മമ്മൂട്ടി കേന്ദ്രകഥാപാത്രമായി അഭിനയിച്ച പേരൻപ് എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി അമീർ ചലച്ചിത്രരംഗത്തേക്ക് അരങ്ങേറുന്നത്. സിനിമയിൽ നായികയായി അഭിനയിച്ച ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ വനിതയാണ് അഞ്ജലി.

അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ അപ്പാനി രവി നായകനാകുന്ന “ബർനാഡ്” ആണ് അഞ്ജലി അമീറിൻ്റെ പുതിയ ചിത്രം. അഭിനയത്തിനു പുറമേ മികച്ച ഒരു മോഡലും കൂടിയാണ് താരം. അഞ്ജലി അമീർ നേരത്തെ ബിഗ് ബോസിലും മത്സരിച്ചിരുന്നു. ബിഗ് ബോസിലൂടെയാണ് താരം ജനപ്രീതി നേടുന്നത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് താരത്തിന് ഷോയിൽ തുടരാനായില്ല.അതുകൊണ്ടുതന്നെ താരം മത്സരത്തിൽ നിന്നും പിന്മാറി പുറത്തുപോവുകയായിരുന്നു.


ഇപ്പോഴിതാ തൻറെ ജീവിതത്തിലെ ചോയ്സുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
“ഉദ്ഘാടനത്തിന് പോവുകയാണെങ്കിൽ സാരി ആയിരിക്കും മിക്കവാറും ധരിക്കുക. ഔട്ടിംഗ് ആണെങ്കിൽ വെസ്റ്റേൺ വസ്ത്രങ്ങൾ. ജീൻസും ടോപ്പും ആണ് കൂടുതൽ ഇഷ്ടം. മേക്കപ്പ് ഒന്നും അധികം ഉപയോഗിക്കാതെ വളരെ കാഷ്വൽ ആയിട്ടാണ് അധികവും പുറത്തു പോകാർ. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ കസിൻ്റെ ഫ്രോക്കുകൾ ഇട്ടു നോക്കുമായിരുന്നു.

അതെല്ലാം ഇപ്പോഴും ഓർമ്മയുണ്ട്. പതിനഞ്ചോ പതിനാറോ വയസ്സുള്ളപ്പോഴാണ് ശസ്ത്രക്രിയക്ക് വിധേയനാക്കാൻ തീരുമാനിച്ചത്. അപ്പോഴാണ് വീടുവിട്ടിറങ്ങിയത്. മുൻപും എല്ലാ വസ്ത്രങ്ങളും ധരിക്കുന്നതു കൊണ്ട് ശസ്ത്രക്രിയയ്ക്കുശേഷം പുതുമയൊന്നും തോന്നിയില്ല. ഒരുപാട് വളകളും കൊലുസും ഇടണമെന്നും, വലുതാകുമ്പോൾ സാരി ഉടുക്കണമെന്നും കുട്ടിക്കാലത്തെ ആഗ്രഹിച്ചിരുന്നു. സാരി ഉടുക്കുമ്പോൾ പ്രത്യേക ഭംഗിയാണ്. പക്ഷേ ഇപ്പോൾ വർക്കിന് അനുസരിച്ചാണ് വസ്ത്രം ധരിക്കാറ്. വെള്ളയും കറുപ്പും ആണ് ഇഷ്ടനിറം.

എൻറെ പ്രണയം എൻറെ സ്വകാര്യതയാണ്. ഉണ്ടെന്നോ ഇല്ലെന്നോ പറയുന്നില്ല. എല്ലാ വ്യക്തികൾക്കും അവരുടേതായ ഇഷ്ടങ്ങൾ ഉണ്ടാകും. മറ്റുള്ളവർ അത് ഇടപെടേണ്ട ആവശ്യമില്ല. ദുബായിൽ നല്ലൊരു വ്യക്തിയെ കല്യാണം കഴിച് താമസിക്കാൻ ആണ് ആഗ്രഹം. സ്വന്തമായ ഒരു വീടും ഒരു ബിസിനസും മറ്റൊരു സ്വപ്നമാണ്.”- അഞ്ജലി പറഞ്ഞു.

Leave a Reply
You May Also Like

ഉടലിൽ ഇന്ദ്രൻസ് ആറാടുകയാണ്…

നാരായണൻ ഉടൽ : ഇന്ദ്രൻസ് ആറാടുകയാണ്…!! ത്രില്ലെർ സിനിമകൾ ഒരുപാട് ഇഷ്ടമുള്ളത്കൊണ്ട് തന്നെ ഉടൽ കാണാനായി…

അമിതാഭിനയത്തിന്‍റെ ദോഷങ്ങള്‍ ശിവാജി ഗണേശനില്‍ കണ്ടേക്കാം എങ്കിലും അഭിനയം കൊണ്ട് മാത്രം തമിഴകത്തെ പിടിച്ചടക്കിയ പ്രതിഭ

നടികര്‍ തിലകം ശിവാജി ഗണേശൻ്റെ 22-ാം സ്മൃതിദിനം Saji Abhiramam തെന്നിന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളായ…

‘ഇന്ത്യൻ’ മൂന്നാം ഭാഗത്തിൽ സേനാപതിയുടെ പിതാവായും കമൽഹാസൻ

‘ഇന്ത്യൻ-2’വിനൊപ്പം മൂന്നാം ഭാഗത്തിന്റെ ട്രെയിലറും ഉണ്ടാകുമെന്നതാണ് ആ അപ്ഡേറ്റ്! ഇത് കൂടാതെ മൂന്നാം ഭാഗം ‘ഇന്ത്യൻ-2’വിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കുമത്രേ!

”അന്ന് ഷാരൂഖ് റിമിയോട് ചെയ്തതിൽ ആർക്കും പ്രശ്നമില്ല, വിനായകൻ മാത്രം തെറ്റുകാരൻ”

വിനായകൻ പറഞ്ഞ വിഷയങ്ങൾ പ്രസക്തമാണോ അല്ലയോ എന്നതിൽ പിടിച്ചു ചർച്ചകൾ കൊഴുക്കുമ്പോൾ ഒരുക്കൽ ഷാറൂഖ് ഖാൻ…