അമൽ നീരദ് സംവിധാനം ചെയ്ത മലയാളത്തിലെ സൂപ്പർസ്റ്റാർ മമ്മൂട്ടി കേന്ദ്രകഥാപാത്രമായി അഭിനയിച്ച് ഈ അടുത്ത് റിലീസ് ആയ ചിത്രമാണ് ഭീഷ്മപർവ്വം. അതിലൂടെ റേച്ചൽ എന്ന കഥാപാത്രം അവതരിപ്പിച്ച് മലയാളി മനസ്സിൽ പ്രത്യേക ഇടം നേടിയിരിക്കുകയാണ് അനഘ മരുതോര.
ഭീഷ്മപർവ്വംത്തിലൂടെ മലയാളി ഇൻഡസ്ട്രിയിലേക്ക് തൻറെ വരവ് അറിയിച്ചിരിക്കുകയാണ് താരം. വളരെ മികച്ച രീതിയിൽ തന്നെ തനിക്ക് ലഭിച്ച കഥാപാത്രം ചെയ്യാൻ താരത്തിന് ആയിട്ടുണ്ട്. ചിത്രത്തിൽ ശ്രീനാഥ് ഭാസിയുടെ പ്രണയിനി ആയിട്ടാണ് താരത്തിൻ്റെ കഥാപാത്രം. ചിത്രത്തിൽ ശ്രീനാഥ് ഭാസിയും അനഘയും തമ്മിലുള്ള ഇൻ്റിമേറ്റ് രംഗങ്ങൾ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

ഇപ്പോഴിതാ തനിക്ക് ജീവിതത്തിൽ ഒരു പ്രണയം ഉണ്ടായത് മൂലം ആ രംഗങ്ങൾ ചെയ്യാൻ എളുപ്പമായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പുതുമുഖ നടി.
താരത്തിൻറെ വാക്കുകളിലൂടെ..
“പലര്‍ക്കുമുണ്ടാകും തീവ്രമായ ഒരു പ്രണയ കഥ പറയാന്‍. അത്തരത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു തീവ്ര പ്രണയം പലര്‍ക്കും ഉണ്ടാകും. അതുപോലെ എനിക്കും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് എനിക്കത് എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റി.അമല്‍ സാര്‍ കഥാപാത്രത്തെ നരേറ്റ് ചെയ്തപ്പോള്‍ എനിക്ക് ഒരുപാട് ഇഷ്ടമായി. യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ എത്രത്തോളം ബോള്‍ഡ് ആണെന്ന് എനിക്ക് അറിയില്ല.

പക്ഷേ പേഴ്സണലി ആ കഥാപാത്രത്തെ എനിക്ക് ഒരുപാട് ഇഷ്ടമായി. അതുകൊണ്ട് സര്‍ നരേറ്റ് ചെയ്തപ്പോള്‍ തന്നെ ഈ കഥാപാത്രം ചെയ്യാന്‍ എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റ് ആയിരുന്നു.
ഭീഷ്മ പര്‍വ്വത്തിന്റെ കഥ ബ്രീഫായി അമല്‍ സാര്‍ എന്നോട് പറഞ്ഞിരുന്നു. അതിനുശേഷം റേച്ചലിനെ കുറിച്ച് ഡീറ്റെയില്‍ഡ് ആയി പറഞ്ഞു തന്നു. റേച്ചലിന്റെ കാര്യത്തില്‍ ട്രോമ ആണെങ്കിലും റൊമാന്‍സ് ആണെങ്കിലും എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റി.

കാരണം ഞാന്‍ അത്തരം അവസ്ഥകളിലൂടെയൊക്കെ എന്റെ ലൈഫില്‍ എപ്പോഴൊക്കെയോ പോയിട്ടുണ്ട്. പല കാര്യങ്ങളും റിലേറ്റബിള്‍ ആയിരുന്നു. അതുകൊണ്ട് തന്നെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞെന്നാണ് പ്രതീക്ഷിക്കുന്നത്”- താരം പറഞ്ഞു.