Entertainment
അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.
സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുള്ള താരകുടുംബം ആണ് നടൻ കൃഷ്ണകുമാറിൻ്റെത്
84 total views, 1 views today

സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുള്ള താരകുടുംബം ആണ് നടൻ കൃഷ്ണകുമാറിൻ്റെത്. നാലു പെൺമക്കളിൽ മൂന്നുപേരും കൃഷ്ണകുമാറിൻ്റെ വഴി തിരഞ്ഞെടുത്തു കഴിഞ്ഞു. അതിൽ ഏറ്റവുമധികം ശ്രദ്ധ നേടി എടുക്കാൻ കഴിഞ്ഞത് അഹാന കൃഷ്ണക്കാണ്.
അമ്മ സിന്ധു കൃഷ്ണയും സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. മക്കളുടെ ഫോട്ടോഷൂട്ടുകളിൽ ഇടക്കൊക്കെ അമ്മയും പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും ഒന്നുതന്നെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അഹാന കൃഷ്ണ.
“കഴിഞ്ഞ 26 വർഷമായി താനടക്കം നാല് മക്കളുടെ കാര്യത്തിനാണ് അമ്മ ഏറ്റവും കൂടുതൽ സമയം കണ്ടെത്തുന്നത്. അത് ഒരു വലിയ പോസറ്റിവ് കാര്യമാണന്നും എന്നാൽ സ്വയം മറന്ന് മറ്റുള്ളവർക്കായി സമയം മാറ്റിവെക്കുന്നത് ഒരു നെഗറ്റിവ് കാര്യമാണ്. ഓരോരുത്തരും എപ്പോഴും പ്രഥമ പരിഗണന നൽകേണ്ടത് അവരവരുടെ സന്തോഷത്തിനാണ്.”-അഹാന പറഞ്ഞു.
ഇതിനു മറുപടിയായി സിന്ധു കൃഷ്ണ പറഞ്ഞത് ഇങ്ങനെയാണ്.”ഞാൻ അങ്ങനെ നിന്നത് കൊണ്ടാണ് മക്കൾ എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നത്”-സിന്ധു കൃഷ്ണ പറഞ്ഞു.
85 total views, 2 views today