മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിൽ ഒരാളാണ് അഹാന കൃഷ്ണ. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് താരം സിനിമാ മേഖലയിലേക്ക് അരങ്ങേറുന്നത്. പിന്നീട് ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് ആയിട്ടുണ്ട്. മലയാളത്തിലെ മികച്ച യുവനടൻമാരായ ടോവിനോ തോമസിനും നിവിൻ പോളിക്കും ഒപ്പം സിനിമയിൽ അഭിനയിക്കാൻ താരത്തിന് ആയിട്ടുണ്ട്.

താൻ അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ പ്രത്യേക കഴിവുള്ള താരമാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണ കുമാറിൻറെ മകളാണ് അഹാന. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. എല്ലാ ദിവസവും പുതിയ ഫോട്ടോസും ആയി ആരാധകരുടെ മനസ്സ് കീഴടക്കുന്നതിൽ പ്രത്യേക കഴിവാണ് താരത്തിനുള്ളത്.

അഭിനയത്തിനു പുറമേ മികച്ച ഒരു സംഗീത സംവിധായക കൂടിയാണ് അഹാന. ഈ അടുത്താണ് താരം സംഗീതസംവിധാനം ചെയ്ത ഒരു ആൽബം പുറത്തിറങ്ങിയത്. വളരെ മികച്ച പ്രതികരണങ്ങളാണ് ആൽബത്തിന് ലഭിച്ചത്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സിൽക്ക് ക്ലോത്തിൽ ഉള്ള വസ്ത്രം അണിഞ്ഞാണ് താരം അവതരിച്ചിരിക്കുന്നത്. വ്യത്യസ്തമായ ആറ്റിറ്റ്യൂഡ് പോസുമായാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്.

താരം ചിത്രത്തിന് നൽകിയ അടിക്കുറിപ്പും ശ്രദ്ധേയമാണ്.”എൻറെ കണ്ണുകളിലെ തിളക്കം കാണുന്നില്ലേ, അത് ഞാൻ നിത്യവും സ്വപ്നം കാണുന്നത് കൊണ്ടാണ്”ഈ അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. എന്തുതന്നെയായാലും താരത്തിൻ്റെ പുതിയ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

Leave a Reply
You May Also Like

ക്രൈം ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലറുമായി “കുരുക്ക്”; ഫസ്റ്റ്ലുക്ക്

ക്രൈം ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലറുമായി “കുരുക്ക്”; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി നിഷ ഫിലിംസിന്റെ ബാനറിൽ ഷാജി…

മനസേ ഇറങ്ങി വാടാ നിന്നെ ഞാൻ ഒന്ന് കാണട്ടെ …

മനസേ ഇറങ്ങി വാടാ നിന്നെ ഞാൻ ഒന്ന് കാണട്ടെ … Drvipin Kumar Geethamandirum Rorschach…

മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് ജ്യോതികയും സിദ്ധാർത്ഥും !

മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് ജ്യോതികയും സിദ്ധാർത്ഥും ! വേറിട്ട വേഷപ്പകർച്ചയോടെ പ്രേക്ഷകരെ നിരന്തരം അത്ഭുപ്പെടുത്തുന്ന നടനാണ്…

അവറാൻ വിജയരാഘവന് മാത്രമുള്ളതാണ്.. അയാൾ ഇല്ലെങ്കിൽ അവറാൻ ഉണ്ടാവില്ല

Jishnu Sabu പഴകുംതോറും വീഞ്ഞിന് മാത്രമല്ല തനിക്കും തന്റെ നടനത്തിനും ഒരിത്തിരി വീര്യം കൂടും എന്ന്…