അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നിവിൻ പോളിയുടെ നായികയായി അഭിനയിച്ച പ്രേമം എന്ന സിനിമയിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ തൻ്റെതായ ഇടം കണ്ടെത്തിയ നടിയാണ് അനുപമ പരമേശ്വരൻ.
പിന്നീട് ഷോർട്ട് ഫിലിമുകളിലും പല സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻറെ നായികയായും താരം അഭിനയിച്ചിട്ടുണ്ട്.സിനിമാരംഗത്തെപോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തൻറെ എല്ലാ പുതിയ വിശേഷങ്ങളും ഫോട്ടോസും വീഡിയോസും ആരാധകർക്ക് മുൻപിൽ താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട്മായി എത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇത്തവണ സാരിയിൽ തിളങ്ങി ആണ് താരം വന്നിരിക്കുന്നത്.

ലേബൽ സൗരവ് ദാസ് ആണ് താരത്തിനു വേണ്ടി സാരി നിർമ്മിച്ചിരിക്കുന്നത്. സ്റ്റൈലിങ് ചെയ്തിരിക്കുന്നത് ശിൽപ ആണ്. ദീപക് സൂര്യയാണ് താരത്തിൻ്റെ ഫോട്ടോസ് പകർത്തിയിരിക്കുന്നത്.

ചിത്രത്തിനു താഴെ അനുസിത്താര അടക്കം നിരവധി സെലിബ്രിറ്റികൾ കമൻറ് ചെയ്തിട്ടുണ്ട്.

മലയാള സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ല താരം. അന്യഭാഷാ ചിത്രങ്ങളിലാണ് താരത്തിന് കൂടുതൽ ശ്രദ്ധയും താരത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതും. എന്തുതന്നെയായാലും താരത്തിൻ്റെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.