പ്രേമം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ പിന്നീട് ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് അനുപമ പരമേശ്വരൻ. പ്രേമം സിനിമയ്ക്ക് ശേഷം മലയാളസിനിമയിൽ പിന്നീട് താരത്തിന് ഉദ്ദേശിച്ച അത്ര ശോഭിക്കാൻ സാധിച്ചിട്ടില്ല.
മലയാളം വിട്ട് ഇപ്പോൾ ഇതര ഭാഷ സിനിമകളിലാണ് താരം സജീവമാകാൻ ഒരുങ്ങുന്നത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ഒട്ടനവധി നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാളസിനിമയിൽ അധികമാർക്കും സാധിക്കാത്ത ഒരു കാര്യമാണത്.


സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഫോട്ടോസുകൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയ കൈയിലെടുക്കുന്നത്.


ഇപ്പോഴിതാ അത്തരത്തിലുള്ള ഫോട്ടോഷൂട്ടും ആയാണ് താരം അവതരിച്ചിരിക്കുന്നത്. മോഡേൺ സാരിയിൽ അതി സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിമിഷനേരം കൊണ്ടാണ് താരത്തിൻ്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്.