കഴിഞ്ഞ ദിവസമായിരുന്നു കേരള ഫിലിം ഇൻഡസ്ട്രിയെ പിടിച്ചുകുലുക്കിയ വാർത്ത യുവനടി പുറത്തുവിട്ടത്. മാർച്ച് 12 മുതൽ ഏപ്രിൽ മാസം വരെ സിനിമയിൽ അവസരം തരാം എന്ന് പറഞ്ഞ് പലതവണ മദ്യം നൽകി നടനും നിർമാതാവുമായ വിജയ്ബാബു തന്നെ പീഡിപ്പിച്ചു എന്നാണ് മീ ടൂവിലൂടെ യുവനടി പുറത്തു പറഞ്ഞത്.
യുവനടിയുടെ ആദ്യ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. ഇപ്പോഴിതാ മറ്റൊരു സ്ത്രീയും പരാതിയുമായെത്തിയിരിക്കുകയാണ്.തന്നെ പല തവണയായി വിജയ് ബാബു ചുംബിക്കാൻ ശ്രമിച്ചു എന്ന പരാതിയുമായാണ് രംഗത്തു വന്നിരിക്കുന്നത്. വിജയ് ബാബുവിനെതിരെ അമ്മയിലെ വനിതാ അംഗങ്ങളും കടുത്ത നടപടി ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇപ്പോഴിതാ ഒരു വനിതാ അംഗം ഒഴികെ ബാക്കിയെല്ലാവരും വിജയ് ബാബുവിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷംപേരും തുണച്ചു എന്നും അറിയുന്നു

എന്നാൽ അമ്മയിലെ പുരുഷ അംഗങ്ങൾ ഏതാനും പേർ മാത്രമാണ് വിജയ് ബാബുവിന് അനുകൂല നിലപാട് എടുത്തിട്ടുള്ളത്. മറ്റു ചിലർ ഇപ്പോഴും അവരുടെ നിശബ്ദത പാലിച്ചു നിൽക്കുകയാണ്.