ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് സംഗീതസംവിധായകൻ ഗോപീസുന്ദറും ഗായിക അമൃത സുരേഷും ഒരുമിച്ചുള്ള പുതിയ ചിത്രമാണ്. ഇപ്പോഴിതാ ഇരുവർക്കുമെതിരെ കനത്ത സൈബർ അറ്റാക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്.
“പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽ വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്”ഈ അടിക്കുറിപ്പോടെയാണ് അമൃതസുരേഷ് ഫേസ്ബുക്കിലും ഗോപിസുന്ദർ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചത്. ഇതിനെതിരെയാണ് കനത്ത സൈബർ ആക്രമണം നടക്കുന്നത്.

“കാലവും, കാറ്റും എന്നും ഉണ്ടാകും അപ്പോളും പുതിയ വഴികളെ തേടാതിരുന്നാല്‍ നിങ്ങള്‍ക്കു നല്ലത്’, ‘ഏതു വഴി പോയാലും അവസാനം പെരുവഴി അവാതിരുന്നാല്‍ മതി’, ‘ഏതായാലും കോപ്രായങ്ങള്‍ക്ക് ഒരു നിയന്ത്രണം ഉണ്ടാവുമല്ലൊ’,’ഇതും ഗോപി’ എന്നിങ്ങനെ വളരെ മോശം കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.