Featured
ശ്രീമതി രശ്മി സജയന്റെ നോവലെറ്റ് ‘മയൻ’ (വായന)
ഇതിഹാസങ്ങളിലും, പുരാണങ്ങളിലും”മയനെ” അടയാളപ്പെടുത്തുന്നത്,വിശ്വകർമ്മ ഭഗവാന്റെ പുത്രൻ രാക്ഷസ രാജാവ്, മഹാനായ ശില്പി, തച്ചു ശാസ്ത്രജ്ഞൻ, ദേവ ശില്പി എന്നീ വിശേഷണങ്ങളാലാണ്.ജന്മം കൊണ്ട് ബ്രാഹ്മണനും,കർമംകൊണ്ട് ശില്പിയുമായതിലാവണം,ശ്രീമതി രശ്മി സജയൻ തന്റെ പുസ്തകത്തിനും, മുഖ്യ കഥാപാത്രത്തിനും “മയൻ” എന്ന പേരിട്ടത്.അമ്മ ജീവിച്ചിരുന്നിട്ടും,അമ്മിഞ്ഞ നുകർന്നിട്ടില്ലാത്ത,താരാട്ട്പാട്ട് കേട്ടിട്ടില്ലാത്ത,സ്നേഹമുത്തങ്ങൾ
273 total views

ശ്രീമതി രശ്മി സജയന്റെ “മയൻ” (നോവലെറ്റ്)
കല്ലുവാതുക്കൽ ആർ അശോകൻ എഴുതുന്നു
ഇതിഹാസങ്ങളിലും, പുരാണങ്ങളിലും”മയനെ” അടയാളപ്പെടുത്തുന്നത്,
വിശ്വകർമ്മ ഭഗവാന്റെ പുത്രൻ രാക്ഷസ രാജാവ്, മഹാനായ ശില്പി, തച്ചു ശാസ്ത്രജ്ഞൻ, ദേവ ശില്പി എന്നീ വിശേഷണങ്ങളാലാണ്.
ജന്മം കൊണ്ട് ബ്രാഹ്മണനും,
കർമംകൊണ്ട് ശില്പിയുമായതിലാവണം,
ശ്രീമതി രശ്മി സജയൻ തന്റെ പുസ്തകത്തിനും, മുഖ്യ കഥാപാത്രത്തിനും “മയൻ” എന്ന പേരിട്ടത്.
അമ്മ ജീവിച്ചിരുന്നിട്ടും,
അമ്മിഞ്ഞ നുകർന്നിട്ടില്ലാത്ത,
താരാട്ട്പാട്ട് കേട്ടിട്ടില്ലാത്ത,
സ്നേഹമുത്തങ്ങൾ കിട്ടിയിട്ടില്ലാത്ത,
മാതൃസ്നേഹം കൊതിയ്ക്കുന്ന ഒരു അനാഥനാണ് രശ്മി സജയന്റെ ” മയൻ “.
പെറ്റമ്മയിൽ നിന്നും കിട്ടാതെ പോയത്, പോറ്റമ്മയിൽ നിന്നും
ചോദിച്ചു വാങ്ങുന്ന ഭാഗമാണ് ഈ നോവലെറ്റിന്റെ കാതൽ ഭാഗമെന്ന് എനിയ്ക്ക് തോന്നി.
“മടിയിൽ തലചായ്ച്ച് ഒന്ന് ഉറക്കെ കരയണം”,
“അമ്മേ… എന്നൊന്ന് വിളിക്കണം”
“എന്റെ നെറുകയിൽ
ചുംബിക്കണം”.
സന്താനഭാഗ്യം ലഭിയ്ക്കാതെ പോയ ഏതൊരു സ്ത്രീയും ആഗ്രഹിച്ചിരുന്ന ഒന്ന്. അരുതെന്ന് വിലക്കിയ ജാതിമതിൽ തകർത്ത്
അവരൊരു അമ്മയും
അവനൊരു കുഞ്ഞുമായി.
പറയാൻ അറച്ച മറ്റൊരു ആഗ്രഹം കൂടി അവൻ അറിയിച്ചു;
“ആ മാറിൽ മുഖമമർത്തി അമ്മിഞ്ഞ നുകരണം”.
മറുവാക്കൊന്നും പറയാതെ,
” ശുഷ്ക്കിച്ച മുലഞെട്ടുകൾ,
അവന്റെ വായിലേയ്ക്ക് വച്ചു കൊടുത്തു.”
ഇല്ലാത്ത പാലമൃതിനേക്കാൽ,
പോറ്റമ്മ ചുരത്തിയ മാതൃവാത്സല്യം അവൻ ആവോളം നുകർന്നു.
