Entertainment
മമ്മൂക്കയ്ക്ക് അവാർഡ് കിട്ടുന്നതിൽ എതിർപ്പില്ലാത്തത് ആൾ അതിനുള്ള പണിയെടുക്കുന്നത് കൊണ്ട്, പക്ഷേ ചിലർക്ക് കിട്ടുമ്പോ പുച്ഛം തോന്നും; മൂർ
അമ്പത്തി രണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സ്വഭാവ നടനായി തെരഞ്ഞെടുത്ത താരമാണ് മൂർ
174 total views

അമ്പത്തി രണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സ്വഭാവ നടനായി തെരഞ്ഞെടുത്ത താരമാണ് മൂർ. ഇപ്പോളിതാ അവാർഡ് ലഭിച്ചതിനുശേഷം അവാർഡ് നൽകുന്നതിനെപ്പറ്റി തൻറെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
അർഹിക്കാത്തവർക്ക് അവാർഡ് നൽകുന്നത് കണ്ട് തനിക്ക് പുച്ഛം തോന്നിയിട്ടുണ്ട് എന്ന് താരം തുറന്നുപറഞ്ഞു. അവാർഡുകൾ നൽകുന്നത് പാരമ്പര്യത്തിൻ്റെ അടിസ്ഥാനത്തിൽ ആണെങ്കിൽ അത് മോശമാണെന്നും ചെയ്യുന്ന വർക്കിൽ കാര്യമുണ്ടെങ്കിൽ അംഗീകാരം നൽകണമെന്നും താരം റിപ്പോർട്ടർ ടിവിയോടുള്ള പ്രതികരണത്തിൽ പറഞ്ഞു.
“മ്മളുടെ അപ്പന് എന്തോ വലിയ ആളായത് കൊണ്ട് നമ്മുക്ക് അവാര്‍ഡ് തരുന്നത്. വളരെ മോശം കാര്യമാണ്. നമ്മള് ചെയ്തതില്‍ എന്തെങ്കിലും കാര്യം ഉണ്ടെങ്കില്‍ അവാര്‍ഡ് തരാം. ഭീഷ്മപര്‍വ്വമൊക്കെ രോമാഞ്ചം വരുന്ന സിനിമയാണ്. അവാര്‍ഡിന് പരിഗണിക്കുമോയെന്ന് അറിയില്ല. മമ്മൂക്ക അടിപൊളിയാണ്. മമ്മൂക്കയ്ക്ക് അവാര്‍ഡ് കിട്ടുന്നതിനോട് എനിക്ക് എതിര്‍പ്പില്ല. ആള് അതിനുള്ള പണി എടുക്കുന്നുമുണ്ട്.
ചില ആള്‍ക്കാര്‍ക്ക് അവാര്‍ഡ് കിട്ടുമ്പോള്‍ ഇത് എന്തിനാണെന്ന് തോന്നും. എനിക്ക് പുച്ഛം തോന്നിയിട്ടുണ്ട് അവാര്‍ഡിനോട്. സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയാല്‍ നിരസിക്കാം എന്ന വിചാരിച്ച ആളാണ്. അത്തരം ഗതികേടിലേക്ക് ഇത്തവണ അവാര്‍ഡ് പോയിട്ടില്ലെന്ന് വിചാരിക്കുന്നു.”- മൂർ പറഞു.
175 total views, 1 views today