ഒടുവിൽ ആരാധകർ കാത്തിരുന്ന ആ വാർത്ത പുറത്തുവന്നു. വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് അതിഥി രവി.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
11 SHARES
131 VIEWS

മോഡലിംഗ് രംഗത്തിലൂടെ സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അതിഥി രവി. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ താരത്തിന് ആയിട്ടുണ്ട്. 2017 പുറത്തിറങ്ങിയ അലമാര എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.

സണ്ണി വെയിൻ്റെ നായികയായിട്ടായിരുന്നു താരം സിനിമയിൽ അവതരിപ്പിച്ചത്. എന്നാൽ താരത്തിൻ്റെ അരങ്ങേറ്റ ചിത്രം ആംഗ്രി ബേബീസ് ആണ്. സിനിമയ്ക്ക് പുറമേ ഒരുപാട് മ്യൂസിക് ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും താരം അഭിനയിക്കാറുണ്ട്. മലയാളത്തിനു പുറമേ ഇതര ഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും ഫോട്ടോസുകളും ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ആരാധകർ കാത്തിരുന്ന താരത്തിൻ്റെ വിവാഹത്തെക്കുറിച്ചുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. തൻറെ എൻറെ വിവാഹ സങ്കല്പങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് അതിഥി രവി.


“അറേഞ്ച്ഡ് മാര്യേജ് എന്ന സങ്കൽപത്തിൽ നിന്ന് ഞാൻ മാറി. പ്രണയിച്ച് വിവാഹം കഴിക്കാനാണ് എനിക്ക് താല്പര്യം. അതും വീട്ടുകാരുടെ സമ്മതത്തോടെ മാത്രം. മുൻപ് എല്ലാം എനിക്ക് അറേഞ്ച് മാര്യേജ് എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് ആരെയും പ്രണയിച് പറ്റിക്കാൻ താല്പര്യമില്ല.

കോവിഡ് കാലത്ത് എൻറെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കൾ വളരെ ഗൗരവമായി ചിന്തിച്ചിരുന്നു. പക്ഷേ എൻറെ ഇഷ്ടം എന്താണോ അതിന് സപ്പോർട്ട് നിൽക്കുന്നവരാണ് എൻറെ മാതാപിതാക്കൾ.”-അതിഥി രവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്