മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് അനുസിത്താര. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് അരങ്ങേറിയത്. പിന്നീട് ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ താരം മലയാളി ആരാധകരെ കൈയിലെടുത്തു.

തനിക്ക് ലഭിച്ച കഥാപാത്രങ്ങളെല്ലാം അതിമനോഹരമായാണ് താരം കൈകാര്യം ചെയ്തിട്ടുള്ളത്. ഫുക്രി ക്യാപ്റ്റൻ രാമൻറെ ഏദൻതോട്ടം സർവോപരി പാലാക്കാരൻ ക്യാമ്പസ് ഡയറി എന്നീ ചിത്രങ്ങളിലെല്ലാം താരം പ്രധാനവേഷങ്ങളിൽ എത്തിയിട്ടുണ്ട്. അഭിനയത്തിന് പുറമെ മികച്ച ഒരു നർത്തകി കൂടിയാണ്.

എല്ലാ പ്രാവശ്യവും നിന്നും വ്യത്യസ്തമായാണ് ഇത്തവണത്തെ താരത്തിൻ്റെ ഈദ് വീഡിയോ. നിസ്കാര കുപ്പായത്തിൽ പ്രാർത്ഥിക്കുന്ന വീഡിയോ ആണ് താരം ഈദ് മുബാറക്ക് എന്ന അടിക്കുറിപ്പോടെ ആരാധകർക്ക് മുമ്പിൽ പങ്കുവെച്ചിരിക്കുന്നത്. താരത്തിൻറെ പുതിയ വീഡിയോ നിമിഷനേരംകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ കത്തിക്കയറിയത്. എന്തുതന്നെയായാലും താരത്തിൻ്റെ പുതിയ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ഫോട്ടോസും നൃത്ത വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നാളെയാണ് കേരളത്തിൽ ചെറിയ പെരുന്നാൾ. എല്ലാ പെരുന്നാളിനും താരത്തിൻ്റെ വക ഒരു വീഡിയോ ഉണ്ടാകാറുണ്ട്. ഇപ്രാവശ്യവും താരം ആ പതിവ് തെറ്റിച്ചില്ല.

Leave a Reply
You May Also Like

” ഇനി ഉത്തരം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

” ഇനി ഉത്തരം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ അയ്മനം സാജൻ ദേശീയ അവാർഡ് ഫെയിം…

മലയാളത്തിന്റെ വാനമ്പാടിക്ക് അറുപതാം പിറന്നാൾ

മലയാളത്തിന്റെ വാനമ്പാടിക്ക് അറുപതാം പിറന്നാൾ Muhammed Sageer Pandarathil സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെയും…

തീക്കളിയിൽ വിരൂപനായവൻ പ്രതികാരദാഹിയായപ്പോൾ

ടോണി മെയ്‌ലം സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ അമേരിക്കൻ സ്ലാഷർ ചിത്രമാണ് ദി ബേണിംഗ്, കൂടാതെ…

അനൂപ് മേനോനും, രഞ്ജിത്തും ആചരിച്ചു പോരുന്ന മാടമ്പി ഫ്യൂഡലിസത്തിന്റെ ചന്ദ്രോത്സവമാണ് ‘കിങ് ഫിഷ്’

രജിത് ലീല രവീന്ദ്രൻ  സിനിമയ്ക്കകത്തെ സിനിമയിൽ തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങുന്ന നായകനടനെ സുഹൃത്ത് ഉപദേശിക്കുന്നു. “മലയാള…