടുത്ത നിമിഷം വണ്ടി ഒന്നു വെട്ടീ ദാ കിടക്കുന്നു ഞ്ഞാനും അവനും പാവം ബൈക്കും കാളചാലില് .വേദനയോടെ എണിറ്റ് നിന്ന് ഞ്ഞാന് സര്‍വ്വ ശക്തിയും എടുത്ത് പറഞ്ഞു “പൊന്ന് പ്രദീപെ നിളാ ഹൊസ്പിറ്റലിലെക്ക് അല്ല ഞാന് ബസ്റ്റാഡിലെക്കാ നടന്ന് പൊയ്ക്കോളാം സഹൊദരാ”………….

ഇത്തരം നിരവധി സംഭവങ്ങള്ക്ക് അര്ങ്ങ് ഒരുക്കി കൊണ്ട് കലാലയ ജീവിതം തീര്ന്നു .
സഹപടിപ്പിസ്റ്റുകളുടെ കല്യാണത്തിനും മറ്റും പോകുമ്പോള്‍ ചിലരെ ഒക്കെ കാണുക പതിവുണ്ട് അങനെ ഇരിക്കെ ഒരിക്കല് മനൊജ്നെ കണ്ടു അവന് പറഞ്ഞു “എടാ ബൊണ്ടിനു ഒരു കമ്പനിയില്‍ സൈല്‍സ് മാന്‍ ആയി ജോലി കിട്ടീ ,അവനെ തീരെ സെയില്‍ ഇല്ലാതത ഒരിടത്ത് പോസ്റ്റ് ചെയ്തുത്രെ .അവന്റെ കത്തി കേട്ടീരിക്കാന് വയ്യതെ അവന് വരുന്നു എന്നു അറിയിക്കുംബോള്‍ തന്നെ “സാറ് വരണ്ട എത്ര പാക്കറ്റ് വേണേല് ഞെങള്‍ എടുത്തൊളാമെ എന്നു കടക്കാര് പറയും“.അങ്ങനെ ആ സ്ഥലത്ത് സെയില്‍ എറ്റവും കൂടുതല് ആയി എന്നു ചരിത്രം” അന്നു പഴയ കാര്യങ്ങള്‍ എല്ലാം അയവിറക്കി ഞെങള്‍ പിരിഞ്ഞു. പിന്നെ ബോണ്ടിനെ കുറിച്ച് ദാ ഇപ്പോള് ചാറ്റില് ആണ് പറയുന്നത്.

മനൊജ് തുടര്ന്നു “എടാ എനിക്ക് ആ പെണ്കുട്ടിയെ കുറിച്ച് ആലൊചിക്കുമ്പോള്‍ ആണെടാ ദുഖം”.

എന്താടാ? …. ഞാന്
“ആ കുട്ടിയുടെ ചിരിയും കളിയും എതാനും ദിവസം കൂടി അല്ലെടാ ഉള്ളൂ “ ………. മനൊജ് ………….

ഞെങ്ങള്‍ ഒരുപാട് ചിരിച്ചു

ഒരു കരിഞ്ഞമണം മൂക്കില് അടിചു കേറി ഞ്ഞാന് ഓടി അടുക്കള്യില് എത്തി ഈശ്വരാ …………….
എന്റെ ചിക്കന് കരിഞു പിരിഞ്ഞു നാശമായിരിക്കുന്നു…………………..ഹൃദയത്തില്‍ മന്ത്രിമാര് മരിക്കുമ്പോള്‍ ആകാശവാണി ഇടുന്ന ട്യൂണ്‍ …………..

സഫറൊംക്കി ചിക്കന് കറി ജൊ കബി നഹി കതം നഹൊത്തിഹെ

ശംഭോ മഹാ ദെവാ………………… ഇന്നും കഞ്ഞി തന്നെ ശരണം…………………….

You May Also Like

പീഡനം ഡോട്ട് ഓര്‍ഗ്

ഉച്ച ഊണ് കഴിഞ്ഞു , ഡിസ്സേര്‍ട്ട് ആയി കിട്ടിയ ഐസ് ക്രീം എല്ലാം കളഞ്ഞു ഐസ് ക്രീം പാത്രം ഒരു തുപ്പല്‍ കോളാമ്പി ആക്കി ഉണ്ണിയാര്. വിശദമായി മുറുക്കി , കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു . ഈ മെയില്‍ ഇന്‍ബോക്സില്‍ ഡോമിനിക് സ്ട്രോസ്-ഖാനിന്റെ മെയില്‍ .

ഉണ്ണിക്കുട്ടന്റെ ലോകം

നാട്ടിലുള്ള എല്ലാ സ്ത്രീകളും ഉണ്ണികൃഷ്ണന്റെ ‘അമ്മയും പെങ്ങളും’ ആയതിനാല്‍ നാട്ടാര്‍ക്കെല്ലാം അദ്ദേഹത്ത അമിതമായ വിശ്വാസമാണ്.

ആകാശ സഞ്ചാരിണി അഥവാ എന്താണീതീ പാതിരാത്രിയില്‍

തണുത്ത രാത്രിക്ക് ശേഷമുള്ള മനോഹരമായ ഒരു പ്രഭാതം. പൂമുഖത്തെ ചാരുകസേരയില്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു അയാള്‍. പെട്ടന്ന് ആകാശത്തൊരു ഇരമ്പല്‍ കേട്ടു ആയാള്‍ കസേരയില്‍ നിന്നും ചാടിയെണീറ്റു. ഒരു കൂറ്റന്‍ വിമാനത്തിന്റെ ഇരമ്പല്‍ തന്നെയാണല്ലോ അത്. പിരിച്ചുവിടപ്പെട്ട തന്റെ ജോലിക്കാരുടെ പ്രതികാരം യജമാനന് നേരെ. നന്ദിയില്ലാത്ത വര്‍ഗ്ഗങ്ങള്‍, ഇത്ര വേഗത്തില്‍ അവര്‍ തന്നോടിങ്ങനെ ചെയ്യണമായിരുന്നോ, വേണ്ട അവരെ പിരിച്ചു വിടെണ്ടായിരുന്നു

പരേതര്‍ തിരിച്ചു വരുന്നില്ല – കഥ

യമലോകത്ത് ആത്മാക്കളെല്ലാം വലിയ സന്തോഷത്തിലാണ്, ഒരു വര്‍ഷമായി കാത്തിരുന്ന ആ ദിവസം നാളെയാണ്.