Entertainment
നിങ്ങളുടെ കയ്യിൽ മികച്ച തിരക്കഥകൾ ഉണ്ടോ? അൻവർ റഷീദ് കഥകൾ ക്ഷണിക്കുന്നു.
ഒരുപിടി മികച്ച സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരമാണ് അൻവർ റഷീദ്
95 total views

ഒരുപിടി മികച്ച സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരമാണ് അൻവർ റഷീദ്. ഇപ്പോഴിതാ പുതിയ കഥകളും തിരക്കഥകളും ക്ഷണിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നിർമാതാവുമായ അൻവർ റഷീദ് സ്ഥാപനം അൻവർ റഷീദ് എൻ്റർടെയ്ൻമെൻ്റ്.
കഥയുടെ ചുരുക്കം ഉം മേൽവിലാസവും ഉൾപ്പെടെ തന്നിരിക്കുന്ന മെയിൽ ഐഡിയിലേക്ക് അയക്കാൻ ആണ് നിർദേശം (http://areoiginals2022@gmail.com). ജൂൺ 10 ന് മുമ്പ് കഥകൾ അയക്കണം. തിരഞ്ഞെടുക്കുന്നവർക്ക് നേരിട്ട് കഥ പറയാനുള്ള അവസരം ലഭിക്കും.
ബാംഗ്ലൂർ ഡേയ്സ്,പ്രേമം, പറവ, തുടങ്ങിയവയാണ് അൻവർ റഷീദ് എൻ്റർടെയ്ൻമെൻ്റ് ബാനറിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ.
96 total views, 1 views today