മലയാള സിനിമയുടെ ശ്രീ

224
1953 ജൂലൈ 24നായിരുന്നു. തമിഴ് ഹാസ്യതാരം കൃഷ്ണമൂര്‍ത്തിയും കര്‍ണ്ണാടക സംഗീതജ്ഞ എം.എല്‍.വസന്തകുമാരിയുടെയും മകളായും ജനിച്ച ശ്രീവിദ്യയ്ക്ക് കല പാരമ്പര്യമായി കിട്ടിയതായിരുന്നു.മീനാക്ഷി എന്നാണ് കുട്ടിയ്ക്ക് അവരിട്ട പേര്. കാര്‍മികമായി ശൃംഗേരിയിലെ തേതിയൂര്‍ സുബ്രഹ്മണ്യനാണത്രെ കൂട്ടിയെ ആദ്യമായി ശ്രീവിദ്യയെന്നു വിളിച്ചത്. അങ്ങനെ മീനാക്ഷി ശ്രീവിദ്യയായി. കുട്ടിക്കാലം മുതല്‍ക്കെ ദുരന്തങ്ങളും വേദനകളും നിറഞ്ഞ ജീവിതമായിരുന്നു ശ്രീവിദ്യയുടേത്. ശ്രീവിദ്യയ്ക്ക് ഒരുവയസ്സ് തികയും മുമ്പേ അച്ഛന്‍ കൃഷ്ണമൂര്‍ത്തിയ്ക്ക് അഭിനയം നിര്‍ത്തേണ്ടിവന്നു. മുഖപേശികള്‍ക്ക് തളര്‍ച്ച ബാധിച്ച് കിടപ്പിലായതോടെ കുടുംബത്തിലെ ബാധ്യതമുഴുവന്‍ അമ്മയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു. പിന്നീടങ്ങോട്ട് സംഗീതകച്ചേരികളില്‍ നിന്നുള്ള അമ്മയുടെ വരുമാനമായിരുന്നു ആ കുടുംബത്തിന്റെ ആശ്രയം. അമ്മ കച്ചേരിയ്ക്കു പോകുമ്പോള്‍ ശ്രീവിദ്യയെ നോക്കിയിരുന്നത് മുത്തച്ഛന്‍ അയ്യാസ്വാമി അയ്യരാണ്. സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചതും മുത്തച്ഛന്‍ തന്നെ. പിന്നീട് നാലാം വയസ്സില്‍ ടി കൃഷ്ണമൂര്‍ത്തിയുടെ ശിക്ഷണത്തില്‍ സംഗീതഭ്യസനം തുടര്‍ന്നു.
പക്ഷെ, സംഗീതത്തില്‍ ഒതുങ്ങിയില്ല ആ കുട്ടിയുടെ കഴിവുകള്‍. ദണ്ഡായുധപാണി പിള്ളയുടെ ശിഷ്യയായി നൃത്തപഠനവും ആരംഭിച്ച് പതിനൊന്നാം വയസ്സില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ഇന്ത്യയിലങ്ങോളം നിരവധി വേദികളില്‍ നൃത്തമവതരിപ്പിക്കാനുള്ള ഭാഗ്യമുണ്ടായി.തുടര്‍ന്ന് അമ്മയ്‌ക്കൊരു കൈത്താങ്ങായി 13ാം വയസ്സില്‍ ശ്രീവിദ്യ കുടുബപ്രാരാബ്ധം നെഞ്ചിലേറ്റുകയായിരുന്നു.തിരുവിതാംകൂര്‍ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന ലളിത-പത്മിനി -രാഗിണിമാര്‍ അടുപ്പം ശ്രീവിദ്യ സിനിമയില്‍ അഭിനയിക്കാന്‍ കാരണമായി പക്ഷെ മകളെ സിനിമയിലേക്ക് വിടാന്‍ അമ്മയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. എങ്കിലും മകളുടെ ആഗ്രഹത്തിനു മുമ്പില്‍ അവസാനം അവര്‍ വഴങ്ങി.
