Boolokam
അവാര്‍ഡ് മാനദണ്ഡങ്ങള്‍ [2010]
അവാര്‍ഡ് നിര്‍ണ്ണയിക്കുന്നതിന് ഒരു മാനദണ്ഡം വേണം എന്നത് പരക്കെ തോന്നിയ ഒരു കാര്യമായിരുന്നു.
116 total views
അവാര്‍ഡ് നിര്‍ണ്ണയിക്കുന്നതിന് ഒരു മാനദണ്ഡം വേണം എന്നത് പരക്കെ തോന്നിയ ഒരു കാര്യമായിരുന്നു. ജൂറിയും ഇത് ആവശ്യപ്പെടുകയുണ്ടായി. ബ്ലോഗുകള്‍ ശൈശവാവസ്ഥയില്‍ ഇന്നും നിലനില്ക്കുന്നു എന്നകാര്യം ഏവര്‍ക്കും അറിയാമല്ലോ. അപ്പോള്‍ ബ്ലോഗുകളെ എങ്ങിനെ അളക്കാം എന്ന കാര്യത്തിലും ഇതുവരെ വ്യക്തമായ ഒരു ധാരണ നിലവിലില്ല. ഈ അവാര്‍ഡിന്റെ നടത്തിപ്പിനായി ബൂലോകം ഓണ്‍ലൈന്‍ ഒരു മാനദണ്ഡം ഇവിടെ വികസിപ്പിച്ചെടുത്തിരിക്കയാണ്. ബ്ലോഗിംഗ് ഇനിയും പരിണമിച്ചു കൊണ്ടിരിക്കുകയാണല്ലോ. അതിനാല്‍ ഈ മാനദണ്ഡങ്ങളിലും നമുക്കു വീണ്ടും മാറ്റങ്ങള്‍ വരുത്താം. മറ്റു പല രാജ്യങ്ങളിലും ഇവ എങ്ങിനെയാണ് ചെയ്തിരിക്കുന്നത് എന്നും വിലയിരുത്തുകയുണ്ടായി. സ്വീകരിക്കാനാവുന്ന രീതികള്‍ പല സ്ഥലത്തുനിന്നും സ്വീകരിച്ചിട്ടുണ്ട്. ഇനി താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിജയികളെ കണ്ടെത്തുക.
1.ബ്ലോഗിന്റെ രൂപം; ബ്ളോഗിന്റെ ഡിസൈന്‍, ഘടന, അവയിലെ കളര്‍ കോമ്പിനേഷന്‍ തുടങ്ങിയവ കണക്കിലെടുക്കും. ഒരു ബ്ലോഗില്‍ അതിന്റെ ഉള്ളടക്കമാണ് പ്രധാനമായ കാര്യം എങ്കില്‍ക്കൂടിയും ബ്ലോഗിന്റെ പേജ് ലോഡിംഗില്‍ തുടങ്ങി അതിന്റെ ഡിസൈന്‍, ലേ ഔട്ട്, കളര്‍, ബാക്ക് ഗ്രൌണ്ട്, അക്ഷരങ്ങള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും പ്രധാനപ്പെട്ട കാര്യങ്ങള്‍ തന്നെയാണ്.
2. പോസ്റ്റിംഗിന്റെ തോത് എത്ര നാള് ഇടവിട്ടാണ് ഒരു ബ്ലോഗ് അപ്ഡേറ്റു ചെയ്തുകൊണ്ടിരിക്കുന്നത് എന്ന കാര്യം പരിഗണിക്കും. ചില ബ്ലോഗുകളില്‍ നല്ല പോസ്റ്റുകള്‍ ഉണ്ടാകാറുണ്ടെങ്കിലും സ്ഥിരമായി എഴുതാത്തതിനാല്‍ വായനക്കാരെ നഷ്ടപ്പെടുന്നതായി കാണാവുന്നതാണ്. ഒരു നല്ല ബ്ലോഗിനെ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യം തീര്‍ച്ചയായും പരിഗണിക്കണം.
3. ഉള്ളടക്കത്തിന്റെ നിലവാരം ബ്ലോഗിന്റെ ഉള്ളടക്കം ഏറ്റവും പ്രധാനകാര്യമായി കണക്കാക്കും. ഉള്ളടക്കത്തിലെ ആത്മാര്‍ത്ഥത, സത്യസന്ധത തുടങ്ങിയവ ശ്രദ്ധിക്കും. ആരെയാണ് ഒരു ബ്ലോഗര്‍ തന്റെ വായനക്കാര്‍ എന്നുദ്ദേശിക്കുന്നത്, വേണ്ടത്ര ലിങ്കുകള്‍ ആവശ്യമെങ്കില്‍ നല്‍കിയിട്ടുണ്ടോ, എന്താണ് ബ്ലോഗര്‍ ഒരൂ പോസ്റ്റുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നീ കാര്യങ്ങളും പരിഗണിക്കും.
4.സംവേദനക്ഷമത ഒരു ബ്ലോഗര്‍ അയാളുടെ വായനക്കാരുമായി സംവേദിക്കുന്ന കാര്യം ശ്രദ്ധിക്കും. കമന്റുകള്‍ക്ക് മറുപടി നല്‍കുന്നത് ഒരു നല്ല ശീലമായിരിക്കും. അങ്ങിനെ ചെയ്യുന്നതു വഴി വായനക്കാരുമായി ഒരു ബ്ലോഗര്‍ സംവേദിക്കുന്നു. സംവേദനക്ഷമത എന്നത് ബ്ലോഗിംഗില്‍ അത്യന്താപേക്ഷിതമായ ഒരു കാര്യം തന്നെയാണ്.
