സ്കിൻ ക്യാൻസറിനെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി സിഡ്നിയിലെ ബോണ്ടി ബീച്ചിൽ യുഎസ് ഫോട്ടോഗ്രാഫിക് ആർട്ടിസ്റ്റ് സ്പെൻസർ ട്യൂണിക്ക് ശനിയാഴ്ച സംഘടിപ്പിച്ച ഷോയിൽ 2,500 ഓളം ആളുകൾ വിവസ്ത്രരായി. ലോക ലാൻഡ്മാർക്കുകളിൽ കൂട്ട നഗ്ന ഫോട്ടോ ഷൂട്ടുകൾക്ക് പേരുകേട്ട ഫോട്ടോഗ്രാഫർ ആണ് ട്യൂണിക്ക്. 2010ൽ 5,200 ഓസ്ട്രേലിയക്കാർ സിഡ്നി ഓപ്പറ ഹൗസിൽ നഗ്നരായി പോസ് ചെയ്തതാണ് ട്യൂണിക്ക് അവസാനമായി സംവിധാനം ചെയ്തത്. ഓസ്ട്രേലിയക്കാരെ പതിവായി ചർമ്മ പരിശോധന നടത്താൻ പ്രോത്സാഹിപ്പിക്കുന്ന ഒരു ചാരിറ്റിയുമായി സഹകരിച്ചാണ് “സ്ട്രിപ്പ് ഓഫ് ഫോർ സ്കിൻ ക്യാൻസർ” എന്ന കലാ പരിപാടി സംഘടിപ്പിച്ചത്
“സ്കിൻ ക്യാൻസർ തടയുന്നതിന് പതിവായി പരിശോധന നടത്താൻ ആളുകളെ പ്രേരിപ്പിക്കാൻ ഞാൻ എന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് വളരെ ഉചിതമായി തോന്നുന്നു ,” – മിസ്റ്റർ ടുണിക്ക് പറഞ്ഞു.
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതോടൊപ്പം ഓർഗനൈസേഷനു വേണ്ടി പണവും സംഘം ശേഖരിച്ചു. ഇത് ത്വക് പരിശോധന നടത്തുന്ന ഒരു പൈലറ്റ് പ്രൊജക്ടിന് വേണ്ടി ചെലവഴിക്കും എന്നാണ് കരുതുന്നത്. ഫെഡറൽ ഗവൺമെന്റ് കണക്കാക്കുന്നത് ഈ വർഷം ഓസ്ട്രേലിയയിൽ 17,756 പുതിയ സ്കിൻ കാൻസർ കേസുകൾ കണ്ടെത്തുമെന്നാണ്. അതുപോലെ, 1,281 ഓസ്ട്രേലിയക്കാർ ഈ രോഗം മൂലം മരിക്കുമെന്നും ഫെഡറൽ ഗവൺമെന്റ് കണക്കാക്കുന്നു. ചർമ്മ പരിശോധനകളെക്കുറിച്ച് അവബോധം വളർത്താൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. 2,500 പേർ പങ്കെടുത്തതാതായും സംഘാടകർ പറഞ്ഞു
*