തന്റെ പതിമൂന്നാം വയസ്സിൽ ‘തിരുവരുച്ചെൽ‌വർ’ എന്ന തമിഴ് സിനിമയിൽ ബാലതാരമായി അഭിനയിച്ചായിരുന്നു തുടക്കം. ശിവപാര്‍വതി നൃത്തത്തില്‍ പാര്‍വതിയായി നൃത്തം ചെയ്തുകൊണ്ട്. ശിവാജി ഗണേശന്‍ നൃത്തം കാണുന്ന രംഗമായിരുന്നു അത്. വൈകാതെ അടുത്ത ഒരു സിനിമയില്‍ കൂടി നൃത്തരംഗം ലഭിച്ചു. ഈ സമയത്തു തന്നെ മലയാളത്തില്‍ അമ്പലപ്രാവ് എന്ന ചിത്രത്തിലും നര്‍ത്തകിയായി. കുമാരസംഭവത്തിലും നൃത്തരംഗത്തില്‍ അഭിനയിച്ചു. തെലുങ്കില്‍ നിന്നായിരുന്നു അടുത്ത അവസരം. അടുത്തത് മൂണ്‍ട്രെഴുത്ത് എന്ന തമിഴ് ചിത്രത്തില്‍ ജയലളിതയോടൊപ്പമുളള്ള രംഗമായിരുന്നു. സംഭാഷണങ്ങളുള്ള ആദ്യവേഷമായിരുന്നു അത്.സത്യന്‍ നായകനായി എന്‍ ശങ്കരന്‍നായര്‍ സംവിധാനം ചെയ്ത ചട്ടമ്പിക്കവലയിലാണ് മലയാളത്തില്‍ ആദ്യത്തെ ശ്രദ്ധിക്കപ്പെടുന്ന വേഷം.സത്യനായിരുന്നു ആദ്യ നായകന്‍ ചിത്രത്തില്‍ അച്ഛനായി അഭിനയിച്ച തിക്കുറിശ്ശിയാണ് മലയാള ഭാഷ ശരിയായി ഉച്ചരിക്കാന്‍ പഠിപ്പിച്ചത്.
കെ ബാലചന്ദറിന്റെ നൂറുക്ക് നൂറ് എന്ന ചിത്രത്തിലായിരുന്നു ശ്രീവിദ്യയുടെ ശ്രദ്ധിക്കപ്പെട്ട ആദ്യത്തെ കഥാപാത്രം. പ്രൊഫസറുമായി പ്രേമബന്ധത്തിലാവുന്ന കോളേജ് വിദ്യാര്‍ഥിനിയുടെ വേഷമായിരുന്നു അത്. വെല്ലി വിഴാ, സൊല്ലാതേന്‍ നിനൈക്കുറേന്‍, അപൂര്‍വരാഗങ്ങള്‍ തുടങ്ങി ബാലചന്ദറിന്റെ ചിത്രങ്ങളിലൂടെ ശ്രീവിദ്യ തമിഴില്‍ ശക്തമായി സാന്നിധ്യമായി. തമിഴിലെ തിരക്കുള്ള നായികയായി മാറാന്‍ പിന്നെ അധികസമയം വേണ്ടിവന്നില്ല അവര്‍ക്ക്.എഴുപതുകളുടെ തുടക്കത്തിൽ ധാരാളം തമിഴ്, തെലുങ്കു്, മലയാള സിനിമകളിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 1973-ൽ ഇറങ്ങിയ വിൻസന്റ് മാസ്റ്ററുടെ ‘ചെണ്ട’, അതിനടുത്ത വർഷം ഇറങ്ങിയ ‘രാജഹംസം’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 1975-ൽ വന്ന ശ്രീ കെ. ബാലചന്ദറിന്റെ ‘അപൂർവ്വരാഗ’ങ്ങളിലെ അഭിനയം വളരെയേറെ നിരൂപകപ്രശംസ നേടി.
സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന കാലത്തായിരു ന്നു ആ പ്രണയം സിനിമയ്ക്കക ത്തും പുറത്തും പരസ്യമായിരുന്നു ആ പ്രണയം. ഒട്ടേറെ സിനിമകളില്‍ നായനായി കൂടെ അഭിനയിച്ച കമല്‍ ഹസനായിരുന്നു ജീവിതത്തിലെയും കഥാനായകന്‍. ഇരുകുടുംബങ്ങളുടെയും ഒത്താശയോടെയായിരുന്നു ആ പ്രണയം കൊഴുത്തു വളര്‍ന്നത്. അക്കാലയളവില്‍ കമല്‍ ഹസന്റെ മറ്റൊരു പ്രണയം ഈ പ്രണയബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. “ആത്മാവിനെ പറിച്ചെടുത്തതു പോലെ” എന്നായിരുന്നു തന്റെ നഷ്ടപ്രണയത്തെ കുറിച്ച് ശ്രീവിദ്യ അന്ന് വിശേഷിപ്പിച്ചിരുന്നത്.1976 ൽ ഇറങ്ങിയ ‘ഹൃദയം ഒരു ക്ഷേത്രം’, ‘തീക്കനൽ’ എന്നീ ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. ഇതിൽ ‘തീക്കനൽ’ പല അർത്ഥങ്ങളിലും വിദ്യാമ്മയുടെ ജീവിതത്തിൽ വഴിത്തിരിവായി.