5.അര്പ്പണതാബോധം എത്രമാത്രം ഒരു ബ്ലോഗര്‍ ബ്ലോഗിംഗില്‍ പ്രതിജ്ഞാബദ്ധനായിരിക്കുന്നു എന്നകാര്യം പരിശോധിക്കും. മൊത്തത്തില്‍ തന്റെ ബ്ലോഗില്‍ ഒരു ബ്ലോഗര്‍ എങ്ങിനെ ശ്രദ്ധിക്കുന്നു, എത്രമാത്രം ആത്മാര്‍ത്ഥത ബ്ലോഗിനോട് അയാള്‍ പുലര്‍ത്തുന്നു എന്നീ കാര്യങ്ങള്‍ അവാര്‍ഡു നല്കുമ്പോള് പരിഗണിക്കപ്പെടും.
6.വായനക്കാര്‍ക്കു നല്കുന്ന സന്ദേശം എന്താണ് ഒരു പോസ്റ്റുകൊണ്ട് ബ്ലോഗര്‍ ഉദ്ദേശിക്കുന്നത്. അതിലടങ്ങിയിരിക്കുന്ന സന്ദേശമെന്താണ് എന്നീ കാര്യങ്ങള്‍ വിശദമായി പരിശോധിക്കും. ഒരു പോസ്റ്റു വായിച്ചു കഴിയുമ്പോള്‍ വായനക്കാരന്റെ വീക്ഷണത്തെ അതെങ്ങിനെ സ്വാധീനിച്ചു എന്ന കാര്യവും പരിശോധിക്കും.
7. പൊതുവായ വായനാനുഭവം പൊതുവായി ഒരാളില്‍ ഒരു ബ്ലോഗു നല്കുന്ന വായനാനുഭവം സൂക്ഷ്മ പരിശോധനക്കു വിധേയമാക്കേണ്ട ഒരു കാര്യം തന്നെയാണ്. ബ്ലോഗുകളുടെ പൊതുവായ ഒരന്തരീക്ഷം എന്ന വസ്തുത വിലയിരുത്തും. സ്വീകാര്യമായ ഒരു വായനാനുഭവം ബ്ലോഗുകള്‍ക്ക് അനുകാമ്യമായ ഒരു ഗുണം ആയിരിക്കണം.
8.പരീക്ഷണ സ്വഭാവം പുതിയ രീതികള്‍ ബ്ലോഗില്‍ പരീക്ഷിക്കുന്നത് എന്നും സ്വാഗതാര്ഹമായാ ഒരു കാര്യം തന്നെയാണ്. അനുദിനം പരിണാമത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ഈ പുതിയ മാധ്യമത്തില്‍ പരീക്ഷണ കുതുകികളായ ബ്ലോഗറന്മാര്‍ക്ക് കാര്യമായ സംഭാവനകള്‍ നല്കുവാന് കഴിയും.
9.ബ്ലോഗറുടെ ഉള്‍ക്കാഴ്ച്ച ബ്ലോഗര്‍ക്ക് ത്നറെ നിലപാടിനെ ആളുകള്‍ ക്രിയാത്മകമായി വിമര്‍ശിച്ചാല്‍ അതുള്‍ക്കൊള്ളുവാനുള്ള മാനസികാവസ്ഥയുണ്ടോ എന്ന കാര്യമാണ് ഇതിനാല്‍ ഉദ്ദേശിക്കുന്നത്. ഒരു മനുഷ്യനും എല്ലാരീതിലും ഒരിക്കലും പൂര്‍ണ്ണനാകില്ല എന്നും, മനുഷ്യന്റെ അറിവിന് എല്ലാക്കാലവും പരിമിതികള്‍ ഉണ്ടാകും എന്നതുമായ പ്രപഞ്ച സത്യങ്ങള്‍ എഴുത്തുകാരെന്ന നിലയില്‍ ബ്ലോഗറന്മാരും ഉള്‍ക്കൊള്ളണം.
10.പൊതുവായ സംഭാവന ബ്ലോഗര്‍ ബ്ലോഗിംഗിനായി എന്തെങ്കിലും സംഭാവന നല്കുന്നുവോ എന്ന കാര്യം വിലയിരുത്തും. ഇക്കാര്യത്തില്‍ ഒരു ബ്ലോഗര്‍ വിജയിച്ചുവെങ്കില്‍ അതൊരു വിജയമായി കണക്കാക്കും. പുതിയ ട്രെന്റുകള്‍ ഉണ്ടാക്കുവാന്‍ ചില ബ്ലോഗറന്മാര്‍ക്കു കഴിഞ്ഞിട്ടുണ്ട്. അങ്ങിനെയുള്ള ബ്ലോഗുകള്‍ക്ക് കാര്യമായ മുന്‍തൂക്കം നല്‍കിയേ മതിയാവൂ.
ഈ മാനദണ്ഡങ്ങളെപ്പറ്റിയുള്ള എല്ലാവരുടെയും അഭിപ്രായങ്ങള്‍ അറിയിക്കുക. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കു ശേഷം മാറ്റങ്ങള്‍ വരുത്തുന്നതാണ്. പൊതുവായ ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാവും എല്ലാ വിഭാഗങ്ങളിലും പെടുന്ന ബ്ലോഗുകളെ വിലയിരുത്തുക.
117 total views, 1 views today