അവതാരകയായും അഭിനേത്രിയായും മലയാളികൾക്കിടയിൽ സുപരിചിതയാണ് എലീന പടിക്കൽ. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിനുള്ളത്. ബിഗ് ബോസ് മലയാളം സീസൺ 2 ലെ ഒരു മത്സരാർത്ഥിയായി വന്നാണ് മലയാളികൾക്ക് മുൻപിൽ താരം സുപരിചിതയായത്.
ബിഗ് ബോസിൽ വച്ച് തൻറെ പ്രണയം താരം തുറന്നു പറഞ്ഞിരുന്നു. പ്രണയത്തെക്കുറിച്ച് വീട്ടുകാർക്ക് ആദ്യം അറിയാമായിരുന്നെങ്കിലും ല അന്നുവരെ സമ്മതിച്ചിട്ടില്ല എന്നായിരുന്നു താരം അന്ന് പറഞ്ഞത്. പിന്നീട് ബിഗ് ബോസ് അവസാനിച്ച ശേഷം താരത്തിൻ്റെ വിവാഹത്തിന് വീട്ടുകാർ സമ്മതിക്കുകയും 2 ആചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു.

ഇപ്പോഴിതാ താരം അമ്മയാകാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് താരമിപ്പോൾ. റെഡ് കാർപെറ്റ് ഷോയിലാണ് താരം സത്യാവസ്ഥ പുറത്തു പറഞ്ഞത്.
“എനിക്കും രോഹിത്തിനും ആദ്യം കുറച്ച് പക്വത വരട്ടെ. എന്നിട്ട് ആലോചിക്കാം അടുത്ത ആൾ വരുന്ന കാര്യം. ഇപ്പോൾ ജീവിതം പരമാവധി ആഘോഷിക്കാൻ ആണ് ഞങ്ങളുടെ തീരുമാനം.

രോഹിത് ഇപ്പോൾ ബിസിനസിൽ വലിയ തിരക്കിലാണ്. സോഷ്യൽ മീഡിയയിൽ വന്ന എൻറെ ഗർഭ വാർത്തകളിൽ ഒന്നും യാതൊരു സത്യവുമില്ല. പുതിയ വിശേഷം ഒന്നും പറയാൻ ഇപ്പോൾ ആയിട്ടില്ല.”-അലീന പറഞു.
