മോഹൻലാലിൻ്റെ അനുമതി ലഭിച്ചു. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാൻ ഒരുങ്ങി ”അമ്മ”

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
11 SHARES
131 VIEWS

രണ്ടു ദിവസം മുമ്പായിരുന്നു മലയാളം ഫിലിം ഇൻഡസ്ട്രിയെ പിടിച്ചുകുലുക്കിയ മറ്റൊരു നാണക്കേട് ഉണ്ടായത്. യുവനടിയെ ബലാത്സംഗം ചെയ്തു എന്ന തരത്തിൽ പ്രശസ്ത നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

അവസരം തരാമെന്നു പറഞ്ഞ് മദ്യം നൽകി പല തവണ പീഡിപ്പിച്ചു എന്നാണ് യുവനടിയുടെ പരാതി. എന്നാൽ തന്നെ ബ്ലാക്ക് മെയിൽ ചെയ്ത് സിനിമയിൽ കൂടുതൽ അവസരം നേടാനാണ് പരാതിക്കാരി ലക്ഷ്യമിട്ടതെന്ന് വിജയ്ബാബു ജാമ്യാപേക്ഷയിലൂടെ പറഞ്ഞു. രാത്രി വൈകി തനിക്ക് ആയിരക്കണക്കിന് മെസ്സേജുകൾ അയക്കാറുണ്ട് എന്നും വിളിക്കാറുണ്ടെന്നും ജാമ്യപേക്ഷയിലൂടെ വിജയ് ബാബു പറഞ്ഞു.

താനുമായി ബന്ധം തുടരാൻ അവർ നിരന്തരമായി പ്രയത്നിച്ചു എന്നും വിജയ് ബാബു പറയുന്നു. ഇപ്പോഴിതാ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാൻ താരസംഘടനയായ അമ്മ ഒരുങ്ങി എന്നാണ് പുറത്തുവരുന്ന വാർത്ത. അടുത്ത ദിവസം തന്നെ അമ്മ ഭാരവാഹിത്വത്തിൽ നിന്നും വിജയ് ബാബുവിനെ നീക്കും എന്നാണ് റിപ്പോർട്ടുകൾ.

വിജയ് ബാബുവിനെതിരെയുള്ള നടപടിക്ക് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകൾ ഒറ്റക്കെട്ടായാണ് ആവശ്യം അറിയിച്ചിട്ടുള്ളത്. മോഹൻലാൽ നടപടിയെടുക്കാൻ വാക്കുകൾ സമ്മതം നൽകിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അതേസമയം വിജയ് ബാബു ഒളിവിലാണെന്നാണ് അഭ്യൂഹം. അദ്ദേഹം ദുബായിലാണ് എന്നാണ് അറിയാൻ കഴിയുന്നത്.

LATEST

നല്ല സിനിമയിലൂടെ വന്ന ജയലളിത എങ്ങനെ ഒരു ബി ഗ്രേഡ് ഹോട്ട് താരം ആയതെന്നു അറിയില്ല

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.