പരസ്പരം താൽപര്യമുള്ള വൈദികരും കന്യാസ്ത്രീകളും വിവാഹം കഴിച്ച് ഒന്നിച്ചു ജീവിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള അവസരം സൃഷ്ടിക്കണം

529
കർത്താവിന്റെ നാമത്തിൽ
വായന : രമ്യ സുനോജ് 
***************
സിസ്റ്റർ ലൂസി കുളപ്പുരയുടെ കർത്താവിന്റെ നാമത്തിൽ പുസ്തകം വായിച്ചു. ഒരു കന്യാസ്ത്രീയുടെ ഉള്ളു പൊള്ളിക്കുന്ന തുറന്നെഴുത്തുകൾ തന്നെയാണത്. മാധ്യമ പ്രവർത്തകനായ എം.കെ. രാമദാസ് ആണ് എഴുത്ത് . DC. ബുക്ക്സാണ് പ്രസാദകർ. പ്രകാശനത്തിനു മുൻപേ തന്നെ ഏറെ വിവാദമായ വിഷയം. വിവരങ്ങൾ മറ്റൊരാൾ കേട്ടെഴുതിയതിന്റെ ചില അസ്വഭാവികതകൾ അവിടെയിവിടെയായി ഉണ്ടെങ്കിലും പറയുന്ന വിഷയങ്ങൾ വളരെ വ്യക്തമായവയാണ്.
സിസ്റ്റർമാരെ അടുത്ത. പരിചയമില്ലാത്തവർക്കും മoത്തിന്റെ അകത്തെ രീതികൾ അറിയാത്തവർക്കും ഒരുപക്ഷേ ഇതെല്ലാംനിസ്സാരമെന്ന് തോന്നിയേക്കാം….. ഒരു സാധാരണ കുടുബങ്ങളിൽ നടക്കുന്ന ചില പ്രശ്നങ്ങൾ എന്നാൽ ഇതെല്ലാം ഒരു സഭയ്ക്ക് കീഴിലെ കന്യാസ്ത്രീമഠങ്ങളിലാണെന്നതാണ്
ഇതിലെ വിഷയം.
നഴ്സറി മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയും കോൺവെന്റ് സ്ക്കൂളിൽ പഠിച്ചതുകൊണ്ടും സിസ്റ്റർമാരെയും മoത്തിനെയും അടുത്തറിയാം എന്നതുകൊണ്ടും ലൂസി സിസ്റ്ററിനെ എളുപ്പം മനസ്സിലാക്കാൻ കഴിയുന്നു.പറയുന്ന വിഷയങ്ങളിൽ പലതും നേരിട്ട് അറിവുള്ളതുമാണ്.
സഭ ഒന്നടങ്കം സിസ്റ്ററിനെ വിലക്കി അപവാദങ്ങൾ പ്രചരിപ്പിച്ചപ്പോൾ അവരുടെ സത്യസന്ധതയും തുറന്ന അഭിപ്രായപ്രകടനത്തിനുള്ള ധൈര്യവും മാത്രമാണ് അവരെ ഏവർക്കും പ്രിയങ്കരിയാക്കുന്നത്. സത്യത്തിന്റെ മുഖം എപ്പോഴും വികൃതമാണല്ലോ.. ഒരു നുണ പറഞ്ഞു ഫലിപ്പിക്കാൻ എളുപ്പമാണ് എന്നാൽ യാഥാർത്ഥ്യം അതിനു കടമ്പകൾ ഏറെ വേണം…
കർത്താവിന്റെ വിളി കേട്ട് സ്വയം സ്വീകരിക്കുന്നതല്ല സന്യാസിനിമാരിൽ ഏറെയും മറിച്ച് പക്വതയാകാത്ത പ്രായത്തിൽ കുട്ടികളെ പല തവണ കൗൺസിലിംഗ് ചെയ്ത് …..ബ്ലാക്ക് മെയിലിംഗ് എന്നതാണ് കുറച്ചു കൂടി നല്ല വാക്ക് ഇത്തരത്തിലാണ് സന്യാസിനിമാർ സൃഷ്ടിക്കപ്പെടുന്നത്. പക്വതയായ ശേഷം ചിന്തിക്കുമ്പോൾ പലർക്കും വേണ്ടിയിരുന്നില്ല എന്ന് തോന്നിയേക്കാം പക്ഷേ അപ്പോഴെക്കും കാലം കടന്നു പോയിരിക്കും.
ഞങ്ങൾ 10 ൽ പഠിക്കുമ്പോൾ ക്രിസ്ത്യൻ കുട്ടികളെ മാത്രം വിളിച്ച് പല തവണ ഇത്തരത്തിൽ കൊണ്ടുപോയി നിർബന്ധിക്കുന്നത് കണ്ടിട്ടുണ്ട്. ആ കൂട്ടത്തിലൊരാൾ ഞാൻ സിസ്റ്ററാകും എന്നും പറഞ്ഞിരുന്നു പഠിത്തം കഴിഞ്ഞ് വർഷങ്ങൾക്കു ശേഷം ഫേസ് ബുക്കിൽ അവളെ ഒരു മിടുക്കൻ പയ്യന്റെ അമ്മയായി കണ്ടപ്പോൾ ആശ്വാസമായി.
സഭയ്ക്കും മoത്തിനുമകത്തെ വേർതിരിവുകളെ കുറിച്ചും ശാരീരികവും മാനസികവുമായ പീഢനങ്ങളെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും സിസ്റ്റർ എഴുതിയത് നൂറു ശതമാനം ശരിയെന്നേ പറയാൻ കഴിയൂ.
കർത്താവിന്റെ മണവാട്ടിയായി സേവനം ചെയ്യാൻ വന്നിട്ട് അച്ഛൻമാരിൽ നിന്നും ശാരീരികമായ പീഢനം സഹിക്കേണ്ടി വരിക എന്നത് അവരുടെ വ്യക്തിത്വത്തെയും സ്വാതന്ത്രത്തെയും കൂടിയാണ് ഹനിക്കപ്പെടുന്നത്.
മറിച്ച് അതാഗ്രഹിക്കുന്നവരുമുണ്ട് അതാസ്വദിക്കുന്നവരാണ് അവർ യഥാർത്ഥ സന്യാസിമാർക്ക് പ്രധാന ശത്രുക്കളുമിവരാണ് ….. മേലധികാരികളെ അറിയിച്ച് ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുക. അനാവശ്യ കുറ്റങ്ങൾ ചുമത്തുക പ്രതികരിക്കുന്നവർ നേരിടേണ്ടി വരുന്ന ശിക്ഷകൾ കടുത്തതാണ്….
ഇനിയും റോബിൻമാരും ഫ്രാങ്കോമാരും ഉണ്ടാകാതിരിക്കട്ടെ… അച്ഛനില്ലാത്ത അച്ഛൻമാരുടെ കുഞ്ഞിനെ പ്രസവിക്കാൻ ഇനിയൊരു പെൺകുട്ടിക്കും ഗതിയുണ്ടാകരുത്. ഒരു സ്ത്രീക്കു ലഭിക്കേണ്ട എല്ലാ സ്വാതന്ത്രവും അവകാശവും സിസ്റ്റർമാർക്കും ഉണ്ടാകണം.
കടുത്ത ലൈംഗിക ദാരിദ്രമാണ് ഇതിനെല്ലാം കാരണമെന്നിരിക്കെ …ഈ വിഷയത്തിൽ സിസ്റ്റർ പറഞ്ഞു നിർത്തിയതാണ് ശരി എന്നു തോന്നുന്നു.
” പരസ്പരം താൽപര്യമുള്ള വൈദികരും കന്യാസ്ത്രീകളും വിവാഹം കഴിച്ച് ഒന്നിച്ചു ജീവിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള അവസരം സൃഷ്ടിക്കണം. ലൈംഗിക വിചാരങ്ങളിൽ വിമുഖരായവർക്കു സ്വാതന്ത്രത്തോടെ ദൈവവൃത്തി തുടരാൻ ഇത് സഹായിക്കും. പള്ളിമേടകൾ ഇവർക്കു പരസ്പരം തുണയാകാം.വൈദിക മുറി മണിയറയാകുന്നതിലെ വൈരുദ്ധ്യം കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ഉൾക്കൊള്ളാനാകണം സഭയ്ക്കും സംവിധാനങ്ങൾക്കും..”
ഒരു ജനാധിപത്യ രാജ്യത്ത് വ്യക്തിസ്വാതന്ത്രത്തിനും അഭിപ്രായപ്രകടനത്തിനും അവകാശമുള്ള രാജ്യത്ത് ഇത്തരത്തിൽ ഒരു സന്യാസിനി സമൂഹം പീഡനങ്ങൾ നേരിട്ടിട്ടും അതിനെ ചോദ്യം ചെയ്യാത്തത് ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. യഥാർത്ഥത്തിൽ സേവനത്തിനിറങ്ങിയവരുടെ ആത്മാർത്ഥതയെയും സ്വാതന്ത്രത്തെയുമാണ്. ചോദ്യചെയ്യുപ്പെടുന്നത്….
പ്രതികരിക്കുന്നവർ പുറത്താക്കപ്പെടുന്നത്….
സമൂഹത്തിൽ ഒറ്റപ്പെടുന്നത് …
നീതി അവർക്കകലെ തന്നെയാണ്….ഇനി എല്ലാ മൗനങ്ങളും വോട്ടു ബാങ്കുകൾക്ക് വേണ്ടിയുള്ളതാണെങ്കിൽ ഇതേ പറയാനുള്ളൂ.
പിതാവിനും പുത്രനും പരിശുദ്ധാവിനും സ്തുതി