നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതി, എന്നെ നോക്കാൻ എനിക്കറിയാം. വിമർശകൻ്റെ വായടപ്പിച്ച് അനസൂയ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
14 SHARES
170 VIEWS

തെലുങ്കിലെ സജീവമായ നടിയാണ് അനസൂയ ഭരദ്വാജ്. എന്നാൽ താരത്തിനെ മലയാളികൾക്ക് അത്ര പരിചിതമല്ല. എന്നാൽ ഇപ്പോൾ അനുസൂയയെ അറിയാത്ത ഒരു മലയാള സിനിമ ആരാധകരും ഉണ്ടാവുകയില്ല.

ഈ അടുത്ത് ഇറങ്ങിയ അമൽ നീരദ് ചിത്രം ഭീഷ്മപർവ്വത്തിൽ സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ മുൻ കാമുകിയുടെ കഥാപാത്രത്തിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കുകയാണ് താരം. ആലീസ് എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. അഭിനയത്തിന് പുറമേ മികച്ച ഒരു അവതാരികയും കൂടിയാണ് താരം.

സോഷ്യൽ മീഡിയയിൽ സജീവമായ താരം മോഡൽ വസ്ത്രങ്ങളിൽ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. സ്വാഭാവികമായും ഒരു പെണ്ണ് അങ്ങനെ ചെയ്താൽ സംസ്കാരം നോക്കുന്ന അമ്മാവന്മാർക്ക് പൊള്ളും. അനസൂയ പങ്കുവെക്കുന്ന ചിത്രത്തിനു താഴെ കമൻറ്മായി അക്കൂട്ടർ എത്താറുണ്ട്.

രണ്ടു കുട്ടികളുടെ അമ്മയായിട്ടും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളാണ് ധരിക്കുന്നത് എന്നും, തെലുങ്ക് സ്ത്രീസമൂഹത്തിന് അനസൂയ അപമാനമാണെന്നും പലരും പറയും. ഇപ്പോഴിതാ ഇതിനു മറുപടി എത്തിയിരിക്കുകയാണ് താരം.


താരത്തിൻ്റെ വാക്കുകളിലൂടെ..
“നിങ്ങളുടെ ചിന്താ പ്രക്രിയ മുഴുവന്‍ പുരുഷ സമൂഹത്തിനും നാണക്കേടാണ്. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിയാല്‍ മതി. എന്നെ നോക്കാന്‍ എനിക്കറിയാം. സ്ത്രീകൾക്ക് അവരുടേതായ താൽപര്യങ്ങളും, ജീവിതവും ഉണ്ടെന്നും, അത് പാലിക്കണം എന്ന് പലർക്കും അറിയില്ല. പുരുഷന്മാർക്ക് ഇനിയും വിദ്യാഭ്യാസം നൽകേണ്ടത് ആവശ്യമാണ്.

ഒരു സ്ത്രീയെ അവളുടെ വസ്ത്രം നോക്കി വിലയിരുത്തുന്നത് ഒരിക്കലും അവസാനിക്കാത്ത വിഷയമാണ്. സെലിബ്രിറ്റികളെ ലക്ഷ്യമിട്ടാണ് ആളുകൾ തുടരുന്നത് എല്ലാത്തിനും സെലിബ്രിറ്റികൾ വിശദീകരണം നൽകണമെന്ന് അവസ്ഥയാണുള്ളത്”- അനസൂയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