ആ ഫീൽ വന്നപ്പോൾ അവൾ പേടിച്ചു പോയി. പിന്നെ അവളും പറഞ്ഞു എന്നെയും ഇഷ്ടമാണെന്ന്. പ്രണയം തുറന്നു പറഞ്ഞ് അപർണ

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
31 SHARES
374 VIEWS

മലയാളത്തിൽ ഒരുപാട് ആരാധകർ ഉള്ള താരമാണ് അപർണ മൾബറി. മലയാളികളുടെ സ്വന്തം ഇംഗ്ലീഷ് ടീച്ചറാണ് താരം. താരമിപ്പോൾ ബിഗ് ബോസ് പുതിയ സീസണിൽ മത്സരിച്ചു കൊണ്ടിരിക്കുകയാണ്.

ഷോയിൽ എല്ലാ താരങ്ങളും തങ്ങളുടെ പ്രണയത്തെ കുറിച്ചും വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും മനസ്സു തുറന്നിരുന്നു. ഇപ്പോഴിതാ തൻറെ പ്രണയത്തെ കുറിച്ചും പങ്കാളിയെ കുറിച്ചും പറഞ്ഞിരിക്കുകയാണ് അപർണ മൾബറി.


താരത്തിൻറെ വാക്കുകളിലൂടെ..
“അമൃത ശ്രീ കുറച്ച് ലേറ്റ് ആയാണ് എത്തിയത്. അമൃതയെ എനിക്ക് നേരത്തെ അറിയുമായിരുന്നില്ല. ഞങ്ങളെല്ലാം ഒന്നിച്ചൊരു റൂമിലായിരുന്നു കഴിഞ്ഞത്. തൻറെ തൊട്ട് അപ്പുറത്തായിരുന്നു അമൃതയ്ക്ക് ബെഡ് കൊടുത്തത്. ആദ്യം നോക്കിയപ്പോൾ തന്നെ പ്രണയം തോന്നിയിരുന്നു.

ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു. ആ ഫീൽ വന്നപ്പോൾ അവൾ പേടിച്ചു പോയി. റൂം മാറ്റാമോ എന്നൊക്കെ അവൾ ചോദിച്ചിരുന്നു. പക്ഷേ മാറ്റിയില്ല. എല്ലാ ദിവസവും അവളെ കാണാനായി ഞാൻ കോഫി കുടിക്കുമായിരുന്നു. ഞാൻ എൻറെ നാട്ടിലേക്ക് തിരിച്ചു പോകും മുമ്പാണ് പ്രണയം തുറന്നു പറഞ്ഞത്. ഞാൻ എല്ലാം പറഞ്ഞ സമയത്ത് അവളുടെ ബെസ്റ്റ് ഫ്രണ്ട് വന്ന് അവളെ വിളിച്ചു പോയി. ഇന്ന് എൻറെ കൂടെ പുറത്തു വരാമോ എന്ന് ചോദിച്ചിരുന്നു അവൾ.

ആ സമയത്താണ് അവൾ എനിക്ക് നിന്നെയും ഇഷ്ടമാണെന്ന് പറഞ്ഞത്. അങ്ങനെയാണ് ഞങ്ങളുടെ പ്രണയം തുടങ്ങിയത്. കുഞ്ഞിനെ ദത്തെടുക്കാം എന്നാണ് ഞങ്ങൾ തീരുമാനിച്ചിട്ടുള്ളത്. അത് സമയമാവുമ്പോൾ നടക്കും.”-അപർണ പറഞ്ഞു.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.