മമ്മൂട്ടി കേന്ദ്രകഥാപാത്രമായി അഭിനയിച്ച പേരൻപ് എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി അമീർ ചലച്ചിത്രരംഗത്തേക്ക് അരങ്ങേറുന്നത്. സിനിമയിൽ നായികയായി അഭിനയിച്ച ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ വനിതയാണ് അഞ്ജലി.
അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ അപ്പാനി രവി നായകനാകുന്ന “ബർനാഡ്” ആണ് അഞ്ജലി അമീറിൻ്റെ പുതിയ ചിത്രം. അഭിനയത്തിനു പുറമേ മികച്ച ഒരു മോഡലും കൂടിയാണ് താരം. അഞ്ജലി അമീർ നേരത്തെ ബിഗ് ബോസിലും മത്സരിച്ചിരുന്നു. ബിഗ് ബോസിലൂടെയാണ് താരം ജനപ്രീതി നേടുന്നത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് താരത്തിന് ഷോയിൽ തുടരാനായില്ല. അതുകൊണ്ടുതന്നെ താരം മത്സരത്തിൽ നിന്നും പിന്മാറി പുറത്തുപോവുകയായിരുന്നു.

ഇപ്പോഴിതാ തൻറെ ജീവിതത്തിലെ പുതിയ വിശേഷം ആരാധകർക്ക് മുൻപിൽ പങ്കുവെച്ചിരിക്കുകയാണ് താരം. ഗോൾഡൻ വിസ ലഭിച്ച സന്തോഷമാണ് അഞ്ജലി അമീർ ഇൻസ്റ്റഗ്രാമിലൂടെ തൻറെ ആരാധകർക്ക് മുൻപിൽ പങ്കുവച്ചത്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഈ സി എച്ചാണ് താരത്തിന് ഗോൾഡൻ വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

ഈ സി എച്ച് സി ഇ ഓ ഇഖ്ബാൽ മാർക്കോണി, ആദിൽ സാദിഖ്, ഫാരിസ് എഫ്‌പിസി, മുഹമ്മദ് റസ്സൽ എൽ പി എന്നിവരുടെ സാന്നിധ്യത്തിൽ ഇ സി എച്ച് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ താരം ദുബായ് വിസ സ്വീകരിച്ചു. ചടങ്ങിൻ്റെ ചിത്രങ്ങൾ തൻറെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി താരം പങ്കു വെച്ചിട്ടുണ്ട്.
