ഭാരതത്തിലെ ആദ്യ ബ്ലോഗ് പത്രമായ ബൂലോകം ഓണ്‍ലൈന്റെ പ്രകാശന ചടങ്ങുകള്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ചു വര്‍ണ്ണാഭമായി നടന്നു .ചടങ്ങില്‍ ബഹു .കവി ഡി വിനയ ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. ശ്രുതിലയം കമ്മ്യൂണിറ്റി ഭാരവാഹിയായ ശ്രീ അനില്‍ കുര്യാത്തി സ്വാഗതം ആശംസിച്ചതിനെ തുടര്‍ന്ന് ബഹു.വി.ശിവന്‍ കുട്ടി എം എല്‍ എആദ്യ പ്രതി ബഹു.ശ്രീ രഘുനാഥ് പലേരിക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു .ഇന്റെര്‍നെറ്റിന്റെ ഉപയോഗം പുതിയ ഒരു തലത്തിലേക്ക് ഉയര്‍ന്നെന്നും ,ദോഷങ്ങളുടെ പട്ടിക ഉയരുന്ന ഈ കാലഘട്ടത്തില്‍ ഇത് ഒരു മാറ്റത്തിന്റെ പ്രഖ്യാപനം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .അധ്യക്ഷ പ്രസംഗത്തില്‍ കവി ഡി.വിനയചന്ദ്രന്‍ പഴയ കാലത്തുണ്ടായിരുന്ന പ്രസിദ്ധീകരണങ്ങളില്‍ അനുഭവപ്പെട്ട പ്രയാസങ്ങളെ കുറിച്ചും , ഇപ്പോള്‍ നിലവിലുള്ള ലളിതമായ രീതികള്‍ എഴുത്തുകാര്‍ക്ക് നല്ല ഒരു അന്തരീക്ഷം സൃഷ്ട്ടിച്ച കാര്യവും ഒപ്പം ആശംസകള്‍ നേരുകയും ചെയ്തു .ബൂലോകം ഓണ്‍ലൈന്റെ അഭ്യുദയ കാംഷി ബഹു.ശാസ്തമംഗലം മോഹന്‍ പുതിയ ഉദ്യമത്തിന്റെ സാങ്കേതിക മികവിനെ കുറിച്ചും,സാധ്യതകളെ കുറിച്ചും സംസാരിച്ചത് നവ്യാനുഭവമായി .മലയാള ഭാഷയുടെ മാദക ഭംഗിയെ കുറിച്ച് മടുരമായി എഴുതിയ മലയാളത്തിന്റെ പ്രിയ കവിയും സംവിധായകനുമായ ബഹു.ശ്രീ ശ്രീകുമാരന്‍ തമ്പി ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അനുമോദിക്കുകയും ,ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ പങ്കു വെക്കുകയും ചെയ്തു.
മലയാളത്തിന്റെ പ്രിയ കവി ശ്രീ മുരുകന്‍ കാട്ടാക്കട ബ്ലോഗ് എന്ന മഹാ സാഗരത്തിന്റെ ആഴവും പരപ്പിനെയും കുറിച്ച് പരാമര്‍ശിച്ചു,ബ്ലോഗ്ഗര്‍ കൂടിയായ അദ്ധേഹത്തിന്റെ വിവരണം ബ്ലോഗുകളിലേക്ക് ആളുകള്‍ വരുവാനുള്ള പ്രചോദനമായി മാറി.തുടര്‍ന്ന് .ഡോ.ശ്രീകല ,ശ്രീ അനില്‍ കുര്യാത്തി,സിനിമാസീരിയല്‍ നടനായ ശ്രീ .പൂജപ്പുര രാധാകൃഷ്ണന്‍ ,ശ്രീ കെ ജി സൂരജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
തുടര്‍ന്ന് ഏവരും കാത്തിരുന്ന കാവ്യ സന്ധ്യ അരങ്ങേറി,പ്രിയ കവി ശ്രീ മുരുകന്‍ കാട്ടാക്കട അദ്ധേഹത്തിന്റെ പ്രമുഖ കവിതയായ ബാഗ്ദാദ് ചൊല്ലി സദസിനെ പുതിയ ഒരു അനുഭവത്തിലേക്ക് നയിച്ച് .തുടര്‍ന്ന് മുരുകന്‍ കാട്ടാക്കട പ്രൊഫസര്‍ ഡി വിനയചന്ദ്രന്‍, അനില്‍ ഭാസ്‌കര്‍,ഡോ ബീന സജിത്ത്,ഉണ്ണിമായ, ജോഷി കെ സി,രാജേഷ് ശിവതുടങ്ങിയവര്‍ അവരുടെ കവിതകള്‍ സദസ്സില്‍ പങ്കുവെച്ചു.
തുടര്‍ന്ന് ശ്രുതിലയം കമ്മ്യൂണിറ്റി അംഗം കൂടിയായ ശ്രീ ജോഷി എല്ലാവര്‍ക്കും ഒറ്റ വാക്കില്‍ നന്ദി പറയുകയും ചെയ്തു .ചീഫ് എഡിറ്റര്‍ ശ്രീ .മോഹന്‍ ജോര്‍ജ് സ്വയം പരിചയപ്പെടുത്തുകയും ഏവരോടുമുള്ള നന്ദി അറിയിക്കുകയും ചെയ്തു,ബഹു.ശ്രീകുമാരന്‍ തമ്പി സാറിന്റെ മലയാള ഭാഷ തന്‍ മാദക ഭംഗി എന്ന മധുരിതമായ വരികള്‍ ആലപിച്ചത്.ബഹു തമ്പി സാറിനെയും സദസിനെയും നോസ്ടാല്ജിക് ആക്കി മാറ്റി.കിരീടം,മലയില്‍പ്പീലിക്കാവ് തുടങ്ങി അനേകം സിനിമകള്‍ നിര്‍മ്മിക്കുകയും അഭിനേതാവും കൂടിയായ ശ്രീ ദിനേശ് പണിക്കര്‍ സദസ്സില്‍ എത്തുകയും ആശംസകള്‍ നേരുകയും ചെയ്തു.ഒടുവില്‍ ഭക്ഷണവും ഏര്‍പ്പാടാക്കിയിരുന്നു.