പ്രിയരേ,

ബൂലോകം ഓണ്‍ലൈന്‍ എന്ന ബ്ലോഗ് പത്രം അച്ചടി ലോകത്തേക്ക് കടക്കുന്ന ഈ സമയത്ത് എല്ലാ ബ്ലോഗര്‍മാരെയും സ്‌നേഹാദരങ്ങളോടെ സഹര്‍ഷം സ്വാഗതം ചെയ്യുകയാണ് . കഴിഞ്ഞ ഒരു വര്‍ഷം നിങ്ങള്‍ തന്ന എല്ലാവിധ പിന്തുണകളും നന്ദിയോടെ സ്മരിക്കുന്നു . നിങ്ങള്‍ തന്ന പ്രോത്സാഹനങ്ങള്‍ക്കുള്ള നന്ദി സൂചകമായി നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ സമര്‍പ്പിക്കുകയാണ് ‘ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് പത്രം ‘.ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമാണ് ഇത് .

ബ്ലോഗിന്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തില്‍ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും നമുക്കെല്ലാം അറിയാം . എന്നാല്‍ ബ്ലോഗുകള്‍ വായിക്കാത്ത ഒരു വലിയ വിഭാഗം ജനങ്ങള്‍ കേരളത്തിലും ഇന്ത്യയും ഇപ്പോഴുമുണ്ട് . അവര്‍ക്കിടയിലേക്ക് നിങ്ങളുടെ പിന്തുണകളോട്

കൂടി ബൂലോകം ഓണ്‍ലൈന്‍ ഈ മാസം എത്തുകയാണ് . ഭാരിച്ച ഒരു ഉത്തരവാദിത്വമാണ് ഇതെന്നറിയാം എങ്കില്‍ തന്നെയും കഴിഞ്ഞ നാളുകളില്‍ നിങ്ങള്‍ തന്ന കരുതലുകള്‍ ഇനിയും കൂടെയുണ്ടാകും എന്ന പൂര്‍ണ്ണ വിശ്വാസം മാത്രമാണ് കൈമുതല്‍ .ബൂലോകം ഓണ്‍ലൈന്‍ എന്ന സൈറ്റില്‍ പ്രസിദ്ധികരിച്ച ലേഖനങ്ങള്‍ , കഥകള്‍ , കാര്‍ട്ടൂണുകള്‍ , കവിതകള്‍ തുടങ്ങിയ സൃഷ്ടികള്‍ പ്രിന്റ് ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ഉള്ള ഒരു എളിയ ശ്രമം ! നമ്മുടെ സ്വപ്ന സാക്ഷാല്‍ക്കാരം !!.എല്ലാവരുടെയും പൂര്‍ണ്ണമായ പ്രോത്സാഹനം ഞങ്ങളോടൊപ്പം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു .

ഒരോ മാസവും ബൂലോകം ഓണ്‍ലൈന്‍ സൈറ്റില്‍ വരുന്ന രചനകള്‍ പ്രിന്റ് ലോകത്ത് എത്തിക്കണം എന്നാണ് ആഗ്രഹം . നിങ്ങളുടെ ഓരോരുത്തരുടെയും രചനകള്‍ സഹകരണം പങ്കാളിത്തം എന്നിവ തുടര്‍ന്നും ഉണ്ടാകും എന്ന പ്രതീക്ഷയോടെ ….

ബൂലോകം ഓണ്‍ലൈന്‍ പ്രവര്‍ത്തകര്‍

(ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് പേപ്പറിന്റെ അവസാന ഘട്ട മിനുക്കുപണികള്‍ നടന്നു കൊണ്ടിരിക്കുകയാണ് എന്ന് സന്തോഷപൂര്‍വ്വം അറിയിക്കട്ടെ.ബ്ലോഗില്‍ മാത്രമായി ഒതുങ്ങി പോകുന്നു സാഹിത്യ കൃതികളെ പുറം ലോകത്തേക്ക് എത്തിക്കാനുള്ള ഒരു ഉപാധിയാണ് ഈ പത്രം .ഈ മാസം മുതല്‍ ഇറങ്ങുന്ന ബ്ലോഗ് പത്രത്തിന്റെ ചില പേജുകളുടെ ഒരേകദേശ പ്രിവ്യു ആണ് താഴെ കാണിച്ചിരിക്കുന്നത് .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.)

