എൻറെ നാട്, ഒരുപാട് ഓർമ്മകൾ, എൻറെ നാട്ടുകാർ. നാട്ടിലെ ഉത്സവത്തിൻ്റെ ഫോട്ടോസ് പങ്കുവെച്ച് അനുശ്രീ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
16 SHARES
196 VIEWS

റിയാലിറ്റി ഷോയിലൂടെ അരങ്ങേറി പിന്നീട് ചലച്ചിത്ര രംഗത്തേക്ക് ചുവടുവച്ച് നിറസാന്നിധ്യമായി മാറിയ മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് അനുശ്രീ.

ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ജനപ്രീതി നേടിയെടുക്കുവാൻ താരത്തിന് ആയിട്ടുണ്ട്. വളരെ പെട്ടെന്നാണ് മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തുവാൻ അനുശ്രീക്ക് സാധിച്ചത്.

ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിൻറെ പ്രതികാരം, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, ഡയമണ്ട് നെക്ലൈസ്, ആദി, റെഡ് വൈൻ, ഒരു സിനിമാക്കാരൻ, നാക്കു പെൻ്റാ നാക്കു താക്ക, വെടിവഴിപാട് ആട് എന്നീ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളിൽ താരം അവതരിച്ചിട്ടുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ മധുരരാജ യിലും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു താരത്തിൻ്റെത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നാട്ടിലെ ഉത്സവത്തിൻെറ വിശേഷം പങ്കു വച്ചിരിക്കുകയാണ് താരം.


“ഞങ്ങളുടെ ഉത്സവം, രണ്ടു വർഷത്തിനു ശേഷം വീണ്ടും പഴയ പോലെ, ഒരുപാട് നാളായി നോക്കി ഇരുന്ന ദിവസം, ഒരുപാട് ഓർമ്മകൾ, എൻറെ നാട്, എൻറെ നാട്ടുകാർ, എൻറെ അമ്പലം, ഉത്സവം”ഈ അടിക്കുറിപ്പോടെ ആയിരുന്നു സാരിയിൽ അതിസുന്ദരിയായി താരം ഫോട്ടോസ് പങ്കുവെച്ചത്. താരത്തിൻറെ ഫോട്ടോസ് നിമിഷനേരംകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.