പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ മലയാളം സിനിമാ ലോകത്തേയ്ക്ക് ചുവടു വെച്ച താരമാണ് അനുസിത്താര. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് താരം മലയാളികളുടെ മനസ്സിൽ തൻറെതായ സ്ഥാനം നേടിയെടുത്തത്.
മലയാള സിനിമയിലെ ശാലീന സുന്ദരിയാണ് താരം. രാമൻറെ ഏദൻതോട്ടം എന്ന സിനിമയിലൂടെയാണ് താരം ജനപ്രീതി ആകർഷിച്ചത്. കുഞ്ചാക്കോ ബോബൻ ആയിരുന്നു ഈ സിനിമയിലെ നായകൻ. പിന്നീട് മലയാളികളുടെ ജനപ്രിയനായകൻ ജയസൂര്യയുടെ നായികയായി ക്യാപ്റ്റൻ എന്ന സിനിമയിലെ അഭിനയം എല്ലാവരെയും ഞെട്ടിച്ചു.

വളരെ മികച്ച അഭിനയമായിരുന്നു താരം ആ സിനിമയിൽ കാഴ്ചവച്ചത്. പുറത്തിറങ്ങിയ തൻറെതായ ഓരോ ചിത്രങ്ങളും മികച്ച കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ മനസ്സിലേക്ക് താരം പതുക്കെ പതുക്കെ അടുത്തു. എന്നാൽ അഭിനയത്തിൽ മാത്രമല്ല താരത്തിന് കഴിവുള്ളത്. മികച്ച ഒരു നർത്തകി കൂടിയാണ് താരം. നൃത്തത്തിലൂടെ ആണ് താരം സിനിമയിലേക്ക് അരങ്ങേറിയത്.

താരത്തിൻ്റെ കുടുംബം ഒരു കലാ കുടുംബം ആണ്. ചെറുപ്പം മുതലേ ഡാൻസ് പഠിക്കുന്നുണ്ട് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം എപ്പോഴും ആരാധകർക്ക് മുമ്പിൽ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പുതുതായി പങ്കുവെച്ച സെറ്റ് സാരിയിൽ ഉള്ള വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അനുവിൻ്റെ ഭംഗിയെ കുറിച്ച് നിരവധി കമൻറുകൾ ആണ് പോസ്റ്റിനു താഴെ വരുന്നത്. നിമിഷനേരം കൊണ്ട് തന്നെ താരത്തിൻ്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

