2005 ലായിരുന്നു മലയാളികളുടെ ചോക്ലേറ്റ് നായകൻ കുഞ്ചാക്കോബോബനും പ്രിയയും തമ്മിലുള്ള വിവാഹം. ഇപ്പോഴിതാ ഒന്നിച്ചുള്ള ജീവിതം തുടങ്ങിയിട്ട് 17 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഈ താരദമ്പതികൾ.
മകൻ ഇസഹാക്കിനൊപ്പം കേക്ക് മുറിച്ച് ആയിരുന്നു ഈ വിശേഷദിവസം അവർ ആഘോഷിച്ചത്. ഭാര്യ ഭർത്താവ് എന്ന ബന്ധത്തിനു പുറമേ മികച്ച സുഹൃത്തുക്കൾ കൂടിയാണ് ഇരുവരും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്.

ഇപ്പോഴിതാ തൻറെ പ്രിയതമയെ കുറിച്ച് ചാക്കോച്ചൻ പറഞ്ഞത് വൈറലാണ്. ചാക്കോച്ചൻറെ കുറിപ്പ് വായിക്കാം..
“പ്രിയ തൻറെ ജീവിതത്തിലേക്ക് കടന്നു വന്നതോടെ അതുവരെ ഉണ്ടായിരുന്ന എൻറെ ജീവിതം മാറി തുടങ്ങി. നിന്നോടൊപ്പമുള്ള എൻറെ ജീവിതം കൂടുതൽ മികച്ചതായി തുടരുകയാണ്. ഈ ഡിജിറ്റൽ ലോകത്ത് നീയാണ് എൻറെ വൈഫൈ. എൻറെ കുടുംബത്തെ, തൊഴിലിനെ, സുഹൃത്തുക്കളെ എല്ലാം നീ നന്നായി പരിപാലിക്കുന്നു. ഒപ്പം ജീവിതത്തിൻറെ സന്തുലിതാവസ്ഥയും നീ പരിപാലിച്ചു പോകുന്നു.

എല്ലാ ദമ്പതികളെ പോലെയും നമ്മളും ചെറിയ വഴക്കുകളും പിണക്കങ്ങളും നമുക്കിടയിലും ഉണ്ടായിട്ടുണ്ട്. എന്നാൽ അവയെല്ലാം രാത്രിയോടെ നമ്മൾ പരിഹരിക്കുകയും അടുത്ത ദിവസം കൂടുതൽ മനോഹരമാക്കുകയും ചെയ്യും. ഞാൻ നല്ല സിനിമകൾ ചെയ്യുന്നുണ്ടെങ്കിൽ അതിൻറെ ക്രെഡിറ്റ് നിനക്കുള്ളതാണ്.
https://www.instagram.com/p/Cb0h46HvDGT/?utm_medium=copy_link
എന്നിൽ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് നീയാണ്. ഏതിനെയും വ്യത്യസ്തമായ വീക്ഷണകോണിൽ കാണാനും പരിശ്രമിക്കാനും പ്രേരിപ്പിക്കുന്നതും നീ ആണ്.”- ചാക്കോച്ചൻ പറഞ്ഞു.