പുതിയ വീഡിയോ താഴെ കടുത്ത വിമർശനം. മറുപടിക്ക് പുറമേ ഉപദേശവുമായി താരം.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
14 SHARES
165 VIEWS

ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഗായികയാണ് അമൃതസുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ ചെറുതും വലുതുമായ എല്ലാ സന്തോഷങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അമൃതയുടെ സഹോദരി അഭിരാമിയും സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇരുവരും കഴിഞ്ഞ സീസൺ ബിഗ് ബോസിലെ മത്സരാർത്ഥികൾ ആയിരുന്നു. നിരവധി ആരാധകരാണ് ഈ ചേച്ചിക്കും അനിയത്തിക്കും ഉള്ളത്. ഇരുവർക്കും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി വീഡിയോകൾ ചെയ്തതാണ് ഇരുവരും പ്രത്യക്ഷപ്പെടാർ. ഇപ്പോഴിതാ ഇതാ അമൃത പങ്കുവെച്ച് വീഡിയോക്ക് കടുത്ത വിമർശനമാണ് ഉയരുന്നത്.

അതിൽ ഒരു വിമർശകന് അമൃത നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.”നിങ്ങളെ തന്നെ കൂടുതൽ സ്നേഹിക്കുക. മറ്റാർക്കും നിങ്ങൾക്ക് ആയി ചെയ്യാൻ കഴിയില്ല.”എന്ന അടിക്കുറിപ്പോടെ ആയിരുന്നു താരം വീഡിയോ പങ്കുവെച്ചത്. ഇതിനു താഴെ വന്ന കമൻ്റിന് ആണ് അമൃത മറുപടി നൽകിയത്.
“കാക്ക കുളിച്ചാൽ കൊക്ക് ആയ്യില്ല, പഴയകാലം ഓർമ്മയിൽ വരുന്നു”ഇതായിരുന്നു ആ കമൻറ്. ഇതിന് അമൃത മറുപടി നൽകിയത് ഇങ്ങനെയായിരുന്നു.


“സാരമില്ല സഹോദരാ, പോട്ടെ വിഷമിക്കണ്ട, ഒന്നുംകൂടി കുളിച്ചു നോക്കൂ, ചിലപ്പൊ കൊക് ആകും. പഴയ കാലം ഓർത്തിരിയ്ക്കാതെ പുതിയ കാലം നോക്കി ജീവിക്ക.”-താരം നൽകിയ ഈ മറുപടി സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. നിരവധി ആരാധകരാണ് താരത്തിന് പിന്തുണയുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