You May Also Like

വ്യായാമം ചെയ്യുമ്പോള്‍ ശരീരം നന്നായോ എന്ന് ഈ ഇയര്‍ഫോണ്‍ പറഞ്ഞുതരും.

ശരീരസംരക്ഷണത്തില്‍ താല്‍പര്യമുള്ള വ്യക്തികളുടെ സഹായത്തിനായി ഒരു ഇയര്‍ ഫോണ്‍. വെറും ഇയര്‍ഫോണ്‍ അല്ല പാട്ടുകേള്‍പ്പിക്കുന്നതിനോടൊപ്പം നിങ്ങള്‍ എത്ര നന്നായി വ്യായാമം ചെയ്തു എന്നും ഈ ഇയര്‍ഫോണ്‍ പറഞ്ഞുതരും.

ഗോഡ്‌സേയുടെ അഭിനവ അനുയായികള്‍ അബുല്‍ കലാം ആസാദിന്റെ പിന്മുറക്കാരെ രാജ്യസ്‌നേഹം പഠിപ്പിക്കുന്നോ

നാതുറാം വിനായക് ഗോഡ്‌സേയുടെ അഭിനവ അനുയായികള്‍ , മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെയും , വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെയും , വാഗണ്‍ ട്രാജഡി രക്തസാക്ഷികളുടെയും , മൌലാന അബുല്‍ കലാം അസാദിന്റെയും പിമ്‌നുറക്കാര്‍ക്ക് രാജ്യസ്‌നേഹം പഠിപ്പിക്കരുത്… അതേത് മൈ … മൈ … മൈനറായാലും …!

ഒരു വര്‍ഷം മുഴുവന്‍ ഒരാളെ പേടിപ്പിച്ചാല്‍ ! – വീഡിയോ

ഒരു വര്‍ഷത്തില്‍ ഒന്നിട വിട്ട് തന്റെ കൂടെ ജോലി ചെയ്യുന്ന എവലിന്‍ എന്ന് പേരുള്ള പാവം യുവതിയെ ഒളിഞ്ഞു നിന്നും മാസ്ക് ധരിച്ചും മറ്റും പേടിപ്പിക്കുന്ന യുവാവ്. ഓരോ തവണയും പേടിച്ചു നിലവിളിക്കുന്ന എവലിന്‍ . എവലിന്റെ നിലവിളിയുടെ സ്റ്റൈല്‍ കൊണ്ടാവാം വീഡിയോ വന്‍ ഹിറ്റാണ്.

11 ദിവസം 10 അടി താഴ്ചയില്‍ മഞ്ഞിനുള്ളില്‍ കുടുങ്ങിയ ചെമ്മരിയാട് ജീവനോടെ [വീഡിയോ]

11 ദിവസത്തോളം സ്കോട്ട്‌ലന്‍ഡിലെ കനത്ത മഞ്ഞു വീഴ്ചയില്‍ കുടുങ്ങി ഹിമപാതത്തിനുള്ളില്‍ കുടുങ്ങിപ്പോയ ചെമ്മരിയാടിനെ ജീവനോടെ കണ്ടെത്തിയത് അത്ഭുതമായി. ഒരു കര്‍ഷകനാണ് ഈ രംഗം മൊബൈലില്‍ ഷൂട്ട്‌ ചെയ്തു ലോകത്തെ അറിയിച്ചത്. മഞ്ഞില്‍ 10 അടി താഴ്ച്ചയിലായിരുന്നു ചെമ്മരിയാട് കഴിഞ്ഞിരുന്നത്. ഐസിലെ എയര്‍ ഹോള്‍സിലൂടെ ആവാം ഇത് ശ്വസിച്ചത് എന്ന് ആളുകള്‍ കരുതുന്നു.