മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ രംസെ. പേര് പറഞ്ഞാൽ ചിലപ്പോൾ ആളിനെ പെട്ടെന്ന് പിടി കിട്ടി എന്ന് വരില്ല. ആള് നമ്മളുടെ എല്ലാവരുടെയും പ്രിയപ്പെട്ട പരമ്പരയായ മൗനരാഗം എന്ന പരമ്പരയിലെ കല്യാണിയാണ്.

ജനപ്രിയ പരമ്പരയായ ഇതിലെ എല്ലാവരെയും മലയാളികൾ കുടുംബാംഗങ്ങളെ പോലെയാണ് സ്നേഹിക്കുന്നത്. എന്നാൽ മലയാളികളുടെ പ്രിയപ്പെട്ട ഈ താരം യഥാർത്ഥത്തിൽ മലയാളി അല്ല. ആള് തമിഴ്നാട് സ്വദേശിയാണ്. ഈ സത്യം ആർക്കും അധികം അറിയില്ല. ഇവർ മാത്രമല്ല യഥാർത്ഥത്തിൽ പരമ്പരയിലെ മുഖ്യ കഥാപാത്രങ്ങളെല്ലാം തമിഴ്നാട് സ്വദേശികളാണ്.

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരം തൻ്റെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയും അതിനു നൽകിയ കുറിപ്പുമാണ് വൈറലാകുന്നത്. വെറുതെ ഇരുന്ന് ബോറടിക്കുമ്പോൾ താരം ചെയ്യുന്ന കാര്യമാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

മറ്റൊന്നും അല്ല ബോർ അടിച്ചാൽ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കുകയാണ് ഐശ്വര്യയുടെ പതിവ്. ഐശ്വര്യയുടെ ഈ ഹോബി കേട്ടപ്പോൾ എല്ലാ ആരാധകരും താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. താരത്തിൻറെ പുതിയ വീഡിയോയും അടിക്കുറിപ്പും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

Leave a Reply
You May Also Like

ഡയറക്ടർ പോലും അറിയാതെ മോഹൻലാൽ അഭിനയിച്ചു ഫലിപ്പിച്ച, പതറിപ്പോയേക്കാവുന്ന ആ രംഗം !

ആറാട്ട് തിയേറ്ററിനു ശേഷം ഒടിടിയിൽ എത്തിയതോടെ കൂടുതൽക്കൂടുതൽ പ്രേക്ഷകർ സിനിമ കണ്ടു വിലയിരുത്തുന്നുണ്ട്. അനുകൂലമായും പ്രതികൂലമായും…

നഞ്ചമ്മയുടെ പാടിയും ആടിയും അഭിനയിക്കുന്ന “ഉൾക്കനൽ”

നഞ്ചമ്മയുടെ പാടിയും ആടിയും അഭിനയിക്കുന്ന “ഉൾക്കനൽ” അയ്മനം സാജൻ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ…

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

സൂരജ് ബാബുവിന്റെ രണ്ടു ഷോർട്ട് ഫിലിമുകൾ പരിചയപ്പെടുത്തുന്നു 1. എഴുതാത്ത കവിത സൂരജ് ബാബു സംവിധാനം…

നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായോ ?

നയൻ താരയും വിഘ്നേഷ് ശിവനും തമ്മിൽ പ്രണയത്തിലായി എന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഇവർ ഇപ്പൊ…