സംവിധായകനും നടനുമായ ശ്രീനിവാസൻ വെൻറിലേറ്ററിൽ. അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതി തീവ്രപരിചരണവിഭാഗത്തിൽ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.


കഴിഞ്ഞ മാസം മാർച്ച് 30നാണ് നെഞ്ചുവേദനയെ തുടർന്ന് താരത്തെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് നടത്തിയ ആന്ജിയോഗ്രാം പരിശോധനയിൽ ട്രിപ്പിൾ വെസ്സെൽ ഡിസീസ് ആണെന്ന് കണ്ടെത്തി. അദ്ദേഹത്തിൻറെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.


മാർച്ച് 31ന് വ്യാഴാഴ്ച ബൈപാസ് സർജറിക്ക് അദ്ദേഹത്തെ വിധേയനാക്കിയിരുന്നു. പിന്നീട് മൂന്നു ദിവസത്തിന് ശേഷം വെൻ്റിലേറ്ററിൽ നിന്നും മാറ്റിയെങ്കിലും അണുബാധയെ തുടർന്ന് വീണ്ടും വെൻറിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ്റെയും, സംവിധായകനും നടനുമായ ധ്യാൻ ശ്രീനിവാസൻ്റെയും അച്ഛൻ ആണ് ശ്രീനിവാസൻ.

Leave a Reply
You May Also Like

താരറാണി ആയിരുന്ന റാണിപദ്മിനിയെയും അമ്മയെയും കൊന്നതാര് ? വായിക്കാം സമ്പൂർണ്ണ കഥ

Sunil Waynz മലയാള സിനിമ അതിന്റെ സുവർണകാലത്ത് കണ്ട സമാനതകളില്ലാത്ത വലിയ ദുരന്തങ്ങളിലൊന്നാണ് നടി റാണി…

കൊല്ലത്തുകാരുടെ രവി മുതലാളി ,സിനിമാ ലോകത്തെ അച്ചാണി രവി എന്ന കെ. രവീന്ദ്രനാഥൻ നായർ നവതിയിലേക്ക്

കൊല്ലത്തുകാരുടെ രവി മുതലാളി ,സിനിമാ ലോകത്തെ അച്ചാണി രവി എന്ന കെ. രവീന്ദ്രനാഥൻ നായർ നവതിയിലേക്ക്…

സിനിമയിലെ വിപ്ലവകാരി

നടൻ സുകുമാരൻ ഓർമയായിട്ട് കാൽ നൂറ്റാണ്ട് ???? അദ്ദേഹത്തെ കുറിച്ചുള്ള രണ്ടു ലേഖനങ്ങൾ വായിക്കാം  നിരവധി…

ജവഹർ ലാൽ നെഹ്‌റു ‘പഥേർ പാഞ്ചാലി’ കണ്ടപ്പോൾ ഇന്ത്യൻ സിനിമയ്ക്ക് സംഭവിച്ചത്

Rejeesh Palavila Lyricist/Content Writer ജവഹർ ലാൽ നെഹ്‌റു ‘പഥേർ പാഞ്ചാലി’ കണ്ടപ്പോൾ ഇന്ത്യൻ സിനിമയ്ക്ക്…