Featured
കറുത്ത ഹാസ്യത്തിന്റെ വെളിച്ചമുള്ള ബൾബ് (വായന: മാധവൻ പുറച്ചേരി)
ചെറുകഥ എന്ന സാഹിത്യ രൂപത്തിന് ഒരു പാട് പഴക്കമില്ല. വാസനാ വികൃതി തൊട്ടുള്ള മലയാള ചെറുകഥാ ചരിത്രം നിരന്തരം പുതുക്കലുകൾക്ക് വിധേയമാണ്.
223 total views

വത്സൻ അഞ്ചാംപീടികയുടെ കറുത്തവെളിച്ചമുള്ള ബൾബ് എന്ന കഥാസമാഹാരത്തിന് എഴുത്തുകാരൻ മാധവൻ പുറച്ചേരി എഴുതിയ നിരൂപണം.
കറുത്തവെളിച്ചമുള്ള ബൾബ്
പ്രസാധകർ : മെയ് ഫ്ളവർ ബുക്സ്
വില : 110 രൂപ
കറുത്ത ഹാസ്യത്തിന്റെ വെളിച്ചമുള്ള ബൾബ്

Valsan Anchampeedika
ചെറുകഥ എന്ന സാഹിത്യ രൂപത്തിന് ഒരു പാട് പഴക്കമില്ല. വാസനാ വികൃതി തൊട്ടുള്ള മലയാള ചെറുകഥാ ചരിത്രം നിരന്തരം പുതുക്കലുകൾക്ക് വിധേയമാണ്.ഒരു സ്ഥിരം രീതിയോ, ചേരുവകളോ ഒന്നും ഇന്ന് കഥയിലില്ല. നമ്മുടെ ജീവിതത്തിന്റെ കറുപ്പും വെളുപ്പുമാണ് കഥകളിൽ പ്രകാശിക്കുന്നത്.വത്സൻ അഞ്ചാംപീടികയുടെ കഥാസമാഹാരത്തിന്റെ പേര് തന്നെ കറുത്ത വെളിച്ചമുള്ള ബൾബ് എന്നാണ്. കൊള്ളരുതായ്മകളെ വെടിവെച്ചു വീഴ്ത്താൻ ഹാസ്യത്തിന് കരുത്തുണ്ട്.ഒറ്റ വായനയിൽ ചിരിച്ചതിന് ശേഷം നമ്മളിലേക്ക് തന്നെ തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കുന്നതാണ് കറുത്ത ഹാസ്യത്തിന്റെ വെളിച്ചം.. എഴുത്തുകാരനും വായനക്കാരനും ഒന്നിച്ചു ചിരിക്കാൻ ഇട നൽകുന്ന കുഞ്ഞു കഥകൾ.
സ്വിച്ചിട്ടാൽ കറുത്ത വെളിച്ചത്താൽ മൂടുന്ന ബൾബ് സർക്കാർ നിരോധിച്ചതും പവർ കട്ട് കാരണം ഈ ബൾബ് ഉപയോഗിക്കാൻ കഴിയാത്തതും പറയുന്ന കഥ സമകാലിക ജീവിതത്തിന്റെ പൊള്ളത്തരങ്ങളെ ദയാരഹിതമായി ആവിഷ്കരിക്കുന്നു. കറുത്ത വെളിച്ചം തരുന്ന ബൾബു കൊണ്ടുള്ള പ്രയോജനം കഥാകൃത്ത് വിവരിക്കുന്നതിങ്ങനെ…
” പൊതുസ്ഥലങ്ങളിൽ ബാത്ത് റൂം സൗകര്യമില്ലാതെ സ്ത്രീകൾ ബുദ്ധിമുട്ടുന്ന നമ്മുടെ നാട്ടിൽ അവർക്കു പുരുഷന്മാരെപ്പോലെ വഴിയോരത്ത് മൂത്രമൊഴിക്കാം.” ഇങ്ങനെ നിരവധി പ്രയോജനങ്ങൾ .. പൊള്ളുന്ന ജീവിത ചിത്രങ്ങളാണ് കറുത്ത വെളിച്ചത്തിൽ വായിക്കാനുള്ളത്.
ആദം ആപ്പിൾ വിഷമാണ് എന്ന കഥ വിഷം കലർന്നു മാത്രം ഫലങ്ങൾ കിട്ടുന്ന ഇക്കാല സുവിശേഷമാണ് എന്നനില വിട്ട് ചില കാര്യങ്ങൾ പറയാനുമുള്ള തുകൂടിയാണ്. കീടനാശിനി കീടത്തെ മാത്രമല്ല നശിപ്പിക്കുന്നത്.റിംഗ്ടോൺ, അറം, മേൽവിലാസമില്ലാത്തവർ, സെമിത്തേരി എന്ന് വേണ്ട ഈ സമാഹാരത്തിലെ കഥകൾ ഒരോന്നും സാമൂഹ്യ വിമർശനത്തിന്റെ ശരംതൊടുക്കുന്നവയാണ്. ഉറങ്ങുന്ന സുന്ദരി എന്ന കഥ കുറെക്കൂടി സൗന്ദര്യാത്മ ചിന്തകളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകും.. സിനിമാലോകത്തിലെ നായികയുടെ ഉറങ്ങുമ്പോഴുള്ള ചിത്രം അവതരിപ്പിച്ചിട്ട് കഥാകൃത്ത് മാറി നിൽക്കുന്നു .. യാഥാർത്ഥ്യത്തെ കാണാതെയുള്ള സൗന്ദര്യ സങ്കല്പങ്ങളെ ഇങ്ങനെയല്ലാതെ വേറെയെങ്ങിനെയാണ് പറഞ്ഞു വെയ്ക്കുക.
അശ്രദ്ധയാലോ, അതിശ്രദ്ധയാലോ, നാം കാണാതെ പോകുന്ന ചിലതിനെ തൊട്ടു കാണിച്ചുതരുന്നവയാണ് ഇതിലെ കഥകളോരോന്നും .. ചിരിക്കാനും ചിന്തിക്കാനും വകതരുന്നവ..
മാധവൻ പുറച്ചേരി >Madhavan Purachery
വത്സൻ അഞ്ചാംപീടിക > Valsan Anchampeedika
224 total views, 1 views today