ഒരു ബ്ലോഗ് തുടങ്ങിട്ട് കാലം കുറെ ആയി. എന്തേലും എഴുതണം എന്ന് വിചാരിച്ചു ഇരുന്നിട്ട് അതിലേറെ കാലവും ആയി. എന്താ പടച്ചോനെ എഴുതാ എന്ന് ആലോചിച്ചു കാലില്‍ നിവ്യ ക്രീം പുരട്ടി പുരട്ടി ക്രീം തീര്‍ന്നതിന്റെ ഇടയിലാ ഇന്നലെ രാത്രി ഒരു കിനാവ് കണ്ടത്. മ്മടെ പുണ്യാളന്‍ വന്നിട്ട് പറയാ ‘കൂളെ, നിന്റെ കഥ റെഡി ആയി, എഴുതി തുടങ്ങിക്കോ’. രാവിലെ എണീറ്റ് ആപ്പിളിന്റെ മക് ബുക്ക് തുറന്നു വിരല്‍ അമര്‍ത്തിയപ്പോള്‍ സ്റ്റീവ് ജോബ്‌സ് ഗൂഗിള്‍ ഓപ്പണ്‍ ചെയ്തിട്ട് പറയാ ‘യുനു, വെല്‍ക്കം, നിനക്ക് എഴുതാനുള്ളതെല്ലാം ഇന്നലെ ഞാന്‍ എഴുതി വെച്ച്.. എന്റെ പുതിയ ടെക്‌നോളജി, നരകത്തില്‍ വെച്ച് ഞാനും, ശെയ്താനും കൂടി ഡെവലപ്പ് ചെയ്തതാ. പേര് : ‘മരി’  അതായത് നീ മാനത് കാണുമ്പോള്‍ ഞാന്‍ നരകത്തില്‍ കാണും’.

അങ്ങനെ ഡെവലപ്പ് ആയ കഥ നിങ്ങള്ക്ക് വേണ്ടി ഞാന്‍ ബടെ പോസ്റ്റുന്നു .

ഈ കഥ നടക്കുന്നത് അങ്ങ് ഉഗാണ്ടയില്‍ ആണ്. വരിക്ക ചക്കയും, മൂവാണ്ടന്‍ തേങ്ങയും, മാങ്ങ കുലയും തിങ്ങി നില്‍ക്കുന്ന ഉഗാണ്ടയിലെ ‘കോമളം’ എന്ന മനോഹര സ്ഥലം

കാമ സുന്ദര മാങ്ങ തേങ്ങ ഭൂമി
ജന ജീവിതം ദുസ്സഹമായ ഭൂമി

കളകള കിളികളും അതിലേറെ കുടിയന്മാരും രാവിലെ തന്നെ എം .ജി റോഡില്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. അതാ , ആ കാണുന്നതാണ് നമ്മുടെ കഥാ ഭൂമി. ഉഗാണ്ട വിഷന്‍ ഓഫീസിന്റെ സ്റ്റുഡിയോ റൂമില്‍ ഫ്യൂസ് ഹവര്‍ പരിപാടി നടക്കുന്നു. അങ്ങോട്ട് ശ്രദ്ധിക്കാം ല്ലേ ? ശ്രവിച്ചോളൂ..

ഫ്യൂസ് ഹവര്‍ ലേക്ക് സ്വാഗതം
ഈ അവാര്‍ഡ് എന്റെതാണ് ..

മൂലകം 2012 ഓണ്‍ലൈന്‍ ‘കോപ്പിലെ ബ്ലോഗ്ഗര്‍’ അവാര്‍ഡിന്റെ അവസാന ഘട്ട വോട്ടെടുപ്പിലേക്കു നിങ്ങള്‍ ‘നിര്‌ധോഷിച്ചു’ ‘ഞങ്ങള്‍’ തിരഞ്ഞെടുത്ത പത്തു പേരുമായി കയിഞ്ഞ വര്ഷം കോപ്പിലെ ബ്ലോഗ്ഗര്‍ പുരസ്‌കാരം ലഭിച്ച സീസര്‍ ചന്തകുന്ന് സംവാദം നടത്തുന്നു. പ്രസക്ത ഭാഗങ്ങളിലേക്ക് കടക്കുന്നതിനു മുനബ് കോപ്പിലെ ബ്ലോഗ്ഗര്‍ അവാര്‍ഡിന് നാമനിര്‍ദേശം ലഭിച്ച പത്തു പേരെയും പരിചയപെടാം.

മുകളില്‍: ഇടതു നിന്നും ഒന്നാമത്[1 മുതല്‍ 5 വരെ] 

  1.     പഴമള്ളൂര്‍ സമൂസ
  2.     പോള്‍ വോള്‍ട്ട് രാജ രോഷം സിന്‍ഹ
  3.     ത്രെസ്സ്യമ്മ ഡാലിയ
  4.     ദാസന്‍ മാവൂര്‍
  5.     നാരായണി കുട്ടി
  6.     കുഞ്ഞു വറീദ് പൂക്കോട്ടുംപാടം
  7.     എ . ബി . സി . ഡി . ഇ . ആനമല
  8.     നീരാക്ഷസന്‍ . എന്‍
  9.     പാത്തൂസ് . പി
  10.     കുഞ്ചാലി

താഴെ : ഇടതു നിന്നും[6 മുതല്‍ 10 വരെ ഉള്ളവര്‍]

സീസര്‍ ചന്തകുന്ന്: എന്തോന്ന് കോപ്പിലെ ബ്ലോഗ്ഗര്‍ മത്സരം ‘കയിഞ്ഞ വര്ഷം അല്ലാര്‌ന്നോ കോപ്പിലെ ബ്ലോഗ്ഗര്‍ മത്സരം, ഈ വര്ഷം വെറും ചീള് മത്സരം’. പിന്നെ ഉഗാണ്ട വിഷന്‍ വിളിച്ചതോണ്ട് മാത്രം ഞാന്‍ നിങ്ങളുമായി സംവദിക്കുന്നു. ഇതില്‍ നിന്നും കിട്ടിയിട്ട് വേണ്ട എനിക്ക് ‘തെറി’ കേള്‍ക്കാന്‍, എന്റെ ബ്ലോഗ്ഗില്‍ അവ്ശ്യതിനുല്ലത് ഞാന്‍ അല്ലാതെ തന്നെ വാങ്ങുന്നുണ്ട്. കഴിഞ്ഞ വര്ഷം എനിക്ക് നഷ്ടപെട്ട പതിനഞ്ചു രൂപ . അന്‌പെതെട്ടു പൈസ ഇവര് തരാമെന്നു പറഞ്ഞോണ്ട് മാത്രം.. മാത്രം, ഞാന്‍ ചോദ്യതിലോട്ടു കടക്കുന്നു. എല്ലാ കോപ്പിലെ ബ്ലോഗേഴ്‌സ് ഫൈനല്‍സ്ടുകളോടും ഒരേ ചോദ്യം. ഈ അവാര്‍ഡ് നിങ്ങള്ക്ക് എന്ത് കൊണ്ട് മാണം?

പഴമള്ളൂര്‍ സമൂസ: ഇച്ചെന്താ കാശ് കിട്ടിയാല്‍ പുളിക്കുമോ? ഞമ്മള് ഇതില്‍ അവാര്‍ഡിന് പരിഗണിക്കാന്‍ വേണ്ടി ഒരു അപേക്ഷയും കൊടുത്തിട്ടില്ല. അങ്ങനെ ഒന്ന് കൊടുക്കാന്‍ മാത്രം ബുദ്ധിയും ഇച്ചില്ല. പിന്നെ കഥ എഴുതണമെങ്കില്‍ അനുഭവം മാണം കോയാ. ബല്യ, ബല്യ എഴുത്തുകാര്‍ ഒക്കെ അങ്ങനെ ഉണ്ടായതാന്നു അനക്ക് അറിയോ. അത് ഇന്ക്കുണ്ട് കോയാ (പണ്ട് പഴമള്ളൂര്‍ അങ്ങാടിയില്‍ സമൂസ കൊണ്ട് നടന്നു വിറ്റ അനുഭവം മൂപ്പെരു ഓര്‍മിച്ചു പുളകം കൊണ്ടു). അതോണ്ട ഈ അവാര്‍ഡ് ഇച്ച് തന്നെ മാണം, കായി എത്രെ ചെലവായാലും മാണ്ടിലാ!

കുഞ്ഞു വറീദ് പൂക്കോട്ടുംപാടം: ആക്‌ചൊലി എന്നെപ്പോലൊരു ബ്ലോഗ്ഗര്‍ എങ്ങനെ അതില്‍ കടന്നു കൂടി എന്ന് പോലും ഞാന്‍ ആശ്ചര്യപ്പെടുകയാണ്! ഞാനൊന്നും ഇവിടെ എത്തേണ്ട ആള്‍ അല്ലെ അല്ല. എനിക്ക് ശെരിക്കും ‘മെഗാ സ്റ്റാര്‍ അടുപ്പിലെ ബ്ലോഗ്ഗര്‍ അവാര്‍ഡ് ‘ ആണ് കിട്‌റെണ്ടാത്. സത്യത്തില്‍ അവര്‍ എന്നെത്തന്നെയാണോ ഉദ്ദേശിച്ചത് ? ഇത്രേ ചെരുതോന്നും ഞാന്‍ വാങ്ങിക്കാര്‍ ഇല്ല!

തിരിച്ചു വരാം താങ്കളിലേക്ക്, നമ്മോടൊപ്പം കിടപ്പിടം സ്റ്റുഡിയോ വില്‍ നിന്നും ബ്ലോഗ്ഗര്‍ സുരേഷ് തരൂര്‍ ചേരുന്നു

സുരേഷ് തരൂര്‍: അവാര്‍ഡുകള്‍ ഇരുന്നു വാങ്ങേണ്ട ഒന്നല്ല, അത് നിന്ന് വാങ്ങേണ്ട ഒന്നാണ് എന്ന അഭിപ്രായമാണ് എനിക്കുള്ളത്. അത് കോപ്പിലെ ബ്ലോഗര്‍ അവാര്‍ഡ് വരുന്നതിനു മുന്‍പേ ഞാന്‍ പറഞ്ഞിട്ടുള്ളത് മാണ്. അര്‍ഹത ഉള്ളവരെ തേടി വരും അന്ഗീകാരങ്ങള്‍.. ഇന്നല്ല എങ്കില്‍ നാളെ, അല്ലെങ്കില്‍ മാറ്റന്നാളെ, അല്ലെങ്കില്‍ കാശു കൊടുത്താല്‍ കിട്ടും. അതാണ് ഹിസ്റ്ററി, കെമിസ്ട്രി പോലുള്ള പാടങ്ങളില്‍ നിന്നും നമ്മെ പഠിപ്പിച്ചത്.

(ഹോ ന്റെ സ്റ്റീവ് ജോബെ, ഇങ്ങള് അക്ഷര തെറ്റ് വരുതിയിട്ടില്ലാലോ, മൂപ്പെരു കണ്ടാ ന്റെ കഞ്ഞി കുടി മുട്ടിക്കും)

ഫ്യൂസ് ഹവരില്‍ ഒരു ഇടവേള: റേഡിയോ ‘മ’ 20 . 12 നാട്ടില്‍ എല്ലാവര്ക്കും വട്ടായി .

മലയാളം ഗ്രൂപ്പില്‍ തല്ലു കൂടാന്‍
ഞാനും വരട്ടെയോ നിന്റെ കൂടെ
പാടില്ല പാടില്ല നമ്മെ നമ്മള്‍
ആചാര്യനെ മറനോന്നും ചെയ്തു കൂടാ

‘കാമ സുന്ദര മാങ്ങ തേങ്ങ ഭൂമി
ജന ജീവിതം ദുസ്സഹമായ ഭൂമി’ ഉഗാണ്ട വിഷന്‍ ഫ്യൂസ് ഹവരിലേക്ക്

സീസര്‍ ചന്തകുന്ന്: രാജ രോഷം സിന്‍ഹ ക്ക് പറയാന്‍ ഉള്ളത് എന്തെന്ന് നമുക്ക് കേള്‍ക്കാം . പറയൂ രോഷം സിന്‍ഹ !

പോള്‍ വോള്‍ട്ട് രാജ രോഷം സിന്‍ഹ: സര്‍ഗ്ഗാത്മകത, മാങ്ങതോലി, തേങ്ങാക്കുല, തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഈ പട്ടികയില്‍ വരാന്‍ എന്ത് കൊണ്ടും യോഗ്യനാണ് ഞാന്‍. ഇതൊക്കെ അനുഭവിക്കാന്‍ തക്ക പാകത്തിലുള്ള നന്മയൊന്നും ചെയ്തിട്ടില്ലാത്തതോണ്ടും വിവാദമുണ്ടാക്കി ആളാവാന്‍ താത്പര്യ മുള്ളതോണ്ടും ഞാന്‍ അടുത്ത സ്റ്റുഡിയോ വില്‍ പോകുന്നു. ഐ അം വെരി ബിസി മൈ ഫാന്‍സ്.. അപ്പൊ അവാര്‍ഡ് വാങ്ങുമ്പോ കാണാം സീസര്‍.

കൂടുതല്‍ പേരിലോട്ടു കടക്കുന്നതിനു മുന്‍പ് തിരിച്ചു വരാം .

(അയ്യോ ! അമ്മെ .. തല്ലല്ലേ .. കൊല്ലല്ലേ … ആആആആആ ..ഇമ്മാആആആആആഅ …
ഇപ്പോള്‍ ശ്രവിച്ചത് യുനുസ് കൂള്‍ ന്റെ ദീന രോദനം . )

‘ഈ കഥയിലെ കഥാപാത്രങ്ങളും , ചട്ടികളും , ഗ്ലാസും , സ്പൂണും എല്ലാ തികച്ചും യാഥാര്‍ത്ഥ്യം . ജീവിചിരികുന്നവരുമായി എന്തെങ്കിലും സാധ്ര്ശ്യം തോന്നിയുട്ടെണ്ടിങ്കില്‍ അത് മനപൂര്‍വ്വമാണ് , മനപൂര്‍വ്വമാണ് , മനപൂര്‍വ്വം മാത്രം ആണ് ‘

NB: വളരെ രസകരമായ ഈ വെടിക്കെട്ട് വായിച്ചതിനു ശേഷം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാന്‍ മറക്കില്ലല്ലോ?

Advertisements