ബൂലോകം.കോം ബ്ലോഗ്‌ പേപ്പര്‍ – 2010 ജൂലൈ

361

പ്രിയരേ,

ബൂലോകം ഓണ്‍ലൈന്‍ എന്ന ബ്ലോഗ് പത്രം അച്ചടി ലോകത്തേക്ക് കടക്കുന്ന ഈ സമയത്ത് എല്ലാ ബ്ലോഗര്‍മാരെയും സ്‌നേഹാദരങ്ങളോടെ സഹര്‍ഷം സ്വാഗതം ചെയ്യുകയാണ് . കഴിഞ്ഞ ഒരു വര്‍ഷം നിങ്ങള്‍ തന്ന എല്ലാവിധ പിന്തുണകളും നന്ദിയോടെ സ്മരിക്കുന്നു . നിങ്ങള്‍ തന്ന പ്രോത്സാഹനങ്ങള്‍ക്കുള്ള നന്ദി സൂചകമായി നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ സമര്‍പ്പിക്കുകയാണ് ‘ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് പത്രം ‘.ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമാണ് ഇത് .

ബ്ലോഗിന്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തില്‍ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും നമുക്കെല്ലാം അറിയാം . എന്നാല്‍ ബ്ലോഗുകള്‍ വായിക്കാത്ത ഒരു വലിയ വിഭാഗം ജനങ്ങള്‍ കേരളത്തിലും ഇന്ത്യയും ഇപ്പോഴുമുണ്ട് . അവര്‍ക്കിടയിലേക്ക് നിങ്ങളുടെ പിന്തുണകളോട്

കൂടി ബൂലോകം ഓണ്‍ലൈന്‍ ഈ മാസം എത്തുകയാണ് . ഭാരിച്ച ഒരു ഉത്തരവാദിത്വമാണ് ഇതെന്നറിയാം എങ്കില്‍ തന്നെയും കഴിഞ്ഞ നാളുകളില്‍ നിങ്ങള്‍ തന്ന കരുതലുകള്‍ ഇനിയും കൂടെയുണ്ടാകും എന്ന പൂര്‍ണ്ണ വിശ്വാസം മാത്രമാണ് കൈമുതല്‍ .ബൂലോകം ഓണ്‍ലൈന്‍ എന്ന സൈറ്റില്‍ പ്രസിദ്ധികരിച്ച ലേഖനങ്ങള്‍ , കഥകള്‍ , കാര്‍ട്ടൂണുകള്‍ , കവിതകള്‍ തുടങ്ങിയ സൃഷ്ടികള്‍ പ്രിന്റ് ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ഉള്ള ഒരു എളിയ ശ്രമം ! നമ്മുടെ സ്വപ്ന സാക്ഷാല്‍ക്കാരം !!.എല്ലാവരുടെയും പൂര്‍ണ്ണമായ പ്രോത്സാഹനം ഞങ്ങളോടൊപ്പം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു .

ഒരോ മാസവും ബൂലോകം ഓണ്‍ലൈന്‍ സൈറ്റില്‍ വരുന്ന രചനകള്‍ പ്രിന്റ് ലോകത്ത് എത്തിക്കണം എന്നാണ് ആഗ്രഹം . നിങ്ങളുടെ ഓരോരുത്തരുടെയും രചനകള്‍ സഹകരണം പങ്കാളിത്തം എന്നിവ തുടര്‍ന്നും ഉണ്ടാകും എന്ന പ്രതീക്ഷയോടെ ….

ബൂലോകം ഓണ്‍ലൈന്‍ പ്രവര്‍ത്തകര്‍

(ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് പേപ്പറിന്റെ അവസാന ഘട്ട മിനുക്കുപണികള്‍ നടന്നു കൊണ്ടിരിക്കുകയാണ് എന്ന് സന്തോഷപൂര്‍വ്വം അറിയിക്കട്ടെ.ബ്ലോഗില്‍ മാത്രമായി ഒതുങ്ങി പോകുന്നു സാഹിത്യ കൃതികളെ പുറം ലോകത്തേക്ക് എത്തിക്കാനുള്ള ഒരു ഉപാധിയാണ് ഈ പത്രം .ഈ മാസം മുതല്‍ ഇറങ്ങുന്ന ബ്ലോഗ് പത്രത്തിന്റെ ചില പേജുകളുടെ ഒരേകദേശ പ്രിവ്യു ആണ് താഴെ കാണിച്ചിരിക്കുന്നത് .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.)

Advertisements