ആദ്യ വായനയിൽ, ഈ ഭാഗങ്ങൾ ഒഴിവാക്കാം എന്ന് തോന്നി.
കാരണം, അവരുടെ പ്രായം തന്നെ യായിരുന്നു.
മുലകൾ പണ്ടും ഇന്നും വിവാദങ്ങളേ ഉണ്ടാക്കിയിട്ടുള്ളു എന്ന ചിന്തയുമായിരുന്നു.
എന്നാൽ…..
യൂറോപ്പിലെ പ്രശസ്ത ചിത്രകാരനായ “ബെര്ത്തലോമിയസ് എസ്തബോന് മുരില്ല” എന്ന ചിത്രകാരന് വരച്ച ” അച്ഛന് മുലയൂട്ടുന്ന മകൾ ” എന്ന ചിത്രം, അത് വരയ്ക്കാനുണ്ടായ സാഹചര്യം ഓർത്തു;
സ്വന്തം മകൾ, പിതാവിനെ മുലയൂട്ടി മരണത്തിൽ നിന്നും രക്ഷിച്ച കഥ.
മുലകളെന്നാല് കരുതലിന്റെയും സ്നേഹത്തിന്റെയും ബിംബങ്ങളാണെന്നറിഞ്ഞപ്പോൾ… ആ സന്ദേശം മറ്റൊരു ബിംബമായി രശ്മി സജയന്റെ എഴുത്തിൽ പ്രതിഫലിച്ചു കണ്ടപ്പോൾ അഭിമാനം തോന്നി.
തുടർന്ന്, മയൻ
ജയിലഴിക്കുള്ളിൽ അകപ്പെടാനുണ്ടായ
സാഹചര്യം ഈ ബിംബങ്ങളാകുമ്പോൾ….
ഈ രംഗം പകർത്തിയെടുത്തതിലൂടെ,
ന്യൂതന സാങ്കേതിക വിദ്യകളുടെ
ദുരുപയോഗപ്പെടുത്തലിലൂടെ
ഉണ്ടായേക്കാവുന്ന ആപത്തുകളെക്കുറിച്ചുള്ള സൂചന കൂടിയാണ്.
കൗമാരക്കാരായ പൊന്നോമനകൾക്ക്,
സ്വന്തം അച്ഛന്,
മുത്തം കൊടുക്കുന്ന
അമ്മയുടെ, മകളുടെ,
ഫോട്ടോകൾ മുഖപുസ്തകത്തിൽ ഷെയർ ചെയ്യുമ്പോൾ
ഫോട്ടോകൾ സേവ് ചെയ്ത്,
കൗമാരക്കാരന്റെ കാമവും
വൃദ്ധന്റെ ലീലാവിലാസങ്ങളും ആക്കി… പൊടിപ്പും തൊങ്ങലും എഴുതി അശ്ലീല പോസ്റ്റാക്കുന്ന
അപകടകാരികളുടെ ഇടംകൂടിയാണ് ഇവിടം എന്ന
സൂചന കൂടിയാണ് ഈ പുസ്തകം.
പോറ്റമ്മയേയും മയനേയും ക്യാമറയിലൂടെ, കാമക്കണ്ണുമായ്
നോക്കിയവന്റെ
വാർത്താക്കുറിപ്പിനെ,
ഒരു കട്ടിലിന് നടുവിൽ
മനസ്സുകൊണ്ട് മതില് തീർത്ത്, സ്നേഹിക്കുന്നവൾക്കൊപ്പം, പല രാത്രികളിൽ ഉറങ്ങിയവനിൽ ചമച്ചത് ഒരു കെട്ടുകഥയാണെന്ന് കാട്ടിത്തരുന്നു “.
സ്നേഹം ഊട്ടിത്തരുന്നവരെ വിട്ട്
ചതിക്കുഴികാട്ടിത്തരുന്നവരെ കേട്ട്
പുറപ്പെടുന്നവർക്ക് ഒരു പാഠംകൂടിയാണ് ഈ നോവലെറ്റ് എന്ന് നിസ്സംശയം പറയാം.
ഇത് എന്റെ കുഞ്ഞറിവിൽ നിന്നുള്ള കുറിപ്പ്. ഒരു പക്ഷേ നിങ്ങളീ നോവലെറ്റ് വായിക്കുകയാണെങ്കിൽ ഇതിലേറെ ആഴവും പരപ്പും കണ്ടെത്താനാകും.
“മയനെ” എനിയ്ക്ക് ഒത്തിരി ഇഷ്ടമായി….
അഭിനന്ദനങ്ങൾ….
രശ്മി സജയൻ…
സസ്നേഹം,
കല്ലുവാതുക്കൽ ആർ അശോകൻ
274 total views, 1 views today