ആ ചിത്രത്തിന്റെ നിർമ്മാണനിർവ്വാഹകനായി രുന്ന ജോർജ് തോമസുമായുള്ള പ്രണയബന്ധവും 1978-ൽ അദ്ദേഹമായി നടന്ന വിവാഹവും വിദ്യാമ്മയുടെ ജീവിതത്തിലെ മറ്റൊരു പ്രതിസന്ധി ഘട്ടമായി മാറി.വീട്ടുകാരുടെ എതിർപ്പിനെ വകവെയ്ക്കാ തെ നടന്ന ഈ വിവാഹം പിന്നീടു വിവാഹമോച നത്തിലും വർഷങ്ങൾ നീണ്ടു നിന്ന നിയമയുദ്ധ ങ്ങളിലും കലാശിച്ചു. വിവാഹശേഷം ശാന്തമായ ഒരു കുടുംബജീവിതം നയിക്കുവാൻ ആഗ്രഹിച്ചിരുന്ന ശ്രീവിദ്യ തന്റെ വിവാഹം നടന്ന വർഷം സിനിമയിൽ നിന്നു മാറി എങ്കിലും അടുത്ത വർഷം തന്നെ ചില പ്രത്യേക സാഹചര്യങ്ങളാൽ അഭിനയരംഗത്തേക്കു് തിരിച്ചു വരേണ്ടി വന്നു.പിന്നീടു് സിനിമാലോകത്തെ സജീവസാന്നിദ്ധ്യമായി.1983-ൽ മാത്രം15 സിനിമ കളിലാണഭിനയിച്ചു.
മൂന്നര പതിറ്റാണ്ടിലെറെ നീണ്ടു നിന്ന തന്റെ സിനിമാജീവിതത്തിൽ അവിസ്മരണീയങ്ങളായ ഒട്ടനവധി കഥാപാ‍ത്രങ്ങൾ ഇവരുടേതായുണ്ടു്. .ചെണ്ടയിലെ സുമതി,രചന’ എന്ന സിനിമയില്‍ നെടുമുടി വേണുവിനെ പ്രേമം നടിച്ച് കുരങ്ങുകളിപ്പിക്കുന്ന ശാരദ,അപൂർവ്വരാഗങ്ങൾ, ഹൃദയം ഒരു ക്ഷേത്രം, തീക്കനൽ ‘ഇരകളി’-ല്‍ ഭര്‍ത്താവിനെ വകവെക്കാതെ വഴിപിഴച്ച നിലയില്‍ ജീവിയ്ക്കുന്ന ഭാര്യ, ‘പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്’ എന്ന ചിത്രത്തില്‍ ഭര്‍ത്താവിനെ അമിതമായി സംശയിച്ച് വല്ലാത്തൊരു മാനസികാവസ്ഥയില്‍ ജീവിക്കുന്ന ക്ലാര, സ്വപ്‌നങ്ങളുടെ തകര്‍ച്ചയില്‍ മനംനൊന്ത് ഭര്‍ത്താവിനെ എപ്പോഴും പഴിച്ച്‌ ജീവിയ്ക്കുന്ന മാഗി മദാമ്മ (ദൈവത്തിന്റെ വികൃതികള്‍), നൊന്തു പ്രസവിച്ച മകളെ മകളായി അംഗീകരിക്കാന്‍ കഴിയാതെ മനമുരുകി ജീവിക്കുന്ന അമ്മ (എന്റെ സൂര്യപുത്രിക്ക്), കൂട്ടുകുടുംബത്തിനകത്ത് കുത്തുവാക്കുകള്‍ കേട്ട് വീര്‍പ്പുമുട്ടി കഴിയുന്ന സ്ത്രീ (ജാലകം)ആദാമിന്റെ വാരിയെല്ലിലെ ആലീസ്, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങളിലെ മാലതി, അഴിയാത്ത ബന്ധങ്ങളിലെ വസുന്ധരാ മേനോന്‍, തിങ്കളാഴ്ച നല്ല ദിവസത്തിലെ അംബിക, അയനത്തിലെ സാറാമ്മ, പഞ്ചവടിപ്പാലത്തിലെ മണ്ഡോദരി അമ്മ, ഒരു പൈങ്കിളിക്കഥയിലെ രാജേശ്വരി, കാറ്റത്തെ കിളിക്കൂടിലെ ശാരദ, ബീഡിക്കുഞ്ഞമ്മയിലെ കുഞ്ഞമ്മ, താറാവിലെ കാക്കമ്മ, സംഘര്‍ഷത്തിലെ പ്രിയദര്‍ശിനി, തീക്കടലിലെ ശ്രീദേവി, അമ്പലവിളക്കിലെ സുമതി, എന്നെന്നും കണ്ണേട്ടന്റെയിലെ വാസന്തി, സ്വാതിതിരുനാളിലെ ഗൗരി പാര്‍വതി ബായി, പവിത്രത്തിലെ ദേവകിയമ്മ, കുടുംബസമേതത്തിലെ രാധാലക്ഷ്മി, ഇന്നലെയിലെ ഡോ സന്ധ്യ, സാമ്രാജ്യത്തിലെ ലക്ഷ്മി, ആറാം തമ്പുരാനിലെ സുഭദ്ര തമ്പുരാട്ടി തേൻ‌തുള്ളി, അനുപല്ലവി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, കാറ്റത്തെ കിളിക്കൂടു്, ആരാന്റെ മുല്ല കൊച്ചുമുല്ല, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, ഇരകൾ, അനിയത്തിപ്രാവു്, അഗ്നിസാക്ഷി, ജീവൻ മശായ്, ദളപതി തുടങ്ങിയ ചിത്രങ്ങളിൽ ശക്തങ്ങളായ കഥാപാത്രങ്ങൾ ശ്രീവിദ്യ ഭദ്രമായി അവതരിപ്പിച്ചു.
53 വര്‍ഷത്തെ ജീവിതയാത്രയില്‍ 40 വര്‍ഷം സിനിമാ ലോകത്ത് നിറസാന്നിധ്യമറിയിച്ച ശ്രീവിദ്യ തമിഴ്, മുപ്പതോളം തെലുങ്ക് സിനിമകളില്‍ ശ്രീവിദ്യ അഭിനയിച്ചു. കന്നഡയിലും ഹിന്ദിയിലും നാലഞ്ചു സിനിമകളിലും അവര്‍ അഭിനയിച്ചു. 250ലേറെ മലയാളം,ചിത്രങ്ങളായി ആറോളം ഭാഷകളിലെ ചിത്രങ്ങളിൽ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. അഭിനയജീവിതത്തിന്റെ അവസാനകാലഘട്ടത്തിൽ മലയാളം, തമിഴ് ടെലിവിഷൻ സീരിയൽ രംഗത്തും വളരെ സജീവമാ‍യിരുന്നു ശ്രീവിദ്യ. ടെലിവിഷൻ പ്രേക്ഷകർ നെഞ്ചേറ്റി ലാളിച്ച വേഷങ്ങളായിരുന്നു ‘സ്വപ്നം’, ‘ഓമനത്തിങ്കൾപ്പക്ഷി’, ‘അമ്മത്തമ്പുരാട്ടി’ തുടങ്ങിയവയിലേതു്.അഭിനയം മാത്രമായിരുന്നില്ല ശ്രീവിദ്യയുടെ കൈപ്പടിയില്‍ ഒതുങ്ങിയിരുന്നത്. ഗായിക കൂടിയായിരുന്നു.
മൂന്ന് തവണ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡുകളും ശ്രീവിദ്യയെ തേടിയെത്തി.തെയും വാർഷികങ്ങൾ സംസ്ഥാന അവാർഡ് നേടിയാണ് ശ്രീവിദ്യ ആഘോഷിച്ചത്. 1979-ൽ ‘ഇടവഴിയിലെ മിണ്ടാപ്പൂച്ച’, ‘ജീവിതം ഒരു ഗാനം’ എന്നീ ചിത്രങ്ങൾക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 1983-ൽ ‘രചന’, 1992-ൽ ദൈവത്തിന്റെ വികൃതികൾ എന്നീ ചിത്രങ്ങൾക്ക് വീണ്ടും സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു.രണ്ടു വര്‍ഷം തുടര്‍ച്ചയായി മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. ഇരകള്‍ (1985), എന്നെന്നും കണ്ണേട്ടന്റെ (1986) എന്നീ ചിത്രങ്ങള്‍ക്കായിരുന്നു ഈ പുരസ്‌കാരം. 1980, 81 വര്‍ഷങ്ങളില്‍ മികച്ച നടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ശ്രീവിദ്യക്കായിരുന്നു. മധുരഗീതം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ 1977 ല്‍ പ്രത്യേക പുരസ്‌കാരം നല്‍കി. 1992 ല്‍ എം ജി ആര്‍ അവാര്‍ഡും തമിഴില്‍ നിന്നും ലഭിച്ചു.മിനി സ്ക്രീനിലേക്ക് ചേക്കേറിയ ശ്രീവിദ്യ 2004-ലെ ‘അവിചാരിതം’ എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ടി വി അവാർഡ് ശ്രീവിദ്യക്കു ലഭിച്ചു.
അഭിനയം കൂടാതെ ഒരു നല്ല ഗായിക കൂടെ ആയിരുന്നു ശ്രീവിദ്യ. സ്വാഭാവികമായും ഉന്നതയാ‍യ ഒരു കർണ്ണാടസംഗീതവിദുഷിയുടെ മകൾ എന്ന നിലയിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചിരുന്നു. ‘സൂര്യ’യുടെ പല വേദികളിലും കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ടു്. ശ്രീവിദ്യ ‘അയലത്തെ സുന്ദരി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര പിന്നണിഗായികയുമായി അവർ. പിന്നീടു് ‘ഒരു പൈങ്കിളിക്കഥയിലെ’ “ആനകൊടുത്താലും കിളിയേ” എന്ന ചിത്രത്തിൽ ശ്രീവിദ്യ പാടിയ ഗാനം അവിസ്മരണീയമാണ്ന. ക്ഷത്രത്താരാട്ട തുടങ്ങിയ പല ചിത്രങ്ങളിലും പിന്നണിഗായികയുമായി.
അർബുദം ശ്രീവിദ്യയെ കാര്‍ന്നു തിന്നാന്‍ തുടങ്ങിയത് 2003ലായിരുന്നു. ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് അന്ന് ബയോപ്‌സി ചെയ്യുമ്പോഴാണ് സ്തനാര്‍ബുധമെന്ന് സ്ഥീരീകരിക്കുന്നത്. തളര്‍ന്നു പോയെങ്കിലും പതറാതെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ശ്രീവിദ്യ അപ്പോഴും അഭിനയം തുടര്‍ന്നു, ഒപ്പം ചികിത്സയും തുടര്‍ച്ചയായി മൂന്ന് വര്‍ഷം ചികിത്സയെടുത്തിരുന്നു. രോഗം മൂര്‍ച്ഛിച്ചിട്ടും രോഗത്തിനടിപ്പെട്ട് കിടക്കയില്‍ വിശ്രമിക്കാന്‍ തയ്യാറായിരുന്നില്ല ഈ മഹാനടി. മരണത്തെ മുഖാമുഖം കണ്ടിട്ടും വേദനകളല്‍ കടിച്ചമര്‍ത്തി പ്രേക്ഷകര്‍ക്കുമുന്നില്‍ വിടര്‍ന്ന കണ്ണുകളും നിറചിരിയുമായി എത്തിയ ശ്രീവിദ്യ നമ്മോടു വിട പറഞ്ഞത് 2006 ഒക്ടോബര്‍ 19നായിരുന്നു. സ്വപ്‌നം കൊണ്ട് തുലാഭാരം എന്ന ചിത്രമാണ് ശ്രീവിദ്യയുടെ അവസാന മലയാള ചിത്രം.2008 ല്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘തിരക്കഥ’ എന്ന ചിത്രം ശ്രീവിദ്യയുടെ ജീവിതത്തെ കുറിച്ചുള്ള ഒരു ഓര്‍മപ്പെടുത്തലായിരുന്നു.
Previous articleനമുക്ക്‌ വേശ്യ എന്ന വാക്കിനെ പറ്റി സംസാരിക്കാം
Next articleബീഡിയെ കുറിച്ചു പറയുമ്പോൾ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.