ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുഷ്ക ഷെട്ടി. ഒട്ടനവധി ആരാധകരാണ് താരത്തിന് മലയാളത്തിൽ ഉള്ളത്.

മലയാളികൾക്ക് ഇഷ്ടപ്പെട്ട തമിഴ് തെലുങ്ക് സിനിമകളിൽ നായിക അനുഷ്ക ആയതുകൊണ്ട് മലയാളത്തിൽ ഗംഭീര സ്വീകരണമാണ് താരത്തിന് എപ്പോഴും ലഭിക്കാർ. നിരവധി സൂര്യ വിജയ് സിനിമകളിൽ അനുഷ്ക ആയിരുന്നു നായിക.


എന്നാൽ കുറച്ചു കാലമായി താരം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. രണ്ടുവർഷം മുമ്പാണ് താരം അവസാനമായി സിനിമയിൽ അഭിനയിച്ചത്. നിശബ്ദം എന്ന സിനിമയായിരുന്നു അത്. എന്നാൽ 100 ശതമാനവും പേരിന് ശരിവെക്കുന്ന സിനിമയായിരുന്നു അത്. വന്നതും പോയതും ആരും അറിഞ്ഞില്ല.
ബാഹുബലി എന്ന സിനിമയിൽ ബാഗുമതി എന്ന ഗംഭീര കഥാപാത്രം കാഴ്ചവച്ച് നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് അനുഷ്ക.

എന്നിട്ടും താരത്തിൻ്റെ അപ്രതീക്ഷിതമായ മാറി നിൽക്കൽ എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ എല്ലാ ആരാധകരെയും സങ്കടപ്പെടുത്തുന്ന വാർത്തയാണ് പുറത്തുവരുന്നത്. എന്നെന്നേക്കുമായി സിനിമാ കരിയർ ഉപേക്ഷിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. എന്നാൽ ഇതുവരെയും ഈ വാർത്ത ആരും സ്ഥിരീകരിച്ചിട്ടില്ല. ഏകദേശം 40 വയസ്സ് പ്രായം താരത്തിനുണ്ട്. എന്നാൽ ഈ അഭ്യൂഹങ്ങളെയെല്ലാം മാറ്റിനിർത്തിക്കൊണ്ട് സിനിമയിലേക്ക് റീ-എൻട്രി നടത്താൻ പോവുകയാണ് അനുഷ്ക.

നവിൻ പോളി ഷെട്ടി നായകനാകുന്ന സിനിമയിലൂടെയാണ് താരം രണ്ടാംവരവ് നടത്തുന്നത്. ഏപ്രിൽ രണ്ടാം വാരം മുതൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്.ആദ്യ ദിനം മുതൽ തന്നെ താരം സിനിമയുടെ ഭാഗം ആയിരിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.

Leave a Reply
You May Also Like

പ്രതീക്ഷ നശിച്ച ഒരു മനുഷ്യൻ തന്റെ യുവത്വം വീണ്ടെടുക്കാൻ കൂട്ടുകാരുടെ സഹായം തേടുന്നു, അയാൾ അതിൽ വിജയിക്കുമോ ?

Savin T 🎬 The World’s End (2013) “I remember sitting up there,…

‘കാതൽ ദി കോറി’ലെ ‘നീയാണെൻ ആകാശം’ എന്ന വീഡിയോ സോങ് റിലീസ് ചെയ്തു

മെഗാസ്റ്റാർ മമ്മുട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന ‘കാതൽ…

പുറത്ത് ഇങ്ങനെ ഹാപ്പി ഒക്കെ ആണേലും ആലീസിനെ ഉറക്കത്തിൽ എന്തൊക്കെയോ സ്വപ്നങ്ങൾ വേട്ടയാടുന്നു

Don’t worry Darling 2022/English Vino John ഗംഭീര കണ്ടന്റുകൾക്ക് മാത്രം കൈകൊടുക്കുന്ന Florence Pugh…

ഇത്രയൊക്കെ സംഭവിച്ചിട്ടും വീണ്ടും ഭർതൃഗൃഹത്തിലേക്ക് കൊണ്ടാക്കാമെന്ന് പറഞ്ഞ അമ്മ കഥാപാത്രം സൃഷ്ടിച്ച് വെച്ച അരക്ഷിതാവസ്ഥ

Tinku Johnson പൊതുബോധത്തോടൊപ്പം സഞ്ചരിക്കുന്ന ഫാമിലികൾ വ്യക്തികൾക്ക് മേൽ ചെലുത്തുന്ന ഡിസ്കംഫേർട്ടെന്നത് ചെറുതായ കാര്യമൊന്നുമല്ല. അതെല്ലായിപ്പോഴും…