സംഗീത ലോകത്തിന് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചു കൊണ്ടിരിക്കുന്ന ഒരാൾ ആണ് ഗോപി സുന്ദർ. മലയാളത്തിൽ തുടങ്ങി തെലുങ്കിൽ വരെ സജീവമാണ് ഗോപിസുന്ദറിൻറെ പാട്ടുകൾ. പുതിയ സംഗീത സംവിധായകരിൽ പ്രസിദ്ധനാണ് ഗോപിസുന്ദർ. തൻറെ ആദ്യ വിവാഹത്തിനുശേഷം ഗായിക കൂടിയായ അഭയ ഹിരണ്മയി യുമായി ലിവിംഗ് ടുഗതർ റിലേഷൻഷിപ്പിലാണ് താരം.

ആദ്യഭാര്യയുടെ വേർപിരിഞ്ഞു താമസിക്കുന്ന ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളമായി അഭയയുമായി പ്രണയത്തിലാണ്. താൻ പോകുന്ന എല്ലാ സംഗീത പരിപാടികൾക്കും അവാർഡ് ഷോകളിലും അഭയയെ ഗോപിസുന്ദർ കൊണ്ടുപോകാറുണ്ട് . ഗായകക്ക് പുറമേ നല്ലൊരു മോഡൽ കൂടിയായ അഭയ ഇടയ്ക്കിടയ്ക്ക് ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. മറ്റു പ്രമുഖ നടിമാർ പങ്കുവെക്കുമ്പോൾ കേൾക്കാറുള്ള അതേ വിമർശനങ്ങൾ തന്നെ അഭയയും നേരിടാറുണ്ട്.

എന്നാൽ അഭയയെ സപ്പോർട്ട് ചെയ്ത് കൊണ്ട് ഗോപിസുന്ദർ എപ്പോഴും കൂടെ ഉണ്ടാകും. ഇപ്പോഴിതാ വീണ്ടുമൊരു ഹോട്ട് ഫോട്ടോഷൂട്ട്മായി എത്തിയിരിക്കുകയാണ് അഭയ. താരത്തിൻ്റെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മിനി സ്കർട്ട് ധരിച്ചുകൊണ്ടുള്ള ഒരു മിറർ സെൽഫി ആണ് താരം ഇത്തവണ പങ്കു വച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ദിവസം നടി റിമ കല്ലിങ്കലിനെതിരെ കടുത്ത സാംസ്കാരം നോക്കുന്ന അമ്മാവന്മാരുടെ സൈബർ ആക്രമണം ഉണ്ടായിരുന്നു.

കൊച്ചിയിൽ രാജ്യാന്തര ചലച്ചിത്രമേളയിൽ മിനി സ്കർട്ട് ധരിച്ചെത്തിയതിനാണ് നടിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നത്. കടുത്ത അധിക്ഷേപം ആണ് താരത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. ലോകത്ത് എന്തൊക്കെ കണ്ടുപിടുത്തം നടത്തി കഴിഞ്ഞാലും ഇങ്ങനെ ഒരു മനോഭാവവും ചിന്താഗതിയും തങ്ങളിൽനിന്ന് വിട്ടുപോകില്ല എന്ന് മലയാളികൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. എന്നാൽ റീമക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഒരുപാടുപേർ രംഗത്തുവന്നിരുന്നു.

അതുപോലെ തന്നെ താരത്തിന് പിന്തുണച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ഇപ്പൊൾ അഭയയും.ഇരുവരുടെയും ഇഷ്ടങ്ങൾക്കനുസരിച്ച് പിന്തുണ നൽകി ജീവിക്കുന്ന താരജോഡികളെ ഒരുപാട് ആരാധകർ അഭിനന്ദിക്കാറുണ്ട്. ഉദയനാണ് താരത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയാണ് ശ്രദ്ധിക്കപ്പെട്ടെതെങ്കിലും നോട്ട്ബുക്ക് എന്ന സിനിമയിലൂടെയാണ് ഗോപിസുന്ദർ ആദ്യമായി സംഗീതസംവിധാനം ലോകത്തേക്ക് ചുവടുവെക്കുന്നത്. ഒന്നിനു പിറകെ ഒന്നായി സിനിമകൾ വന്ന് പിന്നീടങ്ങോട്ട് ഗോപിസുന്ദർ മലയാളികളുടെ താരമായി മാറുകയായിരുന്നു. ഏകദേശം 170 ലധികം സിനിമകളിൽ ഗോപീസുന്ദർ സംഗീതസംവിധായകനായി എത്തിയിട്ടുണ്ട്. സംഗീതസംവിധായകൻ ഉപരി നല്ലൊരു ഗായകൻ കൂടിയാണ് ഗോപിസുന്ദർ.

Leave a Reply
You May Also Like

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

മലയാളികളുടെ പ്രിയതാരം അലൻസിയറിൻ്റെ ഏറ്റവും പുതിയ സിനിമയാണ് കുറ്റവും ശിക്ഷയും

അതിനടിയിൽ കമൻറു ചെയ്തവരേ നിങ്ങൾ ഇൻറഗ്രിറ്റിയില്ലാത്തവരാണ്, അയാളോടൊപ്പം കുറ്റവാളികൾ, ഒരേ തൂവൽ പക്ഷികൾ

ബോബി ചെമ്മണ്ണൂരിന്റെ വിവാദ വീഡിയോ പരാമർശം ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. കേരളത്തിന്റെ വികലമായ ആൺബോധങ്ങൾ അയാളെ…

അമ്മയുടെ പരാതി പരിഹാര സമിതിയിൽ നിന്ന് രാജിവെച്ച് മാല പാർവതി. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ ആണ് പ്രതിഷേധം.

കഴിഞ്ഞ ദിവസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വാർത്തയാണ് നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ബലാൽസംഗക്കേസ്. അവസരം തരാം എന്നു പറഞ്ഞ് മാർച്ച് മാസം മുതൽ ഏപ്രിൽ മാസം വരെ പലതവണ മദ്യം നൽകി തന്നെ പീഡിപ്പിച്ചു എന്ന യുവനടിയുടെ തുറന്നുപറച്ചിൽ വിജയ് ബാബുവിനെതിരെ പോലീസ് കേസെടുത്തത്.

കലോത്സവങ്ങളിലെ നൃത്തമത്സരങ്ങളിൽ സൗന്ദര്യമെന്നൊരു കോളം നൽകിയിരിക്കുന്നത് എന്തിന് ?

കലോത്സവങ്ങളിലെ നൃത്തമത്സരങ്ങളിൽ സൗന്ദര്യമെന്നൊരു കോളം നൽകിയിരിക്കുന്നത് എന്തിന് ? അറിവ് തേടുന്ന പാവം പ്രവാസി കലോത്സവങ്ങളിലെ…