മാന്യ ബ്ലോഗറന്മാരെ,
ഈ വരുന്ന ക്രിസ്തുമസ്സ്- ന്യൂ ഇയര്‍ കാലയളവില്‍ ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് അവാര്‍ഡുകള്‍ സംഘടിപ്പിക്കുന്ന വിവരം എല്ലാ നല്ലവരായ ബൂലോക നിവാസികളേയ്യും അറിയിച്ചുകൊള്ളുന്നു. ഇക്കഴിയുന്ന വര്‍ഷത്തില്‍ ബ്ലോഗറന്മാര്‍ ബൂലോകത്തിനു നല്‍കിയിട്ടുള്ള സംഭാവനകളായിരിക്കും ഈ അവാര്‍ഡില്‍ പരിഗണിക്കപ്പെടുക.
എന്തിനീ അവാര്‍ഡുകള്‍: 2009 ല്‍ ബ്ലോഗറന്മാര്‍ പൊതുവേ കഠിനമായിത്തന്നെ പരിശ്രമിച്ചു എന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അംഗീകാരം കിട്ടുന്നതില്‍ യാതൊരു തെറ്റുമില്ല.ഇത്തരത്തിലുള്ള അംഗീകാരങ്ങള്‍ വരും കാലങ്ങളില്‍ ഒരുപക്ഷേ എല്ലാ ബ്ലോഗറന്മാര്‍ക്കും പ്രചോദനകരമാകും. ഇതു വഴി കഴിവുള്ളവരെ കണ്ടുപിടിക്കുവാനും അവരെ പ്രോത്സാഹിപ്പിക്കുവാനും നമുക്കു കഴിയുന്നു.
ആരാണിവരെ തിരഞ്ഞെടുക്കുക? നമ്മള്‍ തന്നെയാവും ഇവരെ കണ്ടെത്തുക. ഓരോ ബ്ലോഗര്‍ക്കും ഈ സര്‍വ്വേ/വോട്ടിംഗില്‍ പങ്കെടുക്കാം. സുതാര്യമായ സമ്പ്രദായത്തിലൂടെയാവും വിജയികളെ കണ്ടെത്തുക. ഈ സര്‍വ്വേ/വോട്ടിംഗ് ഒരു പാനലിന്റെ നിരീക്ഷണത്തിലാവും നടക്കുക. അതിനായി പൊതുസമ്മതരായ ഏതാനും ബ്ലോഗറന്മാര്‍ ഇതിനകം ആ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്നു സമ്മതിച്ചിട്ടുണ്ട്. ചിലര്‍ തത്കാലം പേരു വെളിപ്പെടുത്തുവാന്‍ വിസമ്മതിച്ചിരിക്കുന്നതിനാല്‍ അവരുടെ സമ്മതത്തോടെ ആ പാനലിലെ പേരുകള്‍ ഇവിടെ പബ്ലിഷ് ചെയ്യുന്നതാണ്. ഇനി ഏതെങ്കിലും മാന്യ ബ്ലോഗറന്മാര്‍ക്ക് പാനലില്‍ പങ്കാളികളാവണം എന്നുണ്ടങ്കില്‍ ഇവിടെ ദയവായി ബന്ധപ്പെടുക.
ഏതെല്ലാം വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക? നല്ല ബ്ലോഗര്‍, നവാഗത ബ്ലോഗര്‍, കഥാ ബ്ലോഗര്‍, കവിതാ ബ്ലോഗര്‍, ഹാസ്യ ബ്ലോഗര്‍, യാത്രാ വിവരണ ബ്ലോഗര്‍, സാങ്കേതിക വിദ്യാ ബ്ലോഗര്‍, മികച്ച ബ്ലോഗ് പത്രം, വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ബ്ലോഗര്‍ തുടങ്ങിയ ഇനങ്ങളാണ് ഇപ്പോള്‍ പരിഗണനയില്‍ ഉള്ളത്. ഇനിയും ഏതെങ്കിലും ഇനങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍ വിട്ടുപോയെങ്കില്‍ ദയവുചെയ്ത് കമന്റായി അറിയിക്കുക.
മത്സരത്തിനായി എങ്ങിനെ ബ്ലോഗറന്മാരെ പരിഗണിക്കും? അതാത് ഇനങ്ങളില്‍ ആരെയെല്ലാം ഉള്‍പ്പെടുത്തണമെന്ന് കമന്റായി അറിയിക്കുക. അതുപോലെതന്നെ പാനലിലുള്ള അംഗങ്ങളും മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കും.
വോട്ടിംഗ്/സര്‍വ്വേ എന്നാരംഭിക്കും? ഈ മാസം പതിനഞ്ചാം തീയതി മുതല്‍ മത്സരം ആരംഭിക്കും.
എന്നാണ് ഫല പ്രഖ്യാപനം? ഫല പ്രഖ്യാപനം പുതുവര്‍ഷപ്പിറവിയില്‍ ഉണ്ടാകുന്നതാണ്.
എല്ലാ മാന്യ ബ്ലോഗറന്മാരും എല്ലാം മറന്ന് ഈ സംരംഭത്തില്‍ സഹകരിക്കുവനായി അപേക്ഷിക്കുന്നു.