fbpx
Connect with us

ബോണ്ട്, ജെയിംസ് ബോണ്ട്

അയാളുടെ പെരുമാറ്റം വിചിത്രമായിരുന്നു.

അന്വേഷിച്ച് വന്നതാണെന്ന് പറഞ്ഞീട്ട് രണ്ട് സിഗററ്റ് വലിച്ച് തീര്‍ക്കുകയും ജനാലയിലൂടെ വെറുതെ പുറത്തേക്ക് നോക്കിയിരിക്കുകയും സിഗററ്റ് വലിയുടെ ഹരത്തിലായിരിക്കണം കാലുകള്‍ നിര്‍ത്തില്ലാതെ ആട്ടുകയും ചെയ്തു കൊണ്ടിരുന്നു അയാള്‍.

 125 total views

Published

on

അയാളുടെ പെരുമാറ്റം വിചിത്രമായിരുന്നു.

അന്വേഷിച്ച് വന്നതാണെന്ന് പറഞ്ഞീട്ട് രണ്ട് സിഗററ്റ് വലിച്ച് തീര്‍ക്കുകയും ജനാലയിലൂടെ വെറുതെ പുറത്തേക്ക് നോക്കിയിരിക്കുകയും സിഗററ്റ് വലിയുടെ ഹരത്തിലായിരിക്കണം കാലുകള്‍ നിര്‍ത്തില്ലാതെ ആട്ടുകയും ചെയ്തു കൊണ്ടിരുന്നു അയാള്‍.

സിഗററ്റിന്റെ ഗന്ധം ഇഷ്ടമല്ലാത്ത എനിക്ക് ജനാലയില്‍ നിന്ന് കാറ്റില്‍ ആ പുക നേരെ മുഖത്തേക്കു തന്നെ വന്ന് പതിച്ചത് അസഹ്യമായി തോന്നി. ഒരല്പം ഔദ്യോഗികമായി എവിടെയെങ്കിലും രണ്ട് പേര്‍ തനിയെ ഇരിക്കുമ്പോള്‍ സാധാരണ സിഗററ്റ് വലിക്കുന്നതില്‍ വിരോധമൂണ്ടോ എന്ന് ചോദിച്ചിട്ടാണ് മിക്കവാറും ആളുകള്‍ ആ പരിപാടിയിലേക്ക് കടക്കുക. ഇങ്ങോറ്ക്ക് അതിനൊന്നും സമയമുണ്ടായിരുന്നില്ല.

അപ്പോള്‍ ആരാണെന്നാണ് പറഞ്ഞത് ? ഞാന്‍ അസംതൃപ്തി കഴിവതും പുറത്ത് കാണിക്കാതെ ചോദിച്ചു.

Advertisement



പറയാം..എന്ന് മുരണ്ടിട്ട് സിഗററ്റ് പാക്കറ്റ് എടുക്കാന്‍ കോട്ടിനുള്ളിലേക്ക് കയ്യിടുക മാത്രമെ അയാള്‍ ചെയ്തുള്ളു. വീണ്ടും പുക. ജനാലയില്‍ നിന്നുള്ള് കാറ്റ്. ശ്വാസം മുട്ടിക്കൊണ്ട് ഞാന്‍.

ഇടക്ക് രണ്ട് മൂന്ന് കോളുകള്‍ വന്നത് കട്ട് ചെയ്യുകയും എന്റെ ടേബിളില്‍ ആഷ്ട്റേ വെച്ച പ്യൂണീന്റെ തന്തയെ മനസില്‍ നല്ല വാക്കുകളാല്‍ സംബോധന ചെയ്യുകയുമുണ്ടായി. സമയം പത്ത് നാല്പത്. ദൈവമെ പതിനൊന്നരക്ക് ബോസിന്റെ ചേംബറില്‍ ചെല്ലാനുള്ളതാണ്. അതിനു മുന്‍പ് എന്തൊക്കെ ചെയ്യാനുണ്ട്. ഈ മനുഷ്യന്‍ രാവിലെ തന്നെ കുളമാക്കുമല്ലോ.

ക്ഷമിക്കണം, ആരാണെന്ന് പറഞ്ഞിരുന്നെങ്കില്‍, എനിക്ക് പതിനൊന്ന് മണിയോടെ പുറത്ത് പോകേണ്ടതുണ്ടായിരുന്നു. ശബ്ദം അല്പം ഒന്ന് ഘനീഭവിപ്പിച്ച് ഞാന്‍ മൊഴിഞ്ഞു.

ഉം.. അത്ര ഇഷ്ടപ്പെട്ടിട്ടില്ലാത്ത മട്ടില്‍ അയാള്‍ മൂളി. ശരി, പുറത്ത് പോയിട്ട് എപ്പോള്‍ തിരിച്ച് വരും? മറു ചോദ്യമാണ്.

Advertisement



അത്….പതിനൊന്നരക്ക് ഒരു മീറ്റിങ്ങുണ്ട്. ഒരു മണീ കഴിയാതെ തീരില്ല. പിന്നെ ഉച്ച ഭക്ഷണം കഴിക്കാന്‍ പോയാല്‍ വരാന്‍ വൈകും. താങ്കള്‍ക്ക് ഒരു പക്ഷെ അതുവരെ കാത്തിരിക്കാന്‍ സമയമുണ്ടാവില്ല, ഉവ്വോ?

ഏയ്, എനിക്ക് തിരക്കൊന്നുമില്ല. മൂന്നാമത്തെ സിഗററ്റ് ചുണ്ടില്‍ വച്ചു കൊണ്ട് അയാള്‍ അലസമായി എണീറ്റു. എനിക്ക് ശരിക്കും അരിശം വന്നു. രാവിലെ മുതല്‍ എന്നെ ബോറടീച്ചിട്ട് ഇനി ബോസുമായുള്ള ഗുസ്തിയും ലഞ്ചും കഴിഞ്ഞ് വരുമ്പോഴും ഇയാള്‍ ഇവിടെത്തന്നെ ഇരിക്കുമെന്നോ? അതേതായാലും വേണ്ട. ഇയാളെ ഇപ്പോള്‍ തന്നെ ഒഴിവാക്കണം.

ഓ, പറയാന്‍ മറന്നും. ലഞ്ചിനു ശേഷം എനിക്ക് പുറത്തു തന്നെ ഒരു മീറ്റിങ്ങു കൂടിയുണ്ട്. താങ്കളുടെ നമ്പര്‍ തന്നാല്‍ ഞാന്‍ വൈകുന്നേരം വിളിച്ചോളാം. വിളിക്കുന്ന പ്രശ്നമേയില്ല എന്നാണ് ഞാന്‍ മനസില്‍ പറഞ്ഞത്.

ഇറ്റ്സ് ഓക്കെ, ഒരു കാര്‍ഡ് എനിക്ക് തന്നോളൂ

Advertisement



ശ്ശെടാ, എന്നെ കാണാന്‍ എന്ന് പറഞ്ഞ് വന്നിട്ട് ഒന്നു സ്വയം പരിചയപ്പെടുത്തുക പോലും ചെയ്യാതെ ഇയാള്‍ എന്നോട് പേരും വിലാസവും ചോദിക്കുകയാണല്ലോ. എന്തൊരു മര്യാദയില്ലാത്ത മനുഷ്യന്‍. അപ്പോഴേക്കും അയാള്‍ കാര്‍ഡിനായി കൈ നീട്ടിക്കഴിഞ്ഞു!

ഞാന്‍ കൊടുത്ത കാര്‍ഡ് പോക്കറ്റില്‍ തിരുകി, ചുണ്ടില്‍ നിന്ന് സിഗററ്റെടുക്കാതെ നാടകിയമായി തിരിഞ്ഞ് കൈ എനിക്ക് നേരെ നീട്ടിക്കൊണ്ട് അയാള്‍:

ഓ, മറന്നു… ഞാന്‍ ബോണ്ട്, ജെയിംസ് ബോണ്ട്

ഒരു നിമിഷം സ്തബ്ധനായെങ്കിലും പെട്ടെന്ന് സമനില വീണ്ടെടുത്തു ഞാന്‍ ചിരിച്ചു പോയി.

Advertisement



അയാള്‍ ഗൗരവത്തില്‍ തന്നെയാണ്. ജെയിംസ് ബോണ്ട് പോലും. ബോണ്ടിനെയൊക്കെ കുറെ കണ്ടിട്ടുണ്ട് മാഷെ. ഷോണ്‍ കോണറിയുടെയോ പിയേഴ്സ് ബ്രോസ്നന്റെയോ വാലില്‍ കെട്ടാന്‍ ഒരു സിഗററ്റ് പായ്ക്കറ്റല്ലാതെ മറ്റെന്തുണ്ട് ഇങ്ങോരുടെ കയ്യില്‍. സീറോ സീറോ സെവനോ?

താന്‍ പറഞ്ഞത് എനിക്ക് മന്‍സിലായില്ല എന്ന് തോന്നിയിട്ടെന്ന വണ്ണം അയാള്‍ ഗൗരവത്തില്‍ ആവര്‍ത്തിച്ചു:

ഞാന്‍ ബോണ്ട്, ജെയിംസ് ബോണ്ട്

ഒപ്പം എന്റെ കൈ കവര്‍ന്നെടുത്ത് കുലുക്കുകയും അതി വേഗം വാതില്‍ തള്ളിത്തുറന്ന് പുറത്തേക്ക് പോകുകയും ചെയ്തു. വളരെ പരുക്കനായിരുന്നു അയാളുടെ കൈത്തലം.

Advertisement



നൈസ് റ്റു മീറ്റ് യൂ മിസ്റ്റര്‍ ബോണ്ട് എന്നോ മറ്റോ ഞാന്‍ പറഞ്ഞോ? ഓര്‍മയില്ല. പറഞ്ഞെങ്കില്‍ തന്നെത് കേള്‍ക്കാന്‍ അയാളവിടെ ഉണ്ടായിരുന്നില്ല. ഈശ്വരാ, ഇനി ഇയാള്‍ ഒറിജിനല്‍ ബോണ്ട് ആണോ? ഡോറ് തള്ളിത്തുറന്ന് ഓഫീസിനു പുറത്തേക്കോടുമ്പോള്‍ മറ്റൊരു ചിന്ത എന്റെ മനസില്‍ പൊട്ടി വീണു. ഇയാളെന്തിനാ എന്റെയടുത്തേക്ക് കെട്ടിയെടുത്തത്.

നാലാമത്തെ ലിഫ്റ്റിലേക്ക് ആളുകള്‍ കയറുന്നത് കണ്ടു. ദൂരത്തു നിന്ന് അയാള്‍ ആ കൂട്ടതില്‍ ഉണ്ടോ എന്ന് കാണാന്‍ പറ്റുന്നില്ല. പാഞ്ഞ് അടുത്തെത്തുമ്പോഴേക്കും ലിഫ്റ്റിന്റെ വാതിലുകള്‍ അടഞ്ഞ് അത് പോയിക്കഴിഞ്ഞു. അപ്പുറവും ഇപുറവും ലിഫ്റ്റ് കാത്ത് നില്‍ക്കുന്നവര്‍ അന്തം വിട്ട് എന്നെ നോക്കുന്നുണ്ട്. ഒടുവില്‍ മറ്റൊരു ലിഫ്റ്റ് വന്നതില്‍ കാത്തുനിന്നവരെയും പിന്നിലാക്കി ഇടിച്ചു കയറിയപ്പോഴേക്കും എന്റെ ഫൃദയം പടപടാ അടി തുടങ്ങി. അയാള്‍ ശരിക്കും ബോണ്ട് ആണോ. ഞാന്‍ എന്ത് കുറ്റം ചെയ്തിട്ടാണാവോ ബോണ്ട് എന്നെ തിരക്കി വന്നത്. ബോണ്ടിനെ പൊലെ ഒരാള്‍ ചുമ്മാ ഒരു ദിവസം കാണാന്‍ വരാന്‍ മാത്രം ഒരു ഫിഗറല്ലല്ലോ ഞാന്‍. എന്തോ കുഴപ്പ്മുണ്ട്. പ്രഷറ് കൂടി ഈ ലിഫ്റ്റില്‍ വെച്ചെങ്ങാനും..ഹൊ, മുടിഞ്ഞ ലിഫ്റ്റ് താഴെയെത്താന്‍ മണിക്കൂറുകള്‍ എടുത്തു. എല്ലാ ഫ്ലോറിലെയും എല്ലാവനും ഈ ഒരു ലിഫ്റ്റ് മാത്രമെ ഉള്ളോ, പണ്ടാരം.

ലിഫ്റ്റില്‍ നിന്നും ഇറങ്ങിയ ഉടന്‍ ഞാന്‍ റിസപ്ഷനിലേക്ക് നോക്കി. അയാളവിടെയെങ്ങുമില്ല. ബോണ്ടിന്റെ ഒരു രീതിയനുസരിച്ച് ആഷ് പുഷായി നില്‍ക്കുന്ന റിസപ്ഷനിസ്റ്റ് പെണ്ണിന്റെ അരികില്‍ ഒരു നിമിഷമെങ്കിലും ചുറ്റിപ്പറ്റി നിന്നിട്ടേ അയാള്‍ക്ക് സ്ഥലം വിടാനാവു എന്ന എന്റെ മണ്ടന്‍ പ്രതീക്ഷ തെറ്റി. ഇത്രക്ക് പ്രകോപന പരമായി വസ്ത്രം ധരിച്ചിട്ടും ഇവള്‍ക്ക് അയാളെ ഒരു നിമിഷം പിടിച്ച് നിര്‍ത്താനായില്ലല്ലോ, ഛെ. അവളെ തന്നെ കണ്ണൂ തള്ളി നോക്കി നില്‍ക്കുകയാണു ഞാനെന്ന് ബോധമുദിച്ചപ്പോഴേക്കും അവള്‍ എന്നെ കണ്ടു.

ഹായ്, താങ്കളെ ഒരാള്‍ കാത്തിരിക്കുന്നുണ്ട്. അവള്‍ വിസിറ്റേഴ്സ് ലോബിയിലേക്ക് കൈ ചൂണ്ടി.

Advertisement



അവിടെ ഒരേ ഒരാളെ ഇരിക്കുന്നുള്ളൂ. ഇയാള്‍ ഓഫിസില്‍ വന്ന് ബോറടിച്ചിട്ട് താന്‍ ജെയിംസ്ബോണ്ടാണെന്നു പറഞ്ഞ് വിരട്ടിയിട്ട് ഇവിടെ വന്ന് കാത്തിരിക്കുന്നതെന്തിന്? എന്തൊരു വിചിത്ര മനുഷ്യന്‍.

അടുത്ത ചെന്നപ്പോള്‍ ഇതാള് വേറെ. നെറ്റിയില്‍ ചന്ദനക്കുറി. ഹാഫ് സ്ലീവ് ഷേര്‍ട്ട്. എന്നെ കണ്ടയുടന്‍ എണീറ്റ് നിന്ന് ഒരു കൈ പിന്നില്‍ കെട്ടി മറു കൈ എനിക്ക് നേരെ ഒന്നു നീട്ടിക്കൊണ്ട് അയാള്‍: ‘ഐ ആം സേതുരാമന്‍ ഫ്രം സ്കോട്ട്ലന്‍ഡ് യാര്‍ഡ്. മിസ്റ്റര്‍ ആചാര്യന്‍? വരൂ നമുക്ക് എന്റെ ഓഫീസ് വരെ ഒന്ന് പോകാനുണ്ട്.’

എനിക്ക് ശ്വാസം നിലച്ചു പോയി. എന്തെല്ല്ലാമാണു നടക്കുന്നത്. ഞാന്‍ ചത്തോ? അതോ ഇപ്പോഴും എനിക്ക് ജീവനുണ്ടോ? ആദ്യം ബോണ്ട്. ഇപ്പോള്‍ ഇതാ സേതുരാമയ്യര്‍. അതിലും കുഴപ്പം ഇവരൊക്കെ എന്തിനണു രാവിലെ എന്നെ തേടി വരുന്നത്? ഞാനെന്ത് തെറ്റ് ചെയ്തു?

അപ്പോഴാണ് ഞാന്‍ കണ്ടത്, ബോണ്ടിനു ഞാന്‍ കൊടുത്ത വിസിറ്റിംഗ് കാറ്ഡ് സേതുരാമന്‍ മടക്കി പിടിച്ച കയ്യില്‍ ഇരിക്കുന്നു! അപ്പോള്‍ ഇവന്മാര്‍ എല്ലാം ഒത്തുകൊണ്ടൂള്ള കളിയാണിതല്ലെ. ഇവന്മാര്‍ക്ക് എന്റെ ഡീറ്റെയില്‍സ് അധികമൊന്നും അറിയില്ല. അതല്ലെ ബോണ്ട് എന്റെ കാറ്ഡ് ചോദീച്ച് വാങ്ങിയത്? ആ കാര്‍ഡ് തിരിച്ച് മേടിച്ചിട്ട് മുങ്ങാം. കളി എന്നോടോ?

Advertisement



ഞാന്‍ സേതുരാമന്റെ മടക്കി പിന്നില്‍ വച്ച കയ്യില്‍ ഇരുന്ന എന്റെ വിസിറ്റിംഗ് കാര്‍ഡ് ലക്ഷ്യമാക്കി മുന്നോട്ട് ചാടി. അതു കണ്ട് അയാള്‍ കോപത്തോടെ എന്നെ നോക്കി ആക്രോശിച്ചു കൊണ്ട് എന്റെ ചെവിട് ലക്ഷ്യമാക്കി ഒരൊറ്റയടി….

” ആര്‍ യൂ ഓള്‍ റൈറ്റ് ആചാര്യന്‍?”

തല പൊക്കി നോക്കിയപ്പോള്‍ ബോസ് എന്റെ അടുത്ത് നില്‍ക്കുന്നു !! ബോസെങ്ങനെ ഇവിടെ വന്നു? എന്റെ കാര്‍ഡ്…ബോണ്ട്, ആ പന്ന സേതുരാമന്‍, റിസപ്ഷനിസ്റ്റ് ഒക്കെ എവിടെ? ബോസിന്റെ മേശയില്‍ തലവെച്ച് കസേരയില്‍ ഇരിക്കുകയാണല്ലോ ഞാന്‍. ചത്തോ? അതോ ഞാന്‍ ജീവനോടെയുണ്ടോ…?

വിശ്രമിക്കൂ, നിങ്ങള്‍ക്ക് ഉറക്കം വരുന്നുണ്ട്. മീറ്റിങ്ങ് പിന്നീടാവാം എന്ന് പറഞ്ഞിട്ട് ബോസ് പോയി. ആ കസേരയില്‍ തന്നെ ഇരുന്നു. ബോണ്ട്, ജെയിംസ് ബോണ്ട്, സേതു രാമന്‍ ഫ്രം സ്കോട്ട് ലന്‍ഡ് ഇവരെങ്ങാന്‍ ഇനിയും കയറി വന്നാലോ…

Advertisement



 126 total views,  1 views today

Advertisement
Entertainment4 mins ago

’12th മാൻ’ സമ്മിശ്രാഭിപ്രായം, സിനിമാസ്വാദകരുടെ അഭിപ്രായങ്ങൾ

Entertainment10 hours ago

അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.

Entertainment10 hours ago

പ്രണയാഭ്യർത്ഥനകൾ വരാറുണ്ടോ എന്ന് മഞ്ജു വാര്യറോട് ചോദ്യം. എണ്ണിയെണ്ണി ഉത്തരം പറഞ് താരം. പല പകൽ മാന്യൻമാരുടെയും യഥാർത്ഥമുഖം ഇപ്പോഴാണ് മനസ്സിലായത് എന്ന് ആരാധകർ.

Entertainment10 hours ago

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

Entertainment10 hours ago

ഈ അടുത്തകാലത്തൊന്നും ലാലേട്ടൻ ഇങ്ങനെയൊരു ചിത്രം ചെയ്തിട്ടുണ്ടാവില്ല. ജീത്തു ജോസഫ്.

Entertainment10 hours ago

നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.

Entertainment10 hours ago

ക്യൂട്ട് ചിത്രങ്ങളുമായി തൻവി റാം. ഏറ്റെടുത്ത് ആരാധകർ.

Entertainment11 hours ago

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

Entertainment11 hours ago

സ്ലീവ്‌ലെസ് സാരിയിൽ അതിസുന്ദരിയായി നമിതപ്രമോദ്.

Space14 hours ago

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

India14 hours ago

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

Entertainment14 hours ago

ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ പറ്റില്ലെന്ന് സുചിത്ര പറഞ്ഞതിന് കാരണമുണ്ടായിരുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment4 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment18 hours ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment23 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment24 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment4 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment7 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment7 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Advertisement