Entertainment
അന്ന് ഷോ ചെയ്തത് മരുന്നിൻറെ സഹായത്തോടെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ.
അവതാരകയായും നൃത്തത്തിലൂടെ യും മോഡലിംഗിലൂടെയും ഫാഷൻ ഡിസൈനിങ്ങിലൂടെയും മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ആര്യ
74 total views

അവതാരകയായും നൃത്തത്തിലൂടെ യും മോഡലിംഗിലൂടെയും ഫാഷൻ ഡിസൈനിങ്ങിലൂടെയും മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ആര്യ. നിരവധി പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ്.
കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലിൻ്റെ പിറന്നാൾ. ബിഗ് ബോസ് ഷോ യുടെ അവതാരകനായ മോഹൻലാൽ പിറന്നാൾ ദിനത്തിൽ ഷോയിൽ എത്തിയിരുന്നു. ഷോയുടെ സ്പെഷ്യൽ എപ്പിസോഡിൽ ആര്യയും എത്തിയിരുന്നു. ഒറ്റ ദിവസത്തെ ഷൂട്ടിന് വേണ്ടിയാണ് ആര്യ മുംബൈയിലേക്ക് പോയത്. ആര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചതും.
ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയുടെ ക്യാപ്ഷനും അതിനുതാഴെ പ്രിയാമണി ചെയ്ത കമൻ്റും ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുംബൈ വരെ വന്നിട്ടും എന്നെ ഒന്ന് നീ വിളിച്ചില്ലല്ലോ എന്നായിരുന്നു പ്രിയാമണിയുടെ പരിഭവം. അതിനു മറുപടിയായി ആര്യയും എത്തി.
ഒറ്റ ദിവസത്തെ ഷൂട്ടിന് വേണ്ടിയാണ് താൻ വന്നതെന്നും,അതേദിവസം തന്നെ അവർ തനിക്ക് തിരിച്ചുള്ള യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു എന്നും,തനിക്ക് ഭക്ഷ്യവിഷബാധ ഏൽക്കുകയും ചെയ്തു എന്നും,മരുന്നിൻ്റെ സഹായത്തോടെയാണ് അന്ന് ഷോ ചെയ്തതെന്നും ആര്യ പറഞ്ഞു.
75 total views, 1 